കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വീഡിയോയിലെ സ്ത്രീ ശബ്ദം, നടന്നതെല്ലാം ഉഭയകക്ഷിസമ്മതത്തോടെയെന്ന് സ്ഥാപിക്കാന്‍ ശ്രമം..'സംവിധായകന്‍

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദങ്ങളില്‍ സംശയമുണര്‍ത്തി സംവിധായകന്‍ ബൈജു കൊട്ടാരക്കര. നടി ആക്രമിക്കപ്പെട്ടത് ഉഭയകക്ഷി സമ്മത പ്രകാരമാണ് എന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിക്കുന്നത് എന്ന് ബൈജു കൊട്ടാരക്കര ആരോപിച്ചു. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ള കുറെ നാളുകള്‍ക്ക് മുന്‍പ് ഹൈക്കോടതിയില്‍ ഒരു അഫിഡവിറ്റ് നല്‍കിയിരുന്നു എന്നും അതിനെ സാധൂകരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് ദിലീപ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദങ്ങളിലും ആവര്‍ത്തിക്കുന്നത് എന്നും ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച കേസില്‍ വീഡിയോ അല്ല അതിലെ ഓഡിയോ ആണ് മാറിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

'വിവോ ഫോണ്‍ ആരുടേതെന്ന് ക്രൈംബ്രാഞ്ചിനറിയാം?' പെട്ടു എന്നുറപ്പായ ദിലീപിന്റെ അവസാന ശ്രമമെന്ന് ബൈജു കൊട്ടാരക്കര'വിവോ ഫോണ്‍ ആരുടേതെന്ന് ക്രൈംബ്രാഞ്ചിനറിയാം?' പെട്ടു എന്നുറപ്പായ ദിലീപിന്റെ അവസാന ശ്രമമെന്ന് ബൈജു കൊട്ടാരക്കര

1

ഇത് ഉഭയകക്ഷി സമ്മതപ്രകാരമാണ്, അല്ലെങ്കില്‍ മറ്റ് സ്ത്രീകള്‍ കൂടി നില്‍ക്കുന്ന സമയത്ത് എന്‍ജോയ് ചെയ്തതാണ് എന്നൊക്കെ പറഞ്ഞ് കേസ് മാറ്റിമറിച്ച് തിരിക്കാനായി ശ്രമിക്കുക എന്നതാണ് നടക്കുന്നത് എന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്ത് ബൈജു കൊട്ടാരക്കര പറഞ്ഞ കാര്യങ്ങള്‍ ഇവയാണ്...

2

ഒരു പ്രൈവസിയല്ലേ അതുകൊണ്ടല്ലെ വനിത ജഡ്ജിയെ വെച്ചത് എന്ന രീതിയില്‍ രാഹുല്‍ ഈശ്വര്‍ സംസാരിക്കുന്നത് കേട്ടു. കുറെ കാലമായി നമ്മള്‍ കേട്ട് കൊണ്ടിരിക്കുന്നു. അതിജീവിത തന്നെ പറഞ്ഞിട്ടുണ്ട്. എന്നെ ആ കോടതിയില്‍ നിര്‍ത്തി ദിവസങ്ങളോളം എന്നെ കരയിച്ചിട്ടുണ്ട്. 24 ഓളം വക്കീലന്‍മാര്‍ പല ആവശ്യങ്ങളിലായി അവര്‍ അവിടെ പോയിരുന്ന് ആ കുട്ടിയോട് ആവശ്യമുള്ളതും അല്ലാത്തതുമെല്ലാം ചോദിച്ച് കണ്ണീര് കുടിപ്പിച്ചിട്ടുണ്ട്. അതാണോ പ്രൈവസി.

3

ഹൈക്കോടതിയില്‍ രാമന്‍പിള്ള ഒരു അഫിഡവിറ്റ് ഒരിക്കല്‍ ഫയല്‍ ചെയ്തിരുന്നു. ആ അഫിഡവിറ്റില്‍ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു ഈ വിഷ്വലില്‍ മറ്റൊരു പെണ്‍കുട്ടിയുടെ ശബ്ദം കേള്‍ക്കുന്നു എന്ന്. അതിന് മുന്‍പുള്ള കാര്യം നമുക്കറിയാം. ദിലീപിനെ കാണാന്‍ വിളിച്ചപ്പോള്‍ എനിക്കിത് കാണാന്‍ വയ്യേ എന്ന് പറഞ്ഞ് മാറി നിന്ന ആളാണ്.

