ദിലീപിന്റെ ആസ്തി കേട്ടാല്‍ ഞെട്ടും; കോടികള്‍!! അതിനപ്പുറവും!! സംസ്ഥാനം വിട്ടാല്‍ രാജ

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: സാമ്പത്തിക ഇടപാടുകളാണ് യുവ നടി ആക്രമിക്കപ്പെടാനും തുടര്‍ന്നുള്ള സംഭവങ്ങള്‍ക്കും കാരണമെന്ന് പോലീസിന് സംശയമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ദിലീപിന്റെ ആസ്തി എത്രയാണ്. പോലീസിനും ഇക്കാര്യത്തില്‍ കൃത്യമായ വിവരമില്ല. അതു തേടുകയാണ് പോലീസ്.

സംസ്ഥാനത്തിനകത്തും പുറത്തുമായി ദിലീപിന് കോടികളുടെ ആസ്തിയുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഇപ്പോള്‍ ശ്രമം. ദിലീപും മുന്‍ ഭാര്യ മഞ്ജുവാര്യരും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധമുണ്ടോ എന്നാണ് പ്രധാനമായും പോലീസ് അന്വേഷിക്കുന്നതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പ്രശ്‌നം സാമ്പത്തികമാണോ

പ്രശ്‌നം സാമ്പത്തികമാണോ

നടി ആക്രമിക്കപ്പെട്ട സംഭവത്തിലേക്ക് നയിച്ചത് സാമ്പത്തിക ഇടപാടുകളാണെന്ന് പോലീസിന് നേരത്തെ സംശയമുണ്ടായിരുന്നു. ഇക്കാര്യങ്ങളില്‍ ചില സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുമുണ്ട്. ഇപ്പോള്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് നീക്കം.

സംസ്ഥാനത്തിന് പുറത്തും

സംസ്ഥാനത്തിന് പുറത്തും

സംസ്ഥാനത്തിനകത്തും പുറത്തും ദിലീപിന് റിയല്‍ എസ്റ്റേറ്റ് ബന്ധമുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിലെ തര്‍ക്കങ്ങളും നടിയെ ആക്രമിക്കുന്നതിന് കാരണമായി എന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ആസ്തി പരിശോധന തുടങ്ങി

ആസ്തി പരിശോധന തുടങ്ങി

തുടര്‍ന്നാണ് പോലീസ് ദിലീപിന്റെ ആസ്തി പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചത്. ദിലീപിന്റെ ഭൂമിയടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് ശേഖരിച്ചു തുടങ്ങി. റവന്യൂ വകുപ്പില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

ജില്ലാ രജിസ്ട്രാര്‍മാര്‍ക്കു നിര്‍ദേശം

ജില്ലാ രജിസ്ട്രാര്‍മാര്‍ക്കു നിര്‍ദേശം

വിവരങ്ങള്‍ നല്‍കാന്‍ എല്ലാ ജില്ലാ രജിസ്ട്രാര്‍മാര്‍ക്കും പോലീസ് നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടാണ് ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്. നടനെതിരായ കുരുക്ക് കൂടുതല്‍ മുറുകുന്ന കാഴ്ചയാണിപ്പോള്‍.

പരിശോധന ഇങ്ങനെ

പരിശോധന ഇങ്ങനെ

ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ ഒരുമിച്ച് ഇടപാടുകള്‍ നടത്തിയിരുന്നോ, ദിലീപ്, മഞ്ജു, ആക്രമിക്കപ്പെട്ട നടി എന്നിവര്‍ ചേര്‍ന്ന് സാമ്പത്തിക-ഭൂമി ഇടപാടുകള്‍ നടത്തിയോ എന്നാണ് പരിശോധിക്കുന്നത്.

35 റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍

35 റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍

എറണാകുളം ജില്ലയില്‍ മാത്രം ദിലീപ് 35 റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് നടത്തിയത്. 2006 മുതലുള്ള കണക്കാണിത്. എറണാകുളത്തും തൃശൂരുമാണ് ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടത്തിയിട്ടുള്ളത്.

