കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച കേസ്;ആർ ശ്രീലേഖയ്ക്ക് കുരുക്കാവുമോ? കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അപേക്ഷ

Google Oneindia Malayalam News

കൊച്ചി; നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മുൻ ഡി ജി പി ആർ ശ്രീലേഖയ്ക്കെതിരെ കോടതിയ ലക്ഷ്യ നടപടിക്ക് അനുമതി തേടി അപേക്ഷ. നിയമ വിദ്യാർത്ഥിയായ ഷെർളിയാണ് ഐജിക്ക് അപേക്ഷ നൽകിയത്. ആർ ശ്രീലേഖയുടെ ആരോപണങ്ങൾ കോടതി അലക്ഷ്യമാണെന്നാണ് പരാതിയിൽ പറയുന്നത്.

 dileep-sree-1658138303

നടി ആക്രമിക്കപ്പെട്ട കേസിൽ ഗുരുതര ആരോപണമായിരുന്നു ആർ ശ്രീലേഖ നടത്തിയത്. കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിനെതിരെ പോലീസ് വ്യാജ തെളിവുകൾ ഉണ്ടായിക്കിയെന്നായിരുന്നു ശ്രീലേഖ ആരോപിച്ചത്. ദിലീപും ഒന്നാം പ്രതി പൾസർ സുനിയും നിൽക്കുന്ന ഫോട്ടോ പോലീസ് ഫോട്ടോഷോപ്പ് ചെയ്തതാണെന്നായിരുന്നു ശ്രീലേഖ ആരോപിച്ചത്. ഇക്കാര്യം പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ തന്നെ തന്നോട് സമ്മതിച്ചതായും അവർ പറഞ്ഞിരുന്നു. പൾസർ സുനി നേരത്തേയും നടിമാരെ തട്ടിക്കൊണ്ട് പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയതായും ശ്രീലേഖ ആരോപിച്ചിരുന്നു.

അതേസമയം ആരോപണങ്ങൾക്ക് പിന്നാലെ ശ്രീലേഖയ്ക്കെതിരെ പോലീസിൽ പരാതി ലഭിച്ചിരുന്നു. തൃശ്ശൂർ സ്വദേശിയായ കുസുമം ജോസഫ് ആയിരുന്നു കേസെടുത്ത് നടപടി കൈക്കൊള്ളണമെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇതോടെ ശ്രീലേഖയെ ചോദ്യം ചെയ്തേക്കുമെന്നുള്ള വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് പോലീസ് നീക്കത്തിൽ നിന്നും പിന്നോട്ട് പോയെന്നായിരുന്നു റിപ്പോർട്ടുകൾ.

'ദിൽഷ സഹോദരനാക്കി, പക്ഷേ ഞാൻ കണ്ടത് സുഹൃത്തായി'..കാരണം അതാണെന്ന് സൂരജ്..വൈറൽ'ദിൽഷ സഹോദരനാക്കി, പക്ഷേ ഞാൻ കണ്ടത് സുഹൃത്തായി'..കാരണം അതാണെന്ന് സൂരജ്..വൈറൽ

ശ്രീലേഖയെ പോലൊരു മുതിർന്ന ഉദ്യോഗസ്ഥയെ ചോദ്യം ചെയ്യുന്നതിൽ പലവിധ പരിമിതികളും ഉണ്ടെന്നായിരുന്നു ചൂണ്ടിക്കാട്ടപ്പെട്ടത്. മാത്രല്ല ശ്രീലേഖ ഉന്നയിച്ച കാര്യങ്ങളിൽ അവർക്ക് നേരിട്ട് ബന്ധമില്ലെന്നതാണ് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.പൾസർ സുനിയെ കുറിച്ചുള്ള ആരോപണങ്ങലിൽ ശ്രീലേഖ നേരിട്ട് ഇടപെട്ടിട്ടില്ല, ഉൾപ്പെട്ടിട്ടുമില്ല. സംഭവത്തിന് ഏതെങ്കിലും സാക്ഷിയോ പരാതിക്കാരോ ഇല്ല. ഇത്തരമൊരു സാഹചര്യത്തിൽ ശ്രീലേഖയ്കെതിരെ കേസെടുക്കുന്നത് തിരിച്ചടിയാകുമെന്നായിരുന്നു ചൂണ്ടിക്കാട്ടപ്പെട്ടത്.

നേരത്തേ ശ്രീലേഖയെ കേസിൽ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച് സംഘം വിചാരണ കോടതിയെ സമീപിച്ചെങ്കിലും അതിന്റെ ആവശ്യം എന്താണെന്ന ചോദ്യമായിരുന്നു വിചാരണ കോടതി ഉയർത്തിയത്. ശ്രീലേഖയെ ഉൾപ്പെടെ കേസിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കാണിച്ച് നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ച് കൂടുതൽ സമയം തേടിയിരുന്നുവെങ്കിലും കോടതി ഇത് അനുവദിച്ചിരുന്നില്ല. തുടർന്ന് കഴിഞ്ഞ ദിവസം നടി ആക്രമിക്കപ്പെട്ട കേസിന്റെ അനുബന്ധ കുറ്റപത്രം ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിരുന്നു. ദിലീപിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയായിരുന്നു കുറ്റപത്രം.

ടൂ ഹോട്ട്.. ഒടുക്കത്തെ ലുക്കും...തായ്ലാന്റിൽ സാനിയ ഇയ്യപ്പന്റെ ആറാട്ട്..വൈറലായി ഫോട്ടോകൾ

English summary
Dileep Case;Student submits Application seeking Contempt of Court against R Sreelekha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X