ദിലീപിന് അനുകൂല മുദ്രാവാക്യം...അവരെ തിരിച്ചറിഞ്ഞു!! പിന്നില്‍ യുവ നിര്‍മാതാവും!!

  • By: Sooraj
Subscribe to Oneindia Malayalam

ആലുവ: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ശനിയാഴ്ച ആലുവ സബ് ജയിസിലേക്ക് കൊണ്ടുവന്നപ്പോള്‍ ചിലര്‍ അനുകൂല മുദ്രാവാക്യം മുഴക്കിയിരുന്നു. ഇവരെ പോലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. ഇതേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കസ്റ്റഡി കാലാവധി തീര്‍ന്നതിനെ തുടര്‍ന്നാണ് ശനിയാഴ്ച വൈകീട്ട് ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ദിലീപ് നല്‍കിയ ജാമ്യപേക്ഷ കോടതി തള്ളുകയായിരുന്നു. തുടര്‍ന്നാണ് താരത്തെ തിരികെ ആലുവ സബ് ജയിലിലേക്കു തന്നെ കൊണ്ടുവന്നത്.

ഗ്രേറ്റ് ഫാദര്‍ ആസ്വദിച്ച് തടവുപുള്ളികള്‍...ദിലീപ് വന്നില്ല!! കാരണം, ജയിലില്‍ നടന്നത്...

കേസില്‍ നിര്‍ണായക വഴിത്തിരിവ്...മെമ്മറി കാര്‍ഡ് ലഭിച്ചു!! കിട്ടിയത് അയാളുടെ പക്കല്‍ നിന്ന്!!

മുദ്രാവാക്യം മുഴങ്ങി

മുദ്രാവാക്യം മുഴങ്ങി

നേരത്തേ അറസ്റ്റ് ചെയ്ത ശേഷം ആദ്യമായി ദിലീപിനെ ആലുവ സബ് ജയിലിലേക്കു കൊണ്ടുവന്നപ്പോള്‍ പൊതു ജനം കൂകി വിളിച്ചു പരിഹസിച്ചിരുന്നു. എന്നാല്‍ ശനിയാഴ്ച വീണ്ടും ജയിലിലേക്ക് കൊണ്ടുവന്നപ്പോള്‍ ദിലീപിന് അനുകൂലമായി മുദ്രാവാക്യം വിളിയുണ്ടായിരുന്നു.

പിന്നില്‍ അവര്‍

പിന്നില്‍ അവര്‍

ദിലീപിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നഗരത്തിലെ ഒരു ജ്വല്ലറി ഉടമയുടെ നേതൃത്വത്തിലാണ് മുദ്രാവാക്യം വിളിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

യുവ നിര്‍മാതാവിന്റെ പിന്തുണ

യുവ നിര്‍മാതാവിന്റെ പിന്തുണ

നഗരത്തിലെ ജ്വല്ലറി ഉടമയാണ് നേതൃത്വം നല്‍കിയതെങ്കിലും പിന്തുണയുമായി ഒരു യുവ നിര്‍മാതാവും ഉണ്ടായിരുന്നതായി പോലീസിനു മനസ്സിലായിട്ടുണ്ട്. പെരുമ്പാവൂര്‍ സ്വദേശിയാണ് ഈ നിര്‍മാതാവ്.

പണം നല്‍കി ?

പണം നല്‍കി ?

ദിലീപിന് അനുകൂലമായും പോലീസിന് എതിരായും മുദ്രാവാക്യം വിളിക്കാന്‍ അവര്‍ക്ക് പണം നല്‍കിയിട്ടുണ്ടോയെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതേക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.

 ജനകീയ സമിതി

ജനകീയ സമിതി

ദിലീപ് അനുകൂല തരംഗമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കിടെ പോലീസിനും മാധ്യമങ്ങള്‍ക്കുമെതിരേ പ്രതിഷേധിക്കാന്‍ ജനകീയ സമിതിയും രൂപീകരിക്കാന്‍ പദ്ധതിയിട്ടുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം.

ദിലീപിന്റെ ഞായറാഴ്ച ദിവസം

ദിലീപിന്റെ ഞായറാഴ്ച ദിവസം

ജയിലില്‍ ഞായറാഴ്ച ദിലീപ് കൂടുതല്‍ സമയവും ഉറങ്ങിയാണ് സമയം ചെലവിട്ടത്. ഗ്രേറ്റ് ഫാദര്‍ സിനിമ തടവുപുള്ളികള്‍ക്കായി ജയിലില്‍ പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ദിലീപിനെ കാണാന്‍ അനുവദിച്ചില്ല. ദിലീപിനെ മാത്രമല്ല നടിയെ ആക്രമിച്ച കേസിലെ മറ്റു പ്രതികള്‍ക്കും സിനിമ കാണാന്‍ പോലീസ് അനുമതി നല്‍കിയില്ല.

 ജാമ്യാപേക്ഷ നല്‍കി

ജാമ്യാപേക്ഷ നല്‍കി

ദിലീപ് ഹൈക്കോടതിയില്‍ ഇന്നു ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. അറസ്റ്റ് സംശയത്തിന്റെ പേരിലാണെന്നും സാക്ഷികളെ സ്വാധീനിക്കുന്ന വാദം അടിസ്ഥാനരഹിതമാണെന്നും ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ വിശദമാക്കി. തനിക്കെതിരേ തെളിവുകള്‍ ഇല്ലെന്നും ദിലീപ് ജാമ്യപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു

English summary
Police identified those who gives support to dileep outside jail on saturday.
Please Wait while comments are loading...