ഇടുക്കിയിലും ഭൂമി ഇടപാട്

ഇടുക്കിയിലും ഭൂമി ഇടപാട്

കൂടാതെ ഇടുക്കിയിലും ഭൂമി ഇടപാടുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണ്. പോലീസ് പരിശോധനയുടെ ഭാഗമായി ഇടുക്കിയിലേക്ക് പോകും.

ട്രസ്റ്റുകള്‍, ഹോട്ടലുകള്‍

ട്രസ്റ്റുകള്‍, ഹോട്ടലുകള്‍

വിവിധ ട്രസ്റ്റുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലും ദിലീപിന് വന്‍ നിക്ഷേപമുള്ളതായി പോലീസ് കണ്ടെത്തിയെന്നാണ് വിവരം. കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം നടന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇതുസംബന്ധിച്ച അന്വേഷണങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് കൈമാറിയെന്നാണ് പോലീസ് ഓഫിസര്‍മാര്‍ പറയുന്നത്.

കേസ് അവസാനിപ്പിക്കുന്നില്ല

കേസ് അവസാനിപ്പിക്കുന്നില്ല

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലിലായതോടെ കേസ് അവസാനിപ്പിക്കുന്നില്ല പോലീസ്. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ തന്നെ സൂചന നല്‍കിയിട്ടുണ്ട്. ഇതോടെ സുനി പറഞ്ഞ വമ്പന്‍ സ്രാവുകള്‍ ഇനിയുമുണ്ടെന്ന് വേണം കരുതാന്‍. സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നത നേതാവിനും സംഭവത്തില്‍ ബന്ധമുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്.

രാഷ്ട്രീയ നേതാവ് ആര്?

രാഷ്ട്രീയ നേതാവ് ആര്?

ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചു. സാമ്പത്തിക ഇടപാടുകളില്‍ ബന്ധമുള്ള വ്യക്തിയാണ് ഈ രാഷ്ട്രീയ നേതാവ്. ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസ് ശേഖരിച്ച് വരികയാണ്. രാഷ്ട്രീയ നേതാവിന്റെ കൂട്ടാളിയായ എംഎല്‍എയ്ക്ക് കേസിലുള്ള പങ്കും പോലീസ് പരിശോധിക്കുന്നുണ്ട്.

ഗൂഢാലോചനയിലെ സ്രാവ്

ഗൂഢാലോചനയിലെ സ്രാവ്

ഗൂഢാലോചന കേസ് അന്വേഷിച്ചപ്പോഴാണ് നടന്‍ ദിലീപ് അറസ്റ്റിലായത്. എന്നാല്‍ ദിലീപില്‍ മാത്രം ഒതുങ്ങുന്നതല്ല ഗൂഢാലോചന എന്നാണ് പോലീസ് നല്‍കുന്ന വിവരം. വളരെ രഹസ്യമായാണ് പോലീസിന്റെ നീക്കങ്ങള്‍.

അന്വേഷണം നീങ്ങുന്നത്

അന്വേഷണം നീങ്ങുന്നത്

സംസ്ഥാന രാഷ്ട്രീയത്തില്‍ ഉന്നതനായ ഒരു നേതാവിലേക്കാണ് അന്വേഷണം നീങ്ങുന്നത്. അദ്ദേഹത്തിന്റെ കൂട്ടാളിയായ എംഎല്‍എയ്‌ക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്. ഇവര്‍ ഒരുമിച്ച് നടത്തിയ സാമ്പത്തിക-ഭൂമി ഇടപാടുകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. നടിയുമായി വ്യക്തി വൈരാഗ്യമുണ്ടെന്ന് ദിലീപ് പറഞ്ഞെന്നാണ് അറസ്റ്റിലായ ഉടനെ പോലീസ് പുറത്തുവിട്ട വിവരം.

English summary
Actress Attack Case: Police examine Dileep Real Estate Business
Please Wait while comments are loading...