കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാധകർക്ക് അറിയണം, ദിലീപ് അകത്തേക്കോ പുറത്തേക്കോ? വീണ്ടുമൊരു നിർണായക ദിനം!!

ഇത് മൂന്നാം തവണയാണ് ദിലീപ് ജാമ്യാപേക്ഷ നൽകുന്നത്. നേരത്തെ വിചാരണക്കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ വീണ്ടും ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ വെള്ളിയാഴ്ച ദിലീപിന്റെ ജാമ്യാപേക്ഷ കോടതിയിലെത്തിയിരുന്നുവെങ്കിലും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ അസൗകര്യം പരിഗണിച്ച് കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

<strong>കർണ്ണാടക വീണ്ടും 'കൈ'യടക്കുമോ?ബിജെപിക്ക് എത്ര സീറ്റ്?പ്രീ പോൾ സർവ്വേ പ്രവചിക്കുന്നത്...</strong>കർണ്ണാടക വീണ്ടും 'കൈ'യടക്കുമോ?ബിജെപിക്ക് എത്ര സീറ്റ്?പ്രീ പോൾ സർവ്വേ പ്രവചിക്കുന്നത്...

ഇത് മൂന്നാം തവണയാണ് ദിലീപ് ജാമ്യാപേക്ഷ നൽകുന്നത്. നേരത്തെ വിചാരണക്കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഗുരുതര ആരോപണങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും കോടതിയെ സമീപിച്ചത്.

dileep

ദിലീപിന്റെ ജാമ്യ ഹർജിയെ ശക്തമായി എതിർക്കാനാണ് പ്രോസിക്യൂഷൻറെ തീരുമാനം. ദിലീപിന്റെ സിനിമയിലെ സ്വാധീനം ചൂണ്ടിക്കാട്ടിയാകും പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർക്കുന്നത്. എന്നാൽ പുതിയ ആരോപണങ്ങൾ ഉന്നയിച്ചാണ് ദിലീപ് ഹൈക്കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.

ഇതിൽ പ്രേസിക്യൂഷന് തിരിച്ചടിയാകുന്നത് അന്വേഷണ ഉദ്യോഗസ്ഥയായ സന്ധ്യയ്ക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളാണ്. ദിലീപിനെതിരെ സിനിമയിലെ ചിലരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ഗൂഢാലോചന നടത്തിയതിന്റെ ഫലമാണ് കേസെന്നാകും ദിലീപിന്റെ അഭിഭാഷകൻ പ്രധാനമായും കോടതിയിൽ ചൂണ്ടിക്കാട്ടുന്നത്.

റിമാൻഡ് കാലാവധി അവസാനിക്കും

റിമാൻഡ് കാലാവധി അവസാനിക്കും

ദിലീപിന്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തിൽ ദിലീപിനെ കോടതിയിൽ ഹാജരാക്കും. സുരക്ഷ കാരണം പരിഗണിച്ച് വീഡിയോ കോൺഫറൻസിങ് വഴിയായിരിക്കും കോടതിയിൽ ഹാജരാക്കുന്നത്.

ഗൂഢാലോചന പ്രധാന വാദം

ഗൂഢാലോചന പ്രധാന വാദം

സിനിമ മേഖലയിലെയും ചില ഉന്നത ഉദ്യോഗസ്ഥരുടെയും ഗൂഢാലോചനയാണ് ദിലീപിനെതിരായ കേസ് എന്നാണ് ദിലീപിന്റെ അഭിഭാഷകൻറെ പ്രധാന വാദം. ദിലീപ് കേസ് അന്വേഷണവുമായി സഹകരിക്കുന്ന സാഹചര്യത്തിലും അപ്പുണ്ണി കോടതിയിലെത്തി മൊഴി നൽകിയ സാഹചര്യതത്തിലും ദിലീപിന് ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ വാദിക്കും.

തിരിച്ചടിയാകുന്നത്

തിരിച്ചടിയാകുന്നത്

അതേസമയം ജാമ്യാപേക്ഷയിലെ ദിലീപിന്റെ പുതിയ ആരോപണങ്ങൾ പ്രോസിക്യൂഷന് തിരിച്ചടിയാകുമോ എന്ന സംശയം ഉണ്ട്. അന്വേഷണ ഉദ്യോഗസ്ഥയായ സന്ധ്യയ്ക്കെതിരായ ആരോപണമാണ് ഇതിൽ ഏറ്റവും പ്രധാനം.

മഞ്ജുവുമായി ബന്ധം

മഞ്ജുവുമായി ബന്ധം

സന്ധ്യയ്ക്ക് മുൻ ഭാര്യ മഞ്ജുവാര്യരുമായി അടുത്ത ബന്ധം ഉണ്ടെന്നാണ് ദിലീപിന്റെ ആരോപണം. ഇതുകൂടാതെ മഞ്ജു വാര്യരും ശ്രീകുമാർ മേനോനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞപ്പോൾ സന്ധ്യ റെക്കോഡിങ് ഓഫ് ചെയ്തതായി ദിലീപ് ആരോപിക്കുന്നുണ്ട്.

ബെഹ്റയ്ക്കെതിരെ

ബെഹ്റയ്ക്കെതിരെ

കേസിൽ അറസ്റ്റിലായ പൾസർ സുനിയുടെ കത്ത് കിട്ടി 20 ദിവസം കഴിഞ്ഞാണ് പരാതി നൽകിയതെന്ന പ്രോസിക്യൂഷന്റെ വാദം ദിലീപ് തള്ളിയിട്ടുണ്ട്. കത്ത് കിട്ടിയ ദിവസം തന്നെ വാട്സ് ആപ്പ് വഴി ഡിജിപിക്ക് കൈമാറിയതായി ദിലീപ് പറയുന്നു.

ദിലീപിന്റെ സ്വാധീനം

ദിലീപിന്റെ സ്വാധീനം

സിനിമ മേഖലയിലെ ദിലീപിന്റെ ഉന്നത സ്വാധീനം ചൂണ്ടിക്കാട്ടിയായിരിക്കും പ്രോസിക്യൂഷൻ ജാമ്യാപേക്ഷ എതിർക്കുന്നത്. ദിലീപിന് ജാമ്യം ലഭിച്ചാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.

കുറ്റപത്രം ഉടൻ

കുറ്റപത്രം ഉടൻ

കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നാണ് സൂചന. ആദ്യ കുറ്റപത്രത്തിലെ ഏഴ് പ്രതികളെയും രണ്ടാം കുറ്റപത്രത്തിലെ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെയും ഉൾപ്പെടുത്തി വിചാരണ നടപടികൾ ഉടൻ തുടങ്ങുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കും.

English summary
dileep's bail plea again in high court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X