കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലീപ് അതിജീവിക്കാൻ പാടുപെടുന്നു,നഷ്ടപ്പെട്ടത് അയാൾക്ക്..അതിന് കാരണം..';സംവിധായകൻ

Google Oneindia Malayalam News

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് പങ്കില്ലെന്നുള്ള മുൻ ഡിജിപി ആർ ശ്രീലേഖയുടെ പ്രതികരണം വലിയ വിവാദമായിരിക്കുകയാണ്. ദിലീപിന്റെ വളർച്ചയിൽ പലർക്കും അസൂയ ഉണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ നടന്റെ പേര് കേസിൽ വരുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നതാണെന്നുമായിരുന്നു ശ്രീലേഖയുടെ പ്രതികരണം. നടനെതിരായ തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും അവർ ആരോപിച്ചിരുന്നു.

ഭാവനയുടെ ചിരി..ആഭരണങ്ങൾ തീരെ ഇല്ല..ഈ ചിത്രങ്ങൾ സ്പെഷ്യൽ തന്നെ...വൈറലായി ചിത്രങ്ങൾ

ഇപ്പോഴിതാ ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ പ്രതികരിക്കുകയണ് സംവിധായകൻ അഖിൽ മാരാർ.ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. പോസ്റ്റ് വായിക്കാം

1

ഡിജിപി റാങ്കിൽ ഇരുന്ന സത്യ സന്ധയായ ഒരു വനിത പോലീസുദ്യോഗസ്ഥ പറയുന്നത് വിശ്വസിക്കാൻ പറ്റില്ല.സത്യസന്ധയായ വനിത ജഡ്ജി തനിക്ക് മുന്നിൽ വന്ന തെളിവുകൾ പരിശോധിച്ച ശേഷം ദിലീപ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാൽ അവരെ മാറ്റാൻ സുപ്രീം കോടതിയിൽ പോകും.അവരെയും വിശ്വാസമില്ല.പകരം ഇവർക്ക് വിശ്വാസമാണ്.ആരെ..?1.ബാലചന്ദ്ര കുമാറിനെ.

ആർ ശ്രീലേഖ പറഞ്ഞ ആ ഒറ്റക്കാര്യം പരിശോധിച്ചാൽ തന്നെ സത്യം തെളിയും..അവരുടെ വിശ്വാസ്യത കൂടും';രാഹുൽ ഈശ്വർആർ ശ്രീലേഖ പറഞ്ഞ ആ ഒറ്റക്കാര്യം പരിശോധിച്ചാൽ തന്നെ സത്യം തെളിയും..അവരുടെ വിശ്വാസ്യത കൂടും';രാഹുൽ ഈശ്വർ

2


അതായത് ഇത്രയേറെ മാനസിക വിഷമം ഉണ്ടാക്കിയ സാഹചര്യത്തിലും സഹപ്രവർത്തകരിൽ പലരെയും അടുപ്പിക്കാതെ ഒറ്റപ്പെട്ടു നിന്നപ്പോഴും ദിലീപ് വിളിച്ചു വീട്ടിൽ കയറ്റി.തന്റെ ഭാര്യയ്ക്കും കുടുംബ അംഗങ്ങൾക്കും ഒപ്പം ഇരുത്തി ഭക്ഷണം നൽകിയും വിഷമങ്ങൾ പറഞ്ഞും കൂടെ നിർത്തിയ ഒരുവൻ.അത്രയേറെ തന്നേ വിശ്വസിച്ചു വീട്ടിൽ കയറ്റിയ സാഹചര്യത്തിൽ ആ വീട്ടിൽ നടന്ന കാര്യങ്ങൾ റെക്കോര്ഡ് ചെയ്തു വെച്ചു 4 വർഷങ്ങൾ കഴിഞ്ഞപ്പോൾ പുറത്തു വിട്ടു ദിലീപിനെ ഒറ്റു കൊടുക്കാൻ നോക്കിയ പരമ നാറി എന്ന് വിളിച്ചാൽ എന്തോ എന്ന് വിളി കേൾക്കാൻ അർഹത ഉള്ള ഒരുവൻ.

3


നിങ്ങൾ ഒന്നാലോചിച്ചു നോക്കു.നിങ്ങൾ നിങ്ങളുടെ ഒരടുത്ത സുഹൃത്തിനെ വീട്ടിൽ വിളിച്ചു കയറ്റുന്നു.സ്വാതന്ത്യം നൽകുന്നു.അവനെ സഹോദരനെ പോലെ കാണുന്നു.കുറെ നാൾ കഴിയുമ്പോൾ അവൻ നിങ്ങൾക്ക് ഒരു വീഡിയോ അയച്ചു തരുന്നു.നിങ്ങളുടെ കിടപ്പറ രംഗങ്ങൾ ഒളിക്യാമറ യിൽ അവൻ പകർത്തിയിരിക്കുന്നു.അവന് പണം കൊടുക്കണം.ഇത്തരത്തിൽ മനോ വൈകല്യം ഉള്ള ഒരുവനെ മാധ്യമങ്ങൾക്കും സാംസ്കാരിക നാറികള്ക്കും വിശ്വാസമാണ്.‌

