Get Updates
Get notified of breaking news, exclusive insights, and must-see stories!

'അങ്ങനെ പറഞ്ഞാൽ ദൃശ്യങ്ങൾ ഇവിടെ വസൂരി പടരുന്നപോലെ പടരും';അഡ്വ അജകുമാർ

കൊച്ചി; കീഴ്ക്കോടതിയിലിരിക്കെ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ആരാണ് കണ്ടതെന്ന് കണ്ടെത്താനുള്ള ധാർമികവും ഭരണഘടനപരവുമായ ബാധ്യത ഹൈക്കോടതിക്ക് ഉണ്ടെന്ന് അഡ്വ അജകുമാർ. ഈ കേസിന്റെ തുടരന്വേഷണത്തിൽ ദൃശ്യങ്ങൾ ആക്സസ് ചെയ്തത് കേസിൽ അതീവ പ്രാധാന്യമുള്ള ആളാണെങ്കിൽ അക്കാര്യത്തിലും ഹൈക്കോടതിയാണ് നടപടി എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായിക്കാം

അഹാന കൃഷ്ണയുടെ ബിക്കിനി ഫോട്ടോഷൂട്ട്;വാട് എ ഹോട്ടിയെന്ന് ആരാധകർ.. വൈറൽ

1

'മെമ്മറി കാർഡ് പരിശോധിക്കുന്ന കാര്യത്തിൽ ഹൈക്കോടതി വിചാരണ കോടതിയുടെ അതേ നിലപാടിലാണ് നിൽക്കുന്നതെങ്കിൽ ഇക്കാര്യത്തിൽ കൂടുതൽ വാദിച്ചിട്ട് കാര്യമില്ല. അടിസ്ഥാനപരമായി ഹൈക്കോടതി ചോദിച്ച ചോദ്യങ്ങളിൽ ഒരു പിശക് കാണുന്നുണ്ട്. ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടോ ഇല്ലയോ എന്നത് ശാസ്ത്രീയ പരിശോധന നടത്താതെ ഒരു സൈബർ വിദഗ്ദനും കണ്ടെത്താൻ സാധിക്കില്ല'.

2

'ദൃശ്യങ്ങൾ ചോർന്നിട്ടില്ലെന്ന് ഒകു കോടതിക്കും പരിശോധിക്കാതെ പറയാൻ കഴിയില്ല. ശാസ്ത്രീയ പരിശോധന നടത്താതെ ദൃശ്യങ്ങൾ ചോർന്നുവെന്ന് പറഞ്ഞാൽ പിന്നെ ഈ ദൃശ്യങ്ങൾ ഇവിടെ വസൂരി പടരുന്നപോലെ പടരും. പല കേസുകളിലും ഇക്കാര്യം കണ്ടതാണ്. അത്തരമൊരു സാഹചര്യം വന്നാൽ കോടതിക്ക് ഭയങ്കരമായ തെറ്റ് പറ്റിയെന്ന കാര്യം പിന്നീട് ബോധ്യമാകും. അതുകൊണ്ട് തന്നെ ആ രീതിയിലേക്കുള്ള അന്വേഷണത്തിലേക്ക് ഹൈക്കോടതി പോകില്ലെന്നാണ് വിശ്വാസം'.

3

'കോടതിയുടെ കൈവശം ഇരുന്നപ്പോൾ ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറി. എന്നാൽ മെമ്മറി കാർഡിലെ മറ്റ് ഫയലുകളുടെ ഹാഷ് വാല്യു മാറിയിട്ടില്ല എന്ന നിഗമനത്തിലാണ് ഹൈക്കോടതി പറഞ്ഞത് ഇത് ചോർന്നിരിക്കാനുള്ള സാധ്യത ഇല്ലെന്ന്. സൈബർ വിദഗ്ദന് അല്ലാതെ ഇക്കാര്യം കണ്ടെത്തുക എളുപ്പമല്ല. അത് പരിശോധിക്കണമെന്ന് പറയുന്നതിൽ പിന്നെ എന്തിനാണ് ദുരുദ്ദേശം ഉണ്ടെന്ന് കരുതേണ്ടത്'.

4

'കീഴ്ക്കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കുമ്പോൾ ഈ ദൃശ്യങ്ങൾ ചോർന്നുവെന്നാണ് എഫ് എസ് എൽ റിപ്പോർട്ട്. അത് ആരാണ് ആക്സസ് ചെയ്തത് എന്ന് കണ്ടെത്താനുള്ള ധാർമികതയും ഭരണഘടന ബാധ്യതയും ഹൈക്കോടതിക്കുണ്ട്. ഈ കേസിന്റെ തുടരന്വേഷണത്തിൽ ദൃശ്യങ്ങൾ ആക്സസ് ചെയ്തത് കേസിൽ അതീവ പ്രാധാന്യമുള്ള ആളാണെങ്കിൽ അക്കാര്യത്തിലും ഹൈക്കോടതിയാണ് നടപടി എടുക്കേണ്ടത്'.

5

'ചരിത്ര നിയോഗമാണ് ഹൈക്കോടതിക്ക് മുന്നിൽ വന്നിരിക്കുന്നത്. ഈ കേസിൽ ഒരു മൂന്നാം കണ്ണ് ഹൈക്കോടതിക്ക് ഉണ്ടാകണം. ഇല്ലേങ്കിൽ ഈ കേസിലെ ചരിത്ര നിയോഗം പരാജയപ്പെട്ടതായി കണക്കാക്കേണ്ടി വരും. കീഴ്ക്കോടതിയിലെ ഓഫീസർമാരെ അനാവശ്യമായ വിമർശനങ്ങളിൽ നിന്നും രക്ഷിക്കുകയെന്നത് മേൽക്കോടതി ജഡ്ജിമാരുടെ ബാധ്യത ആണ്. അതുപോലെ തന്നെ അവർ തെറ്റ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുകയെന്നതും'.

6

'തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മുഖം നോക്കാതെ പ്രാഥമിക നടപടികൾ ഈ വിധിന്യായത്തിൽ നിന്ന് വേണം വരാൻ. ഈ കേസിലെ വിധിന്യായത്തിന് ജുഡീഷ്യൽ നടപടികളിൽ എന്ത് നീതിയാണ് പൊതുസമൂഹത്തിന് കിട്ടിയതെന്ന് തെളിയാൻ പോകുന്നത്. ഹൈക്കോടതി നിഷ്പക്ഷമായി ഇടപെടണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്', അഡ്വ അജകുമാർ പറഞ്ഞു.

7

അതിനിടെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്ന ദിലീപിന്റെ ആവശ്യത്തിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ഇന്ന് നിലപാട് തേടി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് വിശദമായി പിശോധന വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം.

8

അതേസമയം ദൃശ്യങ്ങൾ സംസ്ഥാന ലാബിൽ തന്നെ പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ഇല്ലേങ്കിൽ അത് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു പ്രോസിക്യൂഷൻ വ്യക്തമാക്കിയത്.
തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളാണ് ആ മെമ്മറി കാർഡിൽ ഉള്ളത്. അത് പുറത്ത് പോയാൽ തന്റെ ഭാവി എന്താകും. അതിനാൽ ആരാണ് ദൃശ്യങ്ങൾ ആക്സസ് ചെയ്തതെന്ന് തനിക്ക് അറിയണമെന്ന് അതിജീവിതയും കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+