ദിലീപിന് പ്രസിഡന്റാവാൻ താൽപ്പര്യമില്ല; ഇരിപ്പിടം സദസ്സിലൊരാളായി, ഫിയോക്കിന്റെ യോഗത്തിൽ ദിലീപ്...
കൊച്ചി: ദിലീപിന്റെ നേതൃത്വത്തിൽ രൂപീകരിച്ച തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗത്തിൽ പ്രസിഡന്റായല്ലാതെ ദിലീപ്. സാധാരണ അംഗമെന്ന നിലയിൽ സദസ്സിലായിരുന്നു ദിലീപ് യോഗത്തിൽ ഇരുന്നത്. യോഗത്തിലെത്തിയ ദിലീപിനെ ആന്റണി പെരുമ്പാവൂർ അടക്കമുള്ളവർ വേദിയിലേക്ക് ക്ഷണിച്ചെങ്കിലും ദിലീപ് വേദിയിൽ കയറാൻ കൂട്ടാക്കിയില്ല.
ഫിയോക്കിന്റെ പ്രസിഡന്റായിരുന്നു ദിലീപ്. നടിയെ ആക്രമിക്കപ്പെട്ട കേസിൽ ജയിലായ ശേഷം ഈ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ദിലീപിനെ നീക്കിയിരുന്നു. തിയേറ്റർ സമരത്തെ തുടർന്നുണ്ടായ അഭിപ്രായ വ്യത്യാസത്തിൽ ദിലീപിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘടനയാണ് ഫിയോക്ക്. നടിയെ ആക്രമിച്ച കേസിൽ ജയലിലായ ദിലീപ്, ജയിൽ മോചിതനാശേഷം ആദ്യമായാണ് സംഘനയുടെ യോഗത്തിൽ പങ്കെടുക്കുന്നത്.

സാധാരണ പ്രവർത്തകൻ
ദിലീപ് ജയലി മോചിതനായപ്പോൾ ദിലീപിനെ പ്രസിഡന്റാക്കിയരുന്നു. എന്നാൽ തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന് നടന്‍ ദിലീപ് അറിയിക്കുകയായരുന്നു. തനിക്ക് ഈ സ്ഥാനം വേണ്ടെന്നും, താന്‍ ഒരു സാധാരണ അംഗമായി പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി ദിലീപ് ബുധനാഴ്ച്ച ഫിയോക്കിന് കത്തയക്കുകയായിരുന്നു.

സമരത്തിന് പിന്നാലെ സംഘടനയ്ക്ക് രൂപം നൽകി
നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമാ പ്രതിനിധികളും ദിലീപിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളാ (ഫിയോക്ക്)യിൽ നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമാ പ്രതിനിധികളും അംഗങ്ങളാണ്. തിയേറ്റർ ഉടമകൾ പ്രഖ്യാപിച്ച സമരത്തിന് പിന്നാലെയാണ് സംഘടന രൂപം കൊണ്ടത്.

ആഘോഷപൂർവ്വമായ ഉദ്ഘാടനം
ആന്റണി പെരുമ്പാവൂർ ആണ് നിലവിലെ പ്രസിഡന്റ്. പ്രസിഡന്റായിരുന്ന ദിലീപിനെ മാറ്റിയ സാഹചര്യത്തിലാണ് വൈസ് പ്രസിഡന്റ് ആന്റണി പെരുമ്പാവൂർ പുതിയ സ്ഥാനത്തേക്ക് എത്തിയത്. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാകുന്നതിന് തൊട്ടുമുന്‍പാണ് തീയറ്ററുടമകള്‍ക്കായി ദിലീപ് പുതിയ സംഘടന ഉണ്ടാക്കിയത്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കം പങ്കെടുത്ത് ആഘോഷപൂര്‍വം ആയിരുന്നു ഉദ്ഘാടനം.

ദിലീപിനെ വിടാതെ പോലീസ്
അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വിടാതെ പിന്തുടരുകയാണ് പോലീസ്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളില്‍ നിന്നും ചില സംഭാഷണ ശകലങ്ങള്‍ അടര്‍ത്തിമാറ്റി നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്ന കർശന നിലപാടുമായി അന്വേണ സംഘം രംഗത്ത് വന്നിരുന്നു. ദൃശ്യങ്ങളില്‍ നിന്നും ഒരു സ്ത്രീ ശബ്ദം എഡിറ്റ് ചെയ്ത് മാറ്റിയിട്ടുണ്ടെന്നും ഇവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇടയ്ക്ക് കേള്‍ക്കാനാവുന്നു എന്നുമാണ് ദിലീപ് കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നത്. ഇത് മനപ്പൂർവ്വം നടിയെ അപമാനിക്കാനാണെന്നാണ് പോലീസിന്റെ വാദം.

നടിയുടെ ദൃശ്യങ്ങൾ
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപ് നടിയുടെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദിലീപിന് ദൃശ്യങ്ങൾ നൽകരുതെന്നാണ് പോലീസ് നിലപാട്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയ നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ദിലീപ് ആവശ്യപ്പെട്ടത്. ചട്ടപ്രകാരം ഈ തെളിവുകൾ തനിക്ക് ലഭിക്കേണ്ടതാമെന്നാണ് ദിലീപിന്റെ വാദം.


Click it and Unblock the Notifications