ദിലീപിന് പ്രത്യേക പരിഗണന നല്‍കുന്നവരുടെ ലക്ഷ്യം ഒന്നുമാത്രം..രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ !!

  • By: Nihara
Subscribe to Oneindia Malayalam

കണ്ണൂര്‍: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജനപ്രിയ താരം ദിലീപിനെ അറസ്റ്റ് ചെയ്ത സംഭവം കേരള പോലീസിന്റെ കിരീടത്തിലെ പൊന്‍തൂവലാണെന്ന് എഴിത്തുകാരന്‍ ടി പത്മനാഭന്‍. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് നടി ആക്രമണത്തിനിരയായത്. സിനിമാലോകത്തെയും പ്രേക്ഷകരെയും ഒന്നടങ്കം ഞെട്ടിപ്പിച്ചൊരു സംഭവമായിരുന്നു ഇത്.

യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടയില്‍ സംശയമുനകളും ആരോപണങ്ങളും ദിലീപിനെ നേരെ വിരല്‍ ചൂണ്ടിയപ്പോഴും താരസംഘടനയും സഹപ്രവര്‍ത്തകരും ദിലീപിനെ പിന്തുണച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ താരത്തെ അറസ്റ്റ് ചെയ്തപ്പോള്‍ പലരും നിലപാട് മാറ്റി. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് കേരള പോലീസിന്റെ കിരീടത്തിലെ പൊന്‍തൂവലാണെന്ന് ചെറുകഥകളുടെ കുലപതിയായ ടി പത്മനാഭന്‍ പറയുന്നു.

ടി പത്മനാഭന്‍ പറയുന്നു

ടി പത്മനാഭന്‍ പറയുന്നു

സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം ഞെട്ടിയ സംഭവമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് കേരള പോലീസിന്റെ ചരിത്രത്തിലെ തന്നെ സുപ്രധാന സംഭവമാണെന്ന് എഴുത്തുകാരന്‍ ടി പത്മനാഭന്‍ പറയുന്നു.

പ്രത്യേക പരിഗണന നല്‍കുന്നതിന് പിന്നില്‍

പ്രത്യേക പരിഗണന നല്‍കുന്നതിന് പിന്നില്‍

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണന നല്‍കുന്നതിന് പിന്നിലെ കാര്യത്തെക്കുറിച്ചും എഴുത്തുകാരന്‍ പറയുന്നുണ്ട്. ജയിലില്‍ ദിലീപിന് മറ്റു തടവുകാരില്‍ നിന്നും വ്യത്യസ്തമായി പ്രത്യേക പരിഗണനയാണ് നല്‍കുന്നതെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. ദിലീപിന്റെ പണം ആഗ്രഹിക്കുന്നവരാണ് ഇത്തരത്തില്‍ താരത്തിന് പ്രത്യേക പരിഗണന നല്‍കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

 പ്രത്യേക പരിഗണന നല്‍കിയിട്ടില്ലെന്ന് ഡിജിപി

പ്രത്യേക പരിഗണന നല്‍കിയിട്ടില്ലെന്ന് ഡിജിപി

ജയിലില്‍ ദിലീപിന് പ്രത്യേക പരിഗണന നല്‍കിയിട്ടില്ലെന്ന് ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ അറിയിച്ചു. താരത്തിന് പ്രേത്യേക സൗകര്യം നല്‍കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിനോടും മറ്റും ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്നും അവര്‍ അറിയിച്ചു.

സെന്‍കുമാറിന് പബ്ലിസിറ്റി ക്രേസാണ്

സെന്‍കുമാറിന് പബ്ലിസിറ്റി ക്രേസാണ്

മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാറിനെയും പത്മാനഭന്‍ വിമര്‍ശിക്കുന്നുണ്ട്. വിരമിച്ച ശേഷമുള്ള അദ്ദേഹത്തിന്റെ സ്വാഭാവം അത്യന്തം ദയനീയമാണ്. പബ്ലിസിറ്റി ക്രേസിനെക്കുറിച്ച് മാത്രമാണ് അദ്ദേഹം ചിന്തിക്കുന്നത്.

ദിലീപിനെ പിന്തുണച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

ദിലീപിനെ പിന്തുണച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

താന്‍ അറിയുന്ന ദിലീപ് കുറ്റവാളിയോ അധോലോക നായകനോ അല്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ദിലീപും കാവ്യാ മാധവനും അവസാനമായി ഒരുമിച്ച് അഭിനയിച്ച പിന്നെയും സിനിമ സംവിധാനം ചെയ്തത് അദ്ദേഹമായിരുന്നു.

Sreenivasan About Dileep's Arrest
ദിലീപ് നിരപരാധിയാണെന്ന് സക്കറിയ

ദിലീപ് നിരപരാധിയാണെന്ന് സക്കറിയ

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അഭിപ്രായവുമായി എഴുത്തുകാരും താരങ്ങളുമെല്ലാം രംഗത്തെത്തിയത്. കോടതി തീര്‍പ്പു കല്‍പ്പിക്കുന്നത് വരെ ദിലീപ് കുറ്റക്കാരനല്ലെന്നായിരുന്നു സക്കറിയ അഭിപ്രായപ്പെട്ടത്.

English summary
Dileep's arrest becomes most precious moment in Kerala police's record.
Please Wait while comments are loading...