ദിലീപ് അനുകൂല തരംഗം വ്യാപകം!! താരങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം!! പിന്നില്‍ അവര്‍...

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് അനുകൂല തരംഗമുണ്ടാക്കാന്‍ വ്യാപക ശ്രമം. പബ്ലിക് റിലേഷന്‍സ് ഏജന്‍സികളുടെ നേതൃത്വത്തില്‍ ഇതിനായുള്ള ശ്രമങ്ങള്‍ നടക്കുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ സിനിമാ മേഖലയിലെ അഭിനേതാക്കള്‍ക്കു മേലും ദിലീപിനെ അനുകൂലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി മാതൃഭൂമി പറയുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ അറസ്റ്റ് ചെയ്യാനൊരുങ്ങുകയാണ് പോലീസ്. ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം ഇയാള്‍ ഒളിവിലാണ്. അപ്പുണ്ണി കേരളം വിട്ടതായാണ് പോലീസ് സംശയിക്കുന്നത്.

സുനിലിനെ തന്നെ കൃത്യമേല്‍പ്പിക്കാന്‍ കാരണമുണ്ട്...ദിലീപിനെ 'ആകര്‍ഷിച്ചത്' ഇതാണ് !!

നിന്നോടാരാ പറഞ്ഞത് ചാനലുകാരോട് ആവശ്യമില്ലാത്തത് പറയാന്‍!! ദിലീപിന്റെ ശകാരം!! പറഞ്ഞത്....

 ദിലീപ് തരംഗം

ദിലീപ് തരംഗം

സോഷ്യല്‍ മീഡിയകളില്‍ ദിലീപ് അനുകൂല തരംഗം ആഞ്ഞടിക്കുകയാണ്. പബ്ലിക് റിലേഷന്‍സ് ഏജന്‍സികളുടെ നേതൃത്വത്തിലാണ് ഇത്തരമൊരു ശ്രമം നടക്കുന്നതെന്ന് സൂചനകള്‍ ലഭിച്ചിരുന്നു.

താരങ്ങള്‍ക്കും സമ്മര്‍ദ്ദം

താരങ്ങള്‍ക്കും സമ്മര്‍ദ്ദം

ഇപ്പോള്‍ മലയാള സിനിമാ ലോകത്തെ താരങ്ങളെയും തങ്ങളുടെ വരുതിയിലാക്കാണ് ശ്രമമെന്നാണ് വിവരം. ഫേസ്ബുക്കില്‍ ദിലീപിനെ അനുകൂലിച്ച് പോസ്റ്റിടാന്‍ താരങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദമുണ്ട്. മുന്‍നിര താരങ്ങളോട് ഇത്തരത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പിന്നില്‍ അവര്‍

പിന്നില്‍ അവര്‍

സിനിമ മേഖലയില്‍ തന്നെയുള്ള ഒരു വിഭാഗമാണ് ദിലീപിനായി ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന് സൂചനകള്‍ ലഭിച്ചിടുണ്ട്. കേസില്‍ ദിലീപിനെതിരേ പോലീസ് കൂടുല്‍ തെളിവുകള്‍ ശേഖരിക്കുകയാണെങ്കിലും മറുഭാഗത്ത് താരത്തിനുമേല്‍ അനുകൂല വികാരം സൃഷ്ടിക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്.

പലരും വാക്ക് മാറ്റി

പലരും വാക്ക് മാറ്റി

ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം മോശമായി സംസാരിച്ച പല താരങ്ങളും ഇപ്പോള്‍ വാക്ക് മാറ്റിയിട്ടുണ്ട്. അതിനെല്ലാം പിറകില്‍ ഈ ദിലീപ് വിഭാഗത്തിന്റെ ഇടപെടലാണെന്നാണ് വിവരം.

അവരെയും രംഗത്തിറക്കാന്‍ ശ്രമം

അവരെയും രംഗത്തിറക്കാന്‍ ശ്രമം

ദിലീപിനെ അറസ്റ്റ് ചെയ്ത് ഇത്രയും ദിവസമായിട്ടും പ്രതികരിക്കാതിരുന്നവര്‍ക്കും ദിലീപിന് അനുകൂലമായി സോഷ്യല്‍ മീഡിയകള്‍ വഴി പോസ്റ്റ് ഇടാന്‍ സമ്മര്‍ദ്ദമുണ്ട്.

പോലീസ് അന്വേഷിക്കുന്നു

പോലീസ് അന്വേഷിക്കുന്നു

ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷമാണ് അനുകൂല തരംഗമുണ്ടാക്കാന്‍ പ്രചാരണദൗത്യം തുടങ്ങിയത്. പോലീസ് ഇതേക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പോലീസ് ക്ലബ്ബിനു മുന്നിലും പോസ്റ്റര്‍

പോലീസ് ക്ലബ്ബിനു മുന്നിലും പോസ്റ്റര്‍

സോഷ്യല്‍ മീഡിയകളിലൂടെ മാത്രമല്ല, പരസ്യമായും ദിലീപിനു വേണ്ടി വലിയ കാംപയിനാണ് നടക്കുന്നത്. ദിലീപിനെ ചോദ്യം ചെയ്യുന്ന ആലുവ പോലീസ് ക്ലബ്ബിനു മുന്നിലും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

English summary
Dileep gets support from film field and social media
Please Wait while comments are loading...