ദിലീപിനെതിരെ സന്ദേശം അയച്ച സൂപ്പർ സ്റ്റാർ മമ്മൂട്ടി?താരത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ
കൊച്ചി; സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെ നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. കേസിൽ സംവിധായകന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുകയാണ് പോലീസ്. എന്തൊക്കെ സംഭവിച്ചാലും ഈ കേസിൽ ദിലീപിനെതിരായ തന്റെ പോരാട്ടത്തിൽ ഉറച്ച് നിൽക്കുമെന്നാണ് ബാലചന്ദ്രകുമാർ ആവർത്തിക്കുന്നത്. തനിക്ക് സിനിമാ മേഖലയിൽ നിന്ന് നിരവധി പേരുടെ പിന്തുണയുണ്ടെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കിയിരുന്നു. മലയാളത്തിലെ സൂപ്പർ സ്റ്റാർ ഉൾപ്പെടെ തന്നെ പിന്തുണച്ചുവെന്നും തനിക്ക് സന്ദേശം അയച്ചുമെന്നാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ചർച്ചയിലായിരുന്നു സൂപ്പർ താരത്തിന്റെ പിന്തുണ ലഭിച്ചെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. സൂപ്പര്‍താരങ്ങളിൽ ഒരാൾ തനിക്ക് മെസേജ് അയച്ചു. കേസുമായി മുന്നോട്ട് പോകാന്‍ അദ്ദേഹം പിന്തുണച്ചു. നിരവധി നിർമ്മാതാക്കളും സംവിധായകരും താരങ്ങളും ഉൾപ്പെടെയുള്ളവരുമാണ് പിന്തുണ അറിയിച്ചത്. അത് തനിക്ക് വലിയ ധൈര്യമാണ് എന്നായിരുന്നു ബാലചന്ദ്രകുമാർ പറഞ്ഞത്.

ഇതോടെ ആ സ്റ്റാർ ആരെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായി. നടൻ മമ്മൂട്ടിയുടേയും പൃഥ്വിരാജിന്റേയും പേരുകളായിരുന്നു സോഷ്യൽ മീഡിയയിൽ കൂടുതൽ ചർച്ചയായത്.നടി ആക്രമിക്കപ്പെട്ടപ്പോൾ ശക്തമായ വാക്കുകളിലൂടെ ആദ്യ പ്രതികരിച്ചതും പിന്തുണ പ്രഖ്യാപിച്ചതും പൃഥ്വിരാജ് ആയിരുന്നു.

അന്ന് സംഭവത്തിന് പിന്നാലെ മമ്മൂട്ടിയുടെ വീട്ടിൽച്ചേർന്ന അമ്മ എക്സിക്യുട്ടീവ് യോഗത്തിൽ ദിലീപിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ഏക താരം പൃഥ്വിരാജ് ആണെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സംഘടനയിൽ നിന്ന് പുറത്ത് പോകേണ്ടി വരുമെന്നും പൃഥ്വി പറഞ്ഞുവെന്നായിരുന്നു റിപ്പോർട്ടുകൾ.

പൃഥ്വിയുടെ നിലപാടിനെ തുടർന്നാണ് അന്ന് ദിലീപിനെ സംഘടനയിൽ നിന്നും പുറത്താക്കുകയെന്ന തിരുമാനത്തിലേക്ക് അമ്മ അംഗങ്ങൾ എത്തിയതെന്നായിരുന്നു വാർത്തകൾ. പൃഥ്വിരാജ് സിനിമയിൽ എത്തിയത് മുതൽ ദിലീപുമായുള്ള ശീതസമരം സിനിമ മേഖലയിൽ പരസ്യമായ രഹസ്യമാണ്.

അടുത്തിടെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരു പാട് ശ്രമങ്ങളുണ്ടായെന്ന ആക്രമിക്കപ്പെട്ട നടിയുടെ തുറന്നുപറച്ചിലിന് പിന്തുണയുമായി ആദ്യം പോസ്റ്റ് പങ്കിട്ടവരിൽ പൃഥ്വിരാജും ഉണ്ടായിരുന്നു. ധൈര്യം എന്ന ക്യാപ്ക്ഷനോടെയാണ് പൃഥ്വിരാജ് ആക്രമിക്കപ്പെട്ട നടിയുടെ വാക്കുകള്‍ പങ്കുവെച്ചത്. അതേസമയം ഇപ്പോഴത്തെ ചർച്ചകളോട് നടനോ അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല.

അതേസമയം മമ്മൂട്ടിയുടെ പേരും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ടെങ്കിലും അതിനെ തള്ളുകയാണ് നടനോട് അടുത്ത കേന്ദ്രങ്ങൾ. നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയെ പിന്തുണച്ച് കൊണ്ട് പരസ്യമായ നിലപാട് നേരത്തേ മമ്മൂട്ടി പങ്കുവെച്ചിരുന്നില്ല. എന്നാൽ അതിജീവിത അടുത്തിടെ ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കിട്ടപ്പോൾ 'നിനക്കൊപ്പം' എന്ന് വ്യക്തമാക്കി മമ്മൂട്ടി രംഗത്തെത്തിയിരുന്നു.

ഇത്രയും കാലം മൗനം പുലർത്തിയെങ്കിലും ഇപ്പോഴെങ്കിലും പ്രതികരിക്കാൻ താരം കാണിച്ച നിലപാടിന് സോഷ്യൽ മീഡിയയിൽ വലിയ കൈയ്യടിയാണ് ലഭിച്ചത്. എന്നിരുന്നാലും ബാലചന്ദ്രൻ ഇപ്പോൾ പറഞ്ഞ സൂപ്പർ താരം താൻ അല്ലെന്നും അത്തരത്തിലൊരു സന്ദേശവും താൻ അയച്ചിട്ടില്ലെന്നുമാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നതെന്ന് സൗത്ത് ലൈവ് റിപ്പോർട്ട് ചെയ്തു. തന്റെ പേര് അനാവശ്യമായി വിവാദത്തിലേക്കു വലിച്ചിഴയ്ക്കുന്നതില്‍ താരം അതൃപ്തനാണെന്നും കേന്ദ്രങ്ങൾ പറയുന്നു.
Recommended Video

ഇപ്പോൾ നടിക്ക് പിന്തുണയുമായി മോഹൻലാൽ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയെങ്കിലും ഇതിനെതിരെ കടുത്ത വിമർശനമാണ് ഡബ്ല്യുസിസി ഉൾപ്പെടെ ഉയർത്തിയത്. സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെച്ചത് കൊണ്ട് മാത്രം ആക്രമിക്കപ്പെട്ട നടിയ്ക്ക് നീതി ലഭിക്കില്ലെന്നായിരുന്നു ഡബ്ല്യുസിസി വ്യക്തമാക്കിയത്.












Click it and Unblock the Notifications