കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; മൊഴികള്‍ പരിശോധിച്ച് പ്രതികളെ ഒരുമിച്ച് ചോദ്യം ചെയ്യും

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികളുടെ ആദ്യഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ദിലീപ് അടക്കമുള്ള പ്രതികളുടെ ഒറ്റയ്ക്ക് ഇരുത്തിയുള്ള ചോദ്യം ചെയ്യലാണ് പൂര്‍ത്തിയായത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു ആദ്യ ഘട്ട ചോദ്യം ചെയ്യല്‍.

ഈ മൊഴികള്‍ പരിശോധിച്ച ശേഷമായിരിക്കും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യേണ്ട പ്രതികളുടെ പട്ടിക തയ്യാറാക്കുക. എസ് പി മോഹന ചന്ദ്രനാണ് മൊഴികള്‍ പരിശോധിക്കുന്നത്. അന്വേഷണസംഘം കണ്ടെത്തിയ തെളിവുകളും പ്രതികള്‍ ഇന്ന് നല്‍കിയ മൊഴികളുമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

dileep

അതേ സമയം, ദിലീപ് നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് അറിയിക്കുന്നത്. വ്യക്തമായ തെളിവുകളുള്ള കാര്യങ്ങളില്‍ പോലും നിഷേധാത്മക മറുപടിയാണ് ദിലീപ് നല്‍കുന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്. കൂടാതെ ബിഷപ്പുമായി ഉയര്‍ന്ന വാദങ്ങളും ക്രൈം ബ്രാഞ്ച് തള്ളിയിട്ടുണ്ട്. അന്വേഷണ വഴിതിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ആരോപണത്തില്‍ കഴമ്പൊന്നുമില്ലെന്നും അന്വേഷണ സംഘം നിരീക്ഷിച്ചു .

അതേസമയം, ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ദിലീപിനെയും മറ്റ് പ്രതികളെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം ചോദ്യം ചെയ്യാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കസ്റ്റഡി വേണോ എന്ന് പിന്നീട് തീരുമാനിക്കാമെന്നും അന്വേഷണ പുരോഗതി ചൊവ്വാഴ്ച അറിയിക്കണമെന്നും കോടതി അറിയിച്ചു . വ്യാഴാഴ്ച നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഹര്‍ജിയുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം കൈക്കൊള്ളുക .

ദിലീപിനു പുറമേ സഹോദരന്‍ അനൂപ് , സഹോദരീ ഭര്‍ത്താവ് ടി എന്‍. സൂരജ്, ബന്ധുവായ അപ്പു , സുഹൃത്ത് ബൈജു ചെങ്ങമനാട് , ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നത്. ഇവരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം.

ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അറിയിച്ച ദിലീപിന്റെ അഭിഭാഷകന്‍ പക്ഷേ കസ്റ്റഡിയില്‍ വിടരുത് എന്നും ആവശ്യപ്പെട്ടു . എന്നാല്‍ കസ്റ്റഡിയില്‍ കിട്ടിയാല്‍ പ്രതികളെ പീഡിപ്പിക്കില്ലെന്ന് ഉറപ്പു നല്‍കാമെന്നായിന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഇതിന് മറുപടിയായി കോടതിയെ അറിയിച്ചത് . മണിക്കൂറുകള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് ഹൈക്കോടതി ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത് .

Recommended Video

cmsvideo
actress attack case,dileep,crime branch,questioned

English summary
Dileep Involved Actress Case: first phase of interrogation of accused has been completed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X