അങ്ങനെ ദിലീപും കുറ്റപത്രം കണ്ടു... കണ്ട് തൃപ്തിപ്പെട്ടു; ഇനി ആത്മവിശ്വാസത്തോടെ അഭിനയം

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. അതിനിടെയാണ് പല പ്രമുഖരുടേയും മൊഴികളും പുറത്ത് വന്നത്. ഇത് എങ്ങനെ പുറത്ത് വന്നു എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്.

എന്തായാലും, ഒടുവില്‍ ദിലീപും കണ്ടു കുറ്റപത്രം. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ അഭിഭാഷകനൊപ്പം ആണ് ദിലീപ് എത്തിയത്. കുറ്റപത്രം കണ്ട് വിലയിരുത്തിയതിന് ശേഷം ദിലീപ് മടങ്ങുകയും ചെയ്തു.

നേരത്തെ തന്നെ കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ കേസിലെ മറ്റ് പ്രതികള്‍ക്ക് ലഭിച്ചിരുന്നു. ഇവരില്‍ നിന്നാകാം മാധ്യമങ്ങള്‍ക്ക് രഹസ്യ മൊഴികള്‍ അടക്കമുള്ളവ ചോര്‍ന്നത് എന്ന നിഗമനത്തിലാണ് പോലീസ്. മൊഴികള്‍ ചോര്‍ന്നത് വിചാരണയില്‍ തിരിച്ചടിയായേക്കും എന്നും ചിലര്‍ വിലയിരുത്തുന്നുണ്ട്.

കുറ്റപത്രം

കുറ്റപത്രം

നടി ആക്രമിക്കപ്പെട്ട കേസില്‍ വിശദമായ അനുബന്ധ കുറ്റപത്രം ആണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ദിലീപിനെതിരെ കടുത്ത വകുപ്പുകള്‍ ആണ് കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്.

കണ്ട് ബോധ്യപ്പെട്ടു

കണ്ട് ബോധ്യപ്പെട്ടു

ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിയാണ് കുറ്റപത്രം കണ്ട്, പരിശോധിച്ചത്. അഭിഭാഷകനായ അഡ്വ ബി രാമന്‍പിള്ളയും ദിലീപിനൊപ്പം ഉണ്ടായിരുന്നു. സിനിമ ചിത്രീകരണത്തിനിടെ ആയിരുന്നു ദിലീപ് അങ്കമാലിയില്‍ എത്തിയത്.

മുന്നോട്ട് പോകണം

മുന്നോട്ട് പോകണം

കേസിനെ കുറിച്ച് ഭയപ്പെടാതെ , ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാണ് അഭിഭാഷകന്‍ രാമന്‍ പിള്ള ദിലീപിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് എന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസിന്റെ വിചാരണ അധികം വൈകാതെ തന്നെ തുടങ്ങും എന്ന സൂചനകളും ഉണ്ട്.

സിനിമ തിരക്കില്‍

സിനിമ തിരക്കില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ദിലീപിന്റെ അറസ്റ്റ്. അതിന് മുമ്പ് തന്നെ പല സിനിമകള്‍ക്കായി ദിലീപ് കരാര്‍ ഒപ്പിട്ടിരുന്നു. പലതും ചിത്രീകരണം പാതിയില്‍ നിലച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ അവ പൂര്‍ത്തീകരിക്കുന്നതിന്റെ തിരക്കിലാണ് ദിലീപ്.

കമ്മാരസംഭവം അവസാനഘട്ടത്തില്‍

കമ്മാരസംഭവം അവസാനഘട്ടത്തില്‍

ദിലീപ് നായകനാകുന്ന കമ്മാരസംഭവത്തിന്റെ ചിത്രീകരണം ആണ് ഇപ്പോള്‍ നടക്കുന്നത്. തമിഴ്‌നാട്ടില്‍ ആണ് ഷൂട്ടിങ്. രണ്ടാഴ്ചക്കുള്ളില്‍ ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷം ആകും ദിലീപ് മറ്റുസിനിമകളുമായി മുന്നോട്ട് പോവുക.

മൊഴികള്‍ ഭയപ്പെടുത്തും?

മൊഴികള്‍ ഭയപ്പെടുത്തും?

കേസില്‍ ഇപ്പോള്‍ പുറത്ത് വന്ന മൊഴികള്‍ പലതും ദിലീപിനെ ആശങ്കപ്പെടുത്തുന്നവയാണ്. കാവ്യ മാധവന്റേയും സിദ്ദിഖിന്റേയും അടക്കമുള്ള മൊഴികള്‍ ആത്യന്തികമായി ദിലീപിന് എതിരാകുമോ എന്ന ഭയവും നിലനില്‍ക്കുന്നുണ്ട്. മഞ്ജു വാര്യരുടെ മൊഴിയും കേസില്‍ നിര്‍ണായകമാണ്.

ശാസ്ത്രീയ തെളിവുകള്‍

ശാസ്ത്രീയ തെളിവുകള്‍

സാഹചര്യ തെളിവുകളും മൊഴികളും വച്ച് ദിലീപിനെ കേസില്‍ ശിക്ഷിക്കാന്‍ ആവില്ലെന്നാണ് സൂചന. ഇത് മറികടക്കാന്‍ ശാസ്ത്രീയ തെളിവുകളും പോലീസ് ഹാജരാക്കും. ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കുക എന്നത് തന്നെ ആകും പ്രോസിക്യൂഷനെ സംബന്ധിച്ച ഏറ്റവും വലിയ വെല്ലുവിളി.

ആരും അറിയാത്ത തെളിവുകള്‍

ആരും അറിയാത്ത തെളിവുകള്‍

പൊതു സമൂഹത്തിന് മുന്നില്‍ എത്താത്ത ചില തെളിവുകള്‍ ഇപ്പോഴും പോലീസിന്റെ കൈവശം ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇവ മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു അന്ന് ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയത്. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട് എന്നും ഹോക്കോടതി വിലയിരുത്തിയിരുന്നു.

വിചാരണ തുടങ്ങിയാല്‍

വിചാരണ തുടങ്ങിയാല്‍

ദിലീപിനെതിരെ പോലീസിന്റെ കൈവശം എന്തൊക്കെ തുരുപ്പ് ചീട്ടുകള്‍ ആണ് ഉള്ളത് എന്നറിയാന്‍ വിചാരണ തുടങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വരും. എന്നാല്‍, ബി രാമന്‍പിള്ളയുടെ നേതൃത്തില്‍ ദിലീപിനെ രക്ഷിക്കാനുള്ള നീക്കങ്ങളും ഉണ്ടാകും എന്ന് ഉറപ്പാണ്.

സുനിയും ദിലീപും

സുനിയും ദിലീപും

സുനിയും ദിലീപും പരിചയക്കാരാണ് എന്ന് തെളിയ്ക്കാന്‍ പോലീസിന് സാധിച്ചാല്‍ അത് നിര്‍ണായകമാകും. സുനിയെ അറിയുക പോലും ഇല്ലെന്നാണ് ദിലീപ് നല്‍കിയിരിക്കുന്ന മൊഴി. കാവ്യ മാധവനും സമാനമായ മൊഴി തന്നെയാണ് നല്‍കിയിരിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Attack Against Actress: Dileep reached Angamali Court and saw the charge sheet with advocate.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്