കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ അഭിമുഖത്തിന് ശേഷം ദിലീപ് വിളിച്ചു; സന്തോഷിപ്പിക്കാന്‍ പറഞ്ഞതല്ലെന്ന് ഞാന്‍... മധു പറയുന്നു

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ പല കോണില്‍ നിന്നും അഭിപ്രായം ഉയരുന്നതിനിടെ, വ്യത്യസ്തമായി പ്രതികരിച്ച വ്യക്തിയാണ് മുതിര്‍ന്ന നടന്‍ മധു. ഒരു അഭിമുഖത്തില്‍ നടിയുടെ കേസുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കിയതായിരുന്നു മധു. എന്നാല്‍, മധു ദിലീപ് അനുകൂലിയാണ് എന്ന തരത്തില്‍ പിന്നീട് പ്രചാരണമുണ്ടായി.

സിനിമാ മേഖലയില്‍ ഒട്ടേറെ പേര്‍ ദിലീപിനെ അനുകൂലിക്കുന്നുവെന്നും ഇതിനായി ദിലീപ് പണം ചെലവഴിക്കുന്നു എന്നുമുള്ള പ്രചാരണവും നടന്നു. അന്ന് നല്‍കിയ അഭിമുഖത്തെയും പിന്നീട് ദിലീപ് ഫോണില്‍ വിളിച്ചതിനെയും പറ്റി സൂചിപ്പിക്കുകയാണ് മധു ഇപ്പോള്‍. സമകാലിക മലയാളം ഓണപ്പതിപ്പിന് വേണ്ടിയുള്ള അഭിമുഖത്തിലാണ് ദിലീപ് കേസില്‍ മുമ്പ് പറഞ്ഞ കാര്യത്തിലുള്ള വിശദീകരണം അദ്ദേഹം നല്‍കിയത്....

1

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപും വിചാരണ കോടതി ജഡ്ജിയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. വിചാരണയ്ക്ക് ആറ് മാസം കൂടി സമയം തേടിയാണ് വിചാരണ കോടതി ജഡ്ജി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. 2019ല്‍ ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വിചാരണ ആറ് മാസത്തിനകം തീര്‍ക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

2

എന്നാല്‍ വിചാരണ ഇപ്പോഴും പാതിവഴിയിലാണ്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലും തുടര്‍ന്നുണ്ടായ അന്വേഷണവുമെല്ലാം വിചാരണ വൈകാന്‍ കാരണമായി. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള നീക്കമാണ് നടക്കുന്നതെന്നും സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ദിലീപ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

പിസി ചാക്കോ വീണ്ടും എന്‍സിപി പ്രസിഡന്റ്; തിരഞ്ഞെടുപ്പിനിടെ ബഹളം, എന്‍എ മമ്മൂട്ടി ഇറങ്ങിപ്പോയി...പിസി ചാക്കോ വീണ്ടും എന്‍സിപി പ്രസിഡന്റ്; തിരഞ്ഞെടുപ്പിനിടെ ബഹളം, എന്‍എ മമ്മൂട്ടി ഇറങ്ങിപ്പോയി...

3

ദിലീപിന്റെയും വിചാരണ കോടതിയുടെയും ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. നടിയുടെ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ വിരമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് ദിനേശ് മഹേശ്വരിയുടെ ബെഞ്ചിനാണ് ഇപ്പോള്‍ കേസുകള്‍ കൈമാറിയിരിക്കുന്നത്. തിങ്കളാഴ്ച സുപ്രീംകോടതി സുപ്രധാന തീരുമാനങ്ങമെടുക്കുമെന്നാണ് കരുതുന്നത്.

4

2017 ഫെബ്രുവരി 17ന് രാത്രിയാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ദിവസങ്ങള്‍ക്കകം അറസ്റ്റിലായി. ദിലീപ് നല്‍കിയ ക്വട്ടേഷനാണ് എന്ന് പിന്നീട് ആരോപണം ഉയര്‍ന്നു. അതേ വര്‍ഷം ജൂലൈയില്‍ അറസ്റ്റിലായ ദിലീപ് മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങുകയായിരുന്നു.

5

നടിയെ പിന്തുണച്ചും ദിലീപിനെ പിന്തുണച്ചും രണ്ടു വിഭാഗങ്ങള്‍ പിന്നീട് സിനിമാ ലോകത്തും സോഷ്യല്‍ മീഡിയയിലും രൂപപ്പെടുന്നതായിരുന്നു കാഴ്ച. കേസില്‍ ഒട്ടേറെ സാക്ഷികള്‍ കൂറുമാറുന്ന സാഹചര്യവുമുണ്ടായി. രണ്ടു പ്രോസിക്യൂട്ടര്‍മാര്‍ കോടതി നടപടിയില്‍ സംശയം പ്രകടിപ്പിച്ച് രാജിവച്ചു. കോടതിയില്‍ അവിശ്വാസം രേഖപ്പെടുത്തി നടി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. നടിയുടെ ഹര്‍ജിയില്‍ രഹസ്യവിചാരണ നടക്കുകയാണ്.

തെറ്റ് പറ്റിയാല്‍ അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കരുതെന്ന് റോബിന്‍; കുറ്റപ്പെടുത്തലില്‍ തളരരുത്തെറ്റ് പറ്റിയാല്‍ അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കരുതെന്ന് റോബിന്‍; കുറ്റപ്പെടുത്തലില്‍ തളരരുത്

6

ഇതിനിടെയാണ് മധു തന്റെ പഴയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വിശദീകരിച്ചിരിക്കുന്നത്. ദിലീപ് അങ്ങനെ ചെയ്യുമെന്നോ ചെയ്യിപ്പിക്കുമെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെ ചെയ്താലും അയാളല്ലാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. ടിവി തുറന്നാല്‍ മുഴുവന്‍ ദിലീപ് കേസാണ്. അന്ന് പോകുമ്പോള്‍ ആരെങ്കിലുമൊരാളെ നടി കൂടെ കൂട്ടിയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നാണ് ഞാന്‍ മുമ്പ് പറഞ്ഞത്....

7

അഭിമുഖത്തിന് ശേഷം കുറച്ച് ദിവസം കഴിഞ്ഞ് ദിലീപ് എന്നെ വിളിച്ചു. വളരെ സന്തോഷം സര്‍ എന്ന് പറഞ്ഞു. ദിലീപിനെ സന്തോഷിപ്പിക്കാന്‍ പറഞ്ഞതല്ല എന്ന് ഞാനും പ്രതികരിച്ചു. ആരെയും കുറ്റപ്പെടുത്തുന്നില്ല. ആരെങ്കിലും കൂടെയുണ്ടായിരുന്നുവെങ്കില്‍ എന്നേ പറഞ്ഞുള്ളൂവെന്നും മധു വിശദീകരിക്കുന്നു.

English summary
Dileep Called Me Some Days After An Interview in Which I Had Says About Him, Madhu Opens Up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X