4

അത് കഴിഞ്ഞ് പിന്നീടാണ് ഈ റീക്രിയേഷന്‍ വരുന്നത്. ആ സമയത്ത് ഞാന്‍ പറഞ്ഞിരുന്നു. ഇതിനകത്ത് വിഷ്വല്‍സ് അല്ല മാറിയിരിക്കുന്നത്. ഇതിന്റെ ശബ്ദമാണ് മാറിയിരിക്കുന്നത്. ഇതിന്റെ ആദ്യം മുതല്‍ അവസാനം വരെയുള്ള ശബ്ദം. അനൂപിന്റെ ഫോണില്‍ നിന്ന് ക്രൈംബ്രാഞ്ച് കണ്ടെടുത്ത സ്‌ക്രിപ്റ്റ് വെച്ച് നോക്കിയാല്‍ നിങ്ങള്‍ക്ക് വ്യക്തമായി മനസിലാകും.

അമിത് ഷായ്ക്ക് മുന്നില്‍ 30,000 കിലോയിലധികം ലഹരി വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിച്ച് എന്‍സിബിഅമിത് ഷായ്ക്ക് മുന്നില്‍ 30,000 കിലോയിലധികം ലഹരി വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിച്ച് എന്‍സിബി

5

ഇത് ഉഭയകക്ഷി സമ്മതപ്രകാരമാണ്, അല്ലെങ്കില്‍ മറ്റ് സ്ത്രീകള്‍ കൂടി നില്‍ക്കുന്ന സമയത്ത് എന്‍ജോയ് ചെയ്തതാണ് എന്നൊക്കെ പറഞ്ഞ് കേസ് മാറ്റിമറിച്ച് തിരിക്കാനായി ശ്രമിക്കുക എന്നതാണ്. തീര്‍ച്ചയായും അതിന്റെ ഓഡിയോ മാറിയിട്ടുണ്ട്. ആ ഓഡിയോ മാറ്റാന്‍ വേണ്ടി തന്നെയാണ് റീക്രിയേറ്റ് ചെയ്തത്. അത് സെക്കന്റ് ബൈ സെക്കന്റ് എഴുതിയതും അത് പുറത്തുള്ള കിളികളുടെ ശബ്ദവും വേറെ സ്ത്രീയുടെ ശബ്ദവും അതില്‍ കൊണ്ട് വന്നതുമൊക്കെ. ആ ഓഡിയോ മാറ്റാന്‍ വേണ്ടി മാത്രമാണ്.

6

അല്ലെങ്കില്‍ വിചാരണ വേളയില്‍ നിങ്ങള്‍ പറഞ്ഞ എന്തും ചെയ്യാം. ഇത് മാറിയില്ലെങ്കില്‍. നോക്കിക്കോളൂ ഇത് തന്നെയായിരിക്കും മാറ്റിയിരിക്കുന്നത്. ദിലീപ് ഇപ്പോള്‍ സുപ്രീംകോടതിയില്‍ കൊടുത്ത കാര്യങ്ങളില്‍ നമുക്ക് ചിരി വരികയല്ലേ. പുള്ളിക്കെല്ലാം അറിയാം. ദിലീപും വക്കീലും ജഡ്ജിയുമൊക്കെ ഒരു കുടുംബമാണ്. അവര്‍ തീരുമാനിക്കും. ഏത് ജഡ്ജി വേണം എന്നൊക്കെ.

'സിംപ്ലി ബ്യൂട്ടിഫുള്‍...അത്രമാത്രം...'; വിന്‍സിയുടെ പുതിയ ചിത്രം കണ്ട് ആരാധകര്‍

English summary
Dileep Case: Baiju Kottarakkara says dileep trying to to establish there is mutual consent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X