4


2.കേരള പോലിസിനെ ചിരിപ്പിച്ചു കൊല്ലും.സത്യം പറയാൻ ആണോ മാധ്യമങ്ങൾ അതോ മാധ്യമങ്ങൾ പറയുന്നതാണോ സത്യം എന്ന് കോടതിമുറിക്കുള്ളിൽ അലറിവിളിച്ച പ്രിത്വിരാജിന്റെ ജനഗണമനയിലെ കഥാപാത്രം നമ്പി നാരായണന്റെ അവസ്‌ഥ കൂടി നമ്മെ ഓർപ്പെടുത്തുമ്പോൾ ആ വേഷത്തിൽ നിന്നും ഇറങ്ങി കഴിഞ്ഞപ്പോൾ മാധ്യമങ്ങൾ പറയുന്നതാണ് സത്യം എന്ന് വിശ്വസിച്ചു നിലപാട് സ്വീകരിച്ചു.

5

അതി ജീവിക്കാൻ പാട് പെടുന്നത് ദിലീപാണ്.നഷ്ടപെട്ടത് അയാൾക്കാണ്.അതിനുള്ള കാരണം അയാളുടെ വളർച്ച ആയിരുന്നു.അയാളെ വീഴ്ത്താൻ തക്കം പാർത്തിരുന്ന ചെന്നായകൾ ഒരുമിച്ചതാണ് ഈ കേസും ഗൂഢാലോചനയും എല്ലാം.അയാൾ ഒരിക്കലും തിരിച്ചു വരാതിരിക്കാൻ ആണ് ഈ കേസ് പരമാവധി നീട്ടി കൊണ്ട് പോകുന്നത്.100% കോടതി അയാളെ വെറുതെ വിടും എന്നുറപ്പുള്ളത് കൊണ്ടാണ് സമൂഹ മധ്യത്തിൽ അയാളെ കുറ്റവാളി ആയി നിർത്താൻ മാധ്യമങ്ങൾ മത്സരിക്കുന്നത്.സാമാന്യ ബോധം ഉള്ളവർക്ക് വേണ്ടിയുള്ള എഴുത്ത്',അഖിൽ മാരാർ പോസ്റ്റിൽ പറഞ്ഞു.

6


അതേസമയം നിരവധി പേരാണ് സംവിധായകന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്.'അതി ജീവതയോടൊപ്പം നിന്നോളൂ പക്ഷെ നിരപരാധിയെ എന്തിനു ശിക്ഷിപ്പിക്കാൻ നിക്കുന്നു
ക്രിമിനൽ പൾസർ സുനിയെ വിശ്വസിക്കുന്നവർ എന്തുകൊണ്ട് ശ്രീ ലേഖയെ വിശ്വസിക്കുന്നില്ല'എന്നായിരുന്നു ഒരാളുടെ കമന്റ്.

7


'ആകെ കൺഫ്യുഷൻ ആകുന്നു. ശ്രീലേഖയുടെ ട്രാക്ക് റിക്കാർഡ് മികച്ച തണ് പക്ഷെ എന്ത് കൊണ്ട് അന്ന് പ്രതികരിച്ചില്ല. മാധ്യമങ്ങൾക്ക് രഹസ്യമായി വിവരം നൽകിയില്ല എന്ന ചോദ്യം ബാക്കി നിൽക്കുന്നു', എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

8

അതേസമയം ദിലീപിനെതിരേയും കമന്റുകൾ ഉണ്ട്. 'ഇത്ര എഴുതി വിഷമിക്കേണ്ട ഭായ്. കുറേയൊക്കെ ജനത്തിനുമറിയാം. നിങ്ങൾക്ക് ബുദ്ധിയുണ്ട് അയാളുടെ സാമ്പത്തിക പിൻബലവുമുണ്ട്. ജനത്തിന് ആദ്യത്തേത് നിങ്ങളേക്കാൾ കൂടുതലുണ്ട്. രണ്ടാമത്തേതില്ല. എല്ലാ ജനത്തിനും, ഫാൻസ് പിള്ളേർക്ക് വാരി കോരി കൊടുക്കുന്ന പോൽ, കൊടുക്കാൻ ആവില്ലല്ലോ' എന്നായിരുന്നു വേറൊരാൾ കുറിച്ചത്.

Recommended Video

cmsvideo
പൾസറുമായി ദിലീപിവ് ബന്ധമില്ല,എല്ലാം ഫോട്ടോഷോപ്പെന്ന് R ശ്രീലേഖ | *Kerala

English summary
Dileep is struggling to survive, loss is his it is because of that says director Akhil Marar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X