Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ട്വിസ്റ്റ്; കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു, പ്രോസിക്യൂഷനെതിരെ ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷനതിരെ പരാതിയുമായി എട്ടാം പ്രതി ദിലീപ് രംഗത്ത്. സംവിധായകന്‍ ചാനല്‍ അഭിമുഖത്തില്‍ നടത്തിയ വെളിപ്പെടുത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രോസിക്യൂഷനാണെന്ന് ദിലീപ് ആരോപിക്കുന്നു. കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണ് അഭിമുഖം വഴി ശ്രമിച്ചതെന്ന് ദിലീപ് ആരോപിക്കുന്നു. പരാതിക്ക് പിന്നില്‍ അന്വേഷണ ഉദ്യോഗസ്ഥനും ഉണ്ട്. 202 -ാം സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നതിന്റെ തലേ ദിവസം ആണ് പരാതി രൂപപ്പെട്ടതെന്ന് ദിലീപ് ആരോപിച്ചു.

india

വിസ്താരം നടന്നിരുന്നെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തല്‍ തകരുമായിരുന്നു. പ്രോസിക്യൂട്ടറെ രാജി വെപ്പിച്ചത് വിസ്താരം അനാവശ്യമായി നീട്ടാനാണ്. ബാലചന്ദ്രകുമാറിന്റെ പരാതിയില്‍ തുടരന്വേഷണം നടത്തുന്നതില്‍ എതിര്‍പ്പില്ല. ഗൂഢാലോചന നടത്തിയ ബൈജു പൗലോസിനെ അന്വേഷണം ഏല്പിക്കരുത് എന്നും ദിലീപ് പരാതിയില്‍ പറയുന്നു.

ഡിജിപി ,ക്രൈം ബ്രാഞ്ച് എഡിജിപി എന്നിവര്‍ക്കാണ് പരാതി. തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കണം. ബൈജു പൗലോസിന് എതിരെ നടപടി വേണം എന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇചിനിടെ, ആക്രമണത്തിന് ഇരയായ നടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കേസില്‍ ആദ്യമായിട്ടാണ് നടിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കമുണ്ടാകുന്നത്. എനിക്ക് നീതി കിട്ടണം, പുതിയ പ്രോസിക്യൂട്ടറെ വേഗത്തില്‍ നിയമിക്കണം, പുതിയ വെളിപ്പെടുത്തല്‍ സംബന്ധിച്ച് അന്വേഷിക്കണം എന്നീ പ്രധാനപ്പെട്ട ആവശ്യങ്ങളാണ് നടി കത്തില്‍ ഉന്നയിച്ചത്. കത്തിന്റെ പകര്‍പ്പ് ഡിജിപി അനില്‍കാന്തിനും അയച്ചിട്ടുണ്ട്.

Recommended Video

cmsvideo
    'Need Justice': Malayalam Actor $exual A$$ault Case Survivor Writes to Kerala CM

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+