ദിലീപിനെക്കുറിച്ച് എല്ലാമറിയുന്ന അയാള്‍ മുങ്ങി!! പോലീസ് തിരയുന്നു...കേസിനു തിരിച്ചടി !!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പുരോഗമിക്കവെ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍പ്പോയതായി സംശയം.കൈരളിയാണ് ഇതു റിപ്പോര്‍ട്ട് ചെയ്തത്. ദിലീപിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയായ അപ്പുണ്ണി എവിടേക്കാണ് പോയതെന്ന് ഒരു സൂചന പോലും ലഭിച്ചിട്ടില്ല.അപ്പുണ്ണിയെയും നാദിര്‍ഷായെയും ഇന്ന് ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനിച്ചിരുന്നത്. അതിനിടെ ദിലീപിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് തീരുമാനിച്ചുകഴിഞ്ഞു. രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് ദിലീപിനെ കോടതി വിട്ടിരുന്നത്. രണ്ടു ദിവസവും ദിലീപിനെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു.

അഭിഭാഷകനെ സുനിലിന് പരിചയപ്പെടുത്തിയത് ദിലീപ് ? മെമ്മറികാര്‍ഡ് അയാളുടെ പക്കല്‍!! ദിലീപ് പറഞ്ഞത്...

അപ്പുണ്ണി വന്നില്ല

അപ്പുണ്ണി വന്നില്ല

ചോദ്യം ചെയ്യലിനായി അപ്പുണ്ണിയെ പോലീസ് വിളിപ്പിച്ചിരുന്നെങ്കിലും ഇയാള്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഒളിവില്‍പ്പോയതായി വ്യക്തമായത്.

ഫോണ്‍ സ്വിച്ചോഫ്

ഫോണ്‍ സ്വിച്ചോഫ്

അപ്പുണിക്ക് അഞ്ചു ഫോണ്‍ നമ്പറുകളുണ്ടായിരുന്നു. എന്നാല്‍ ഇതു സ്വിച്ചോഫ് ആണെന്നാണ് പോലീസിനു വ്യക്തമായിരിക്കുന്നത്. ഇതോടെയാണ് ഇയാള്‍ ഒളിവില്‍പ്പോയെന്ന് സൂചന ലഭിച്ചത്.

അപ്പുണ്ണിക്കും പങ്ക്

അപ്പുണ്ണിക്കും പങ്ക്

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഡാലോചനയില്‍ അപ്പുണ്ണിക്കും പങ്കുണ്ടെന്ന് പോലീസിനു ചില സൂചനകള്‍ ലഭിച്ചിരുന്നു. നേരത്തേ ഒരു തവണ ഇയാളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

സുനില്‍ വിളിച്ചത്

സുനില്‍ വിളിച്ചത്

കേസിലെ മുഖ്യപ്രതിയായ സുനില്‍ ജയിലില്‍ നിന്നു പല തവണ അപ്പുണ്ണിയെ വിളിച്ചിരുന്നു. ഇതിന്റെ ചില സംഭാഷണങ്ങളും റെക്കോര്‍ഡ് ചെയ്ത് നേരത്തേ ദിലീപ് തന്റെ പരാതിക്കൊപ്പം പോലീസിനു കൈമാറുകയും ചെയ്തിരുന്നു.

ഒത്താശ ചെയ്തത് അപ്പുണ്ണി

ഒത്താശ ചെയ്തത് അപ്പുണ്ണി

നടിയെ ആക്രമിക്കാന്‍ ദിലീപിനു ഒത്താശ ചെയ്തത് അപ്പുണ്ണിയാണെന്നാണ് പോലീസ് സംശയിക്കുന്നത്. അതുകൊണ്ടു തന്നെ ഇയാളും കേസില്‍ പ്രതിയാവുമെന്ന് ഉറപ്പായിട്ടുണ്ട്.

തിരച്ചില്‍ ശക്തമാക്കി

തിരച്ചില്‍ ശക്തമാക്കി

അപ്പുണ്ണിയുടെ കൊച്ചിയിലെ ഏലൂരിലുള്ള വീട്ടില്‍ പോലീസ് എത്തിയിരുന്നെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. ഇയാള്‍ക്കായുള്ള തിരച്ചില്‍ അന്വേഷണസംഘം ഊര്‍ജിതമാക്കിയിട്ടുണ്ട്

നാദിര്‍ഷായെയും ചോദ്യം ചെയ്യും

നാദിര്‍ഷായെയും ചോദ്യം ചെയ്യും

അപ്പുണ്ണിയെയും നാദിര്‍ഷായെയും ഇന്നു വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനിച്ചിരുന്നത്. ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യാനായിരുന്നു അന്വേഷണസംഘത്തിന്റെ പദ്ധതി.

English summary
Dileep's manager appunni abscond says police
Please Wait while comments are loading...