ദിലീപ് അല്ല, നടിയെ ആക്രമിച്ച കേസില്‍ ആദ്യം അറസ്റ്റിലായത് ഇയാള്‍, പള്‍സര്‍ സുനിക്കും മുമ്പ്, ഒടുവില്‍ ശരത്
കൊച്ചി: ഗുണ്ടാ സംഘങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോകേണ്ട കേസ് ആയിരുന്നു തുടക്കത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം. ദിലീപിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് ചിത്രം മാറുന്നത്. ക്രിമിനല്‍ ഗൂഢാലോചന ഈ സംഭവത്തിന് പിന്നില്‍ ഉണ്ട് എന്ന് ആദ്യം പറഞ്ഞതാകട്ടെ, ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യര്‍. അതിനിടെ, ദിലീപ് നല്കിയ പരാതി അന്വേഷണ സംഘത്തിന് പിടിവള്ളിയാകുകയും ചെയ്തു.
ഇതോടെ അന്വേഷണം അതിവേഗം നീളുകയും ദിലീപ് അറസ്റ്റിലാകുകയും ചെയ്തു. എന്നാല്‍ കേസില്‍ അറസ്റ്റിലായ ആദ്യത്തെ വ്യക്തി ദിലീപ് അല്ല. ഒന്നാം പ്രതിയായി രേഖപ്പെടുത്തിയ പള്‍സര്‍ സുനിയും അല്ല. കേസില്‍ മൊത്തം പത്ത് പ്രതികളാണുള്ളത്. മറ്റു ചിലരെ കൂടി പ്രതി ചേര്‍ത്തിരുന്നു എങ്കിലും പിന്നീട് ഒഴിവാക്കപ്പെട്ടു. കേസിലെ പ്രതികളുടെ കൃത്യമായ വിവരങ്ങള്‍ ഇങ്ങനെ...

2017 ഫെബ്രുവരി 17ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. തൊട്ടടുത്ത ദിവസം രാവിലെ ആയിരുന്നു ആദ്യ അറസ്റ്റ്. നടിയുടെ വാഹനം ഓടിച്ചിരുന്ന മാര്ട്ടിന് ആണ് അറസ്റ്റിലായത്. ഇയാള്‍ കേസില്‍ രണ്ടാംപ്രതിയാണ്. നടിയുടെ നീക്കങ്ങള്‍ അക്രമികളെ അറിയിച്ചത് ഇയാളാണ് എന്നായിരുന്നു പോലീസ് കണ്ടെത്തല്‍. 5 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ജാമ്യം കിട്ടിയത്.
കേസിലെ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി. പെരുമ്പാവൂരിനടുത്താണ് സ്വദേശം. പള്‍സര്‍ ബൈക്കിനോടുള്ള ഇഷ്ടമാണ് ഇയാള്‍ക്ക് പള്‍സര്‍ സുനി എന്ന പേര് വരാന്‍ കാരണം. ക്വട്ടേഷന്‍ സംഘങ്ങളിലും മറ്റും അംഗമാണ് എന്ന് പോലീസ് പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയില്‍ കീഴടങ്ങാന്‍ എത്തിയത് പള്‍സര്‍ ബൈക്കിലായിരുന്നു. കോടതിയില്‍ വച്ച് ബലമായി പോലീസ് കസ്റ്റഡിയിലെടുത്തു.
ഗോപാലകൃഷ്ണന് എന്ന ദിലീപ് എട്ടാം പ്രതി
തമ്മനം മണി എന്ന മണികണ്ഠനാണ് കേസിലെ മൂന്നാം പ്രതി. നടി ആക്രമിക്കപ്പെടുമ്പോള്‍ വാഹനത്തില്‍ മണിയും ഉണ്ടായിരുന്നുവത്രെ. സംഭവം നടന്ന് മൂന്നാം ദിവസം പാലക്കാട് നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. മറ്റു പല കേസുകളിലും പ്രതിയാണ്. അടുത്തിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു മണികണ്ഠന്.
വിപി വിജീഷ് ആണ് കേസിലെ നാലാം പ്രതി. പള്‍സര്‍ സുനിക്കൊപ്പമാണ് ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശി എച്ച് സലീം ആണ് കേസിലെ അഞ്ചാംപ്രതി. സംഭവം നടന്ന് രണ്ടാംദിവസമാണ് ഇയാള്‍ അറസ്റ്റിലായത്. സലീമും ആറാം പ്രതി പ്രദീപുമാണ് പ്രതികള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലറില്‍ വഴിയില്‍ വച്ച് കയറിയത്. ആറ് പ്രതികളാണ് കേസില്‍ നേരിട്ട് പങ്കെടുത്തവര്‍. ഇവരെല്ലാം ഫെബ്രുവരി 23നകം അറസ്റ്റിലായി.
ഏഴാം പ്രതി ചാര്‍ളി തോമസിനെതിരായ കുറ്റം മറ്റു പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചതാണ്. എട്ടാം പ്രതിയാണ് പി ഗോപാലകൃഷ്ണന് എന്ന നടന് ദിലീപ്. ആക്രമണത്തിന് ഗൂഢാലോചന നടത്തി എന്നാണ് ദിലീപിനെതിരായ കുറ്റം. മറ്റു പ്രതികളില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 10നാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. മേസ്തരി സനല്‍ എന്ന സനല്‍കുമാറാണ് കേസിലെ ഒമ്പതാം പ്രതി. മറ്റു പ്രതികളെ സഹായിച്ചതാണ് കുറ്റം. ദിലീപിന്റെ സുഹൃത്തായ ജി ശരത് ആണ് അവസാനത്തെ പ്രതി. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് കുറ്റം.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications