Get Updates
Get notified of breaking news, exclusive insights, and must-see stories!

മാതൃഭൂമി ന്യൂസില്‍ വേണു ചെയ്തത് പോക്രിത്തരം... ദിലീപ് നിരപരാധി; തുറന്നടിച്ച് ടിജി മോഹന്‍ദാസ്

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ പിന്തുണച്ച് സംഘപരിവാര്‍ സൈദ്ധാന്തികന്‍ ടിജി മോഹന്‍ദാസ്. കേസില്‍ വിധി വരും വരെ ദിലീപ് നിരപരാധിയാണ് എന്നും ദിലീപിനെ കുരിശിലേറ്റാന്‍ സംഘടിതമായ ശ്രമം നടക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ബ്രേവ് ടോക്‌സ് എന്ന യൂട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദിലീപിനെ അനുകൂലിച്ച് സംസാരിക്കുന്നവരെ പോലും വേട്ടയാടുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

ടിജി മോഹന്‍ദാസിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

ദിലീപ് കേസില്‍ സംഭവിക്കുന്നത് മോബ് ലിഞ്ചിംഗ് ആണ്. ദിലീപിന് അനുകൂലമായിട്ട് ആരും ഒരക്ഷരം മിണ്ടിക്കൂട. ദിലീപ് അഭിനയിച്ച സിനിമ നല്ലതാണ് എന്ന് പോലും പറയാന്‍ പാടില്ല. അങ്ങനെ പറയുന്നത് ദിലീപിനെ അനുകൂലിക്കുന്നതാണ്. ഒരു നടന്‍ എന്ന നിലയില്‍ ദിലീപിനെ അനുകൂലിക്കുന്നതില്‍ തെറ്റുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. എത്രയോ നടന്‍മാരുടെ പേരില്‍ എന്തെല്ലാം കേസുകളുണ്ട്.

Dileep

അവരെയൊക്കെ എന്താണ് ഓഡിറ്റ് ചെയ്യാത്തത്. എന്താണ് ദിലീപിന് മാത്രം പ്രത്യേകത. ഇപ്പോഴും ആ കേസ് തീര്‍ന്നിട്ടില്ല. ദിലീപ് കുറ്റക്കാരനാണ് എന്ന് തെളിഞ്ഞിട്ടില്ല. നമ്മുടെ നിയമത്തിന്റെ അടിസ്ഥാന തത്വം വെച്ചിട്ട് കുറ്റക്കാരന്‍ ആണ് എന്ന് കോടതി വിധിക്കുന്നത് വരെ ഒരാള്‍ നിരപരാധിയാണ്. ഇന്നസെന്റ് ടില്‍ പ്രൂവന്‍ ഗില്‍റ്റി എന്നാണ്. ഇനി അതിന്റെ നിയമപരമായ വിലയിരുത്തലുകളിലേക്കൊന്നും പോകേണ്ട.

ഒരു കേസ് കേള്‍ക്കുമ്പോള്‍ നമുക്ക് അതില്‍ ചില ന്യായാന്യായങ്ങള്‍ തോന്നും. അത് അനുസരിച്ച് ഞാന്‍ പറയും പുള്ളി അങ്ങനെ കുഴപ്പക്കാരനാണ് എന്ന് എനിക്ക് തോന്നുന്നില്ല എന്ന്. ഇത് നമ്മുടെ ഒരു വിലയിരുത്തലാണ്. ഇത് വെച്ചിട്ടെ പബ്ലിക്കിനും പെരുമാറാന്‍ പറ്റുകയുള്ളൂ. അല്ലാതെ കോടതി നടപടികള്‍, സാക്ഷിമൊഴികള്‍ ഒക്കെ വരട്ടെ എന്നിട്ട് ഞാന്‍ അഭിപ്രായം വരാം എന്നതിനൊന്നും ആള്‍ക്കാര്‍ കാത്തിരിക്കില്ല.

സാമാന്യജനങ്ങള്‍ക്ക് ഒരു അഭിപ്രായം കൊടുക്കണം. ആ അഭിപ്രായം രണ്ട് വശത്തും ഉണ്ടാകും. അതിന് വേണ്ടി ചിലപ്പോള്‍ മനപൂര്‍വമായ ശ്രമം നടക്കും. സിനിമാ നടനും നടിയും ആയതിനാല്‍ രണ്ട് വശത്തും അഭിപ്രായരൂപീകരണം നടക്കും. അതില്‍ തെറ്റെന്താണ്. എനിക്ക് ഈ കേസിന്റെ തുടക്കം മുതല്‍ തോന്നിയത് ദിലീപ് നിരപരാധിയാണ് എന്നാണ്. ഇത് ഞാന്‍ ആദ്യമായി പറയുന്നത് അല്ല.

കേസ് തുടങ്ങിയപ്പോള്‍ തൊട്ട് ഞാന്‍ പറയുന്നതാണ് ഇത്. ഈ കേസിന്റെ തുടക്കത്തില്‍ തന്നെ വിനു വി ജോണും വേണു ബാലകൃഷ്ണനുമൊക്കെ വലിയ തെറ്റ് കാണിച്ചു. അവര്‍ നടിയെ ആക്രമിച്ച കേസിന്റെ വാര്‍ത്ത വായിക്കുകയാണ്. അവര്‍ ഹാഫ് സ്‌ക്രീനില്‍ ദിലീപ് അഭിനയിച്ച സിനിമകളുടെ വിഷ്വല്‍ കാണിച്ചു. ഞാന്‍ എന്റെ പ്രോഗ്രാമില്‍ പറഞ്ഞു പച്ച പോക്രിത്തരമാണ് അത്.

നിങ്ങള്‍ ഒരു നടന്‍ എന്ന് പറയുക, എന്നിട്ട് ഹാഫ് സ്‌ക്രീനില്‍ ദിലീപിനെ മാത്രം കാണിച്ച് കൊണ്ടിരിക്കുക. പല നടന്‍മാരേയും കാണിച്ചാല്‍ പോട്ടെ എന്ന് വെക്കാം. ഈ ഒരാളെ മാത്രം കാണിക്കുന്നത് വഴി നിങ്ങള്‍ അയാളെ ടാര്‍ഗറ്റ് ചെയ്യുകയാണ് എന്ന് ഞാന്‍ പറഞ്ഞു. ഇത് നോണ്‍സെന്‍സ് ആണ് എന്ന് പറഞ്ഞു. ദിലീപിനെതിരെ ഒരു തെളിവുമില്ല. അത് കഴിഞ്ഞതിന് ശേഷം എന്തൊക്കയോ തെളിവ് കിട്ടി എന്ന് പറഞ്ഞാണ് ദിലീപിനെ അറസ്റ്റ് ചെയ്യുന്നത്.

ആ നരേറ്റീവിനെതിരെ സംസാരിച്ച് പോയി എന്നതാണ് എംഎ ബേബി ചെയ്ത കുറ്റം. ബേബി ഒരു നിമിഷം ഈ നരേറ്റീവ് മറന്ന് പോയി. ആ സിനിമ സിനിമയായി കണ്ട് അതിനെ അഭിനന്ദിച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ബേബി ഇത് എഴുതുന്നതെങ്കില്‍ അദ്ദേഹത്തിന് വിവേകം വരും. ഈ നരേറ്റീവിന്റെ ഭാഗത്താണല്ലോ ഞാന്‍. ഇങ്ങനെ എഴുതാന്‍ പറ്റില്ല എന്ന ബോധം വരും. അപ്പോള്‍ സംവിധായകനെ വിളിച്ച് പറയും നല്ല സിനിമയാണ്, പക്ഷെ എനിക്ക് എഴുതാന്‍ പറ്റില്ല എന്ന്.

ആ വിവേകം ഉദിക്കുന്നതിന് മുന്‍പ് വന്ന സ്വാഭാവിക പ്രതികരണമാണ് ബേബിയില്‍ നിന്നും വന്നത്. അതുകൊണ്ടാണ് പുള്ളി എങ്ങും തൊടാതെ വിശദീകരണം നല്‍കിയത്. അല്ലെങ്കില്‍ ഇദ്ദേഹത്തെ ഉപദ്രവിച്ച് ആ ഗ്രൂപ്പിലേക്ക് ആക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+