ദിലീപ് ഔട്ട്, ആന്റണി പെരുമ്പാവൂര്‍ ഇന്‍; ദിലീപിന്റെ സംഘടനയ്ക്ക് പുതിയ അധ്യക്ഷന്‍

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച തിയറ്റര്‍ ഉടമകളുടെ സംഘടന ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയ്ക്ക് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു. ആന്റണി പെരുമ്പാവൂരാണ് പ്രസിഡന്റ്. ഇതുവരെ വൈസ് പ്രസിഡന്റായിരുന്നു ഇദ്ദേഹം.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതോടെ ദിലീപിനെ സംഘടനയില്‍ നിന്നു പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കൊച്ചിയില്‍ ചേര്‍ന്ന ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം.

Malayalam

എ ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ പിളര്‍ത്തിയാണ് ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിച്ചത്. തിയറ്റര്‍ ഉടമകളുടെ സമരം റിലീസ് സിനിമകള്‍ക്ക് ഭീഷണി സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് ദിലീപ് മുന്‍കൈയെടുത്ത് പുതിയ സംഘടന നിലവില്‍ വന്നത്.

മലയാള സിനിമ നേരിടുന്ന പ്രദര്‍ശന പ്രതിസന്ധി പരിഹരിക്കാന്‍ ദിലീപ് മുന്‍കൈയെടുത്തത് എല്ലാവരും പ്രശംസിച്ചിരുന്നു. അതേസമയം, ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രമേയം പാസാക്കി.

ദിലീപിന്റെ നേതൃത്വത്തില്‍ ഗ്രാന്റ് പ്രൊഡക്ഷന്‍സ് സിനിമാ വിതരണ രംഗത്ത് ഉണ്ടെങ്കിലും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനില്‍ അംഗത്വം ഇല്ലായിരുന്നുവെന്നാണ് