ജയിലില്‍ രാത്രി ഉറങ്ങാതെ ദിലീപ്!! പോലീസുകാര്‍ വന്നപ്പോള്‍ കണ്ടത്...അവര്‍ക്കു മുന്നില്‍ കരഞ്ഞു!!

  • By: Sooraj
Subscribe to Oneindia Malayalam

ആലുവ: താരപരിവേഷമഴിച്ചു വച്ചാണ് ദിലീപ് ആലുവ ജയിലിലെ വെറുമൊരു തടവുകാരന്‍ മാത്രമായി മാറിയത്. ആലുവ സബ് ജയിലില്‍ ദിലീപിന്റെ ആദ്യദിനം സിനിമാക്കഥയയെപ്പോലെ സംഭവബഹുലമായിരുന്നു. പകല്‍ മുഴുവന്‍ ഉറങ്ങിയും പത്രം വായിച്ചും കഴിച്ചുകൂട്ടിയ ദിലീപ് താന്‍ നിരപരാധിയാണെന്ന് സഹതടവുകാരോട് പറഞ്ഞ് പലപ്പോഴും കരയുകയും ചെയ്തു. തിങ്കളാഴ്ച വൈകീട്ടാണ് നടിയെ ആക്രമിച്ച കേസില്‍ ക്രിമിനല്‍ ഗൂഡാലോചന നടത്തിയതതിന് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു ദിവസമാണ് ദിലീപ് ജയിലില്‍ കഴിഞ്ഞത്. ഇന്നു രാവിലെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയ താരത്തെ രണ്ടു ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇപ്പോള്‍ ആലുവ പോലീസ് ക്ലബ്ബിലാണ് ദിലീപുള്ളത്.

ജയിലിലെ ആദ്യദിനം

ജയിലിലെ ആദ്യദിനം

ചൊവ്വാഴ്ച രാവിലെയാണ് ദിലീപിനെ ആലുവ സബ് ജയിലില്‍ എത്തിച്ചത്. പ്രഭാതഭക്ഷണമായി ഉപ്പുമാവും പഴവുമാണ് താരം കഴിച്ചത്. ഉച്ചയ്ക്കു സാമ്പാറും തൈരും സഹിതം ഊണും കഴിച്ചു. രാത്രി ചോറും ചേമ്പ് പുഴുക്കുമാണ് ദിലീപ് കഴിച്ചത്.

മടിച്ചുകൊണ്ട് കഴിച്ചു

മടിച്ചുകൊണ്ട് കഴിച്ചു

സ്വപ്‌നലോകത്ത് നിന്നു തികച്ചും അപ്രതീക്ഷിതമായി ജയിലിലെത്തിയതിന്റെ ഷോക്ക് താരത്തിന് ഉണ്ടായിരുന്നു. വളരെ മടിച്ചുകൊണ്ടാണ് ദിലീപ് ഉച്ചഭക്ഷണം കഴിച്ചത്.

പത്രങ്ങള്‍ വായിച്ചു കരഞ്ഞു

പത്രങ്ങള്‍ വായിച്ചു കരഞ്ഞു

ജയിലില്‍ വച്ചു പത്രങ്ങള്‍ വായിച്ച ദിലീപ് തന്നെപ്പറ്റിയുള്ള വാര്‍ത്തകള്‍ വായിച്ച് കരയുകയും ചെയ്തു. പിന്നെ ഉറങ്ങുകയായിരുന്നു.

ജയിലില്‍ എഫ്എം

ജയിലില്‍ എഫ്എം

തറയില്‍ വിരിക്കാന്‍ ഒരു പുതപ്പും പായയുമാണ് ദിലീപിനു നല്‍കിയത്. രാത്രിയില്‍ 8.45 വരെ ജയിലില്‍ എഫ്എം വയ്ക്കും. ഇതുകാരണം താരത്തിന് ശരിയായി ഉറങ്ങാന്‍ പലപ്പോഴും സാധിച്ചില്ല.

കൊതുകും വെറുതെ വിട്ടില്ല

കൊതുകും വെറുതെ വിട്ടില്ല

എസി മുറിയിലെ സുഖകരമായ ഉറക്കത്തിന്റെ സുഖമറിഞ്ഞ ദിലീപിനെ രാത്രിയില്‍ കൊതുകുകള്‍ വെറുതെവിട്ടില്ല. കൊതുകുകടി മൂലം രാത്രി മുഴുവനും ഉറങ്ങാന്‍ സൂപ്പര്‍ താരത്തിനായില്ല.

പോലീസുകാര്‍ കണ്ടത്

പോലീസുകാര്‍ കണ്ടത്

രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ദിലീപിന്റെ സെല്ലില്‍ പോയി നോക്കിയിരുന്നു. അപ്പോഴെല്ലാം കൊതുകുകളെ കൊന്ന് തിരിഞ്ഞും മറിഞ്ഞു കിടക്കുകയായിരുന്നു ജനപ്രിയ നായകന്‍.

ഉറങ്ങിയത് പുലര്‍ച്ചെ

ഉറങ്ങിയത് പുലര്‍ച്ചെ

കൊതുകുശല്യത്തെ തുടര്‍ന്ന് രാത്രി മുഴുവനും ചെലവഴിച്ച ദിലീപ് പുലര്‍ച്ചയ്ക്കാണ് അല്‍പ്പമെങ്കിലും ഉറങ്ങിയത്. രാവിലെ ആറു മണിയോട സെല്ലിലെ മറ്റു തടവുപുള്ളിള്‍ക്കൊപ്പം ദിലീപിനെയും വിളിച്ചുണര്‍ത്തി. ഏഴു മണിയാവുമ്പോഴേക്കും കുളിയെല്ലാം കഴിഞ്ഞ് ദിലീപ് സെല്ലില്‍ തിരിച്ചെത്തി.

ജയിലിലെ മെനു

ജയിലിലെ മെനു

തിങ്കളും ബുധനും ചപ്പാത്തിയും കടലയുമാണ് ജയിലില്‍ ഭക്ഷണത്തിന്റെ മെനു. ഉച്ചയ്ക്കു മീന്‍കറിയോടെ ഊണ്. ശനിയാഴ്ച ഊണിന് ആട്ടിറച്ചിയുണ്ടാവും. ഞായറാഴ്ച പച്ചക്കറി മാത്രമാണുണ്ടാവുക.

സിനിമ കാണാം

സിനിമ കാണാം

ഞായറാഴ്ച തടവുകാര്‍ക്ക് ജയിലില്‍ സിനിമ കാണാന്‍ സൗകര്യമുണ്ട്. പ്രൊജക്ടര്‍ സ്ഥാപിച്ച വലിയ സ്‌ക്രീനിലാണ് സിനിമ പ്രദര്‍ശിപ്പിക്കുക.

ദിലീപ് ഫാന്‍സുണ്ട്

ദിലീപ് ഫാന്‍സുണ്ട്

ജയിലിലെ തടവുകാരില്‍ കൂടുതലും അന്യസംസ്ഥാനക്കാരാണ്. ഇവര്‍ ദിലീപിന്റെ സിനിമ കാണാനാണ് പലപ്പോഴും താല്‍പര്യം പ്രകടിപ്പിക്കാറുള്ളത്. കോടതി ജാമ്യം നല്‍കിയില്ലെങ്കില്‍ വരുന്ന ഞായറാഴ്ച ദിലീപിനൊപ്പം തന്നെ തങ്ങളുടെ പ്രിയതാരത്തിനൊപ്പം തടവുകാരും സിനിമ കാണും.

English summary
Dileep's first day jail.
Please Wait while comments are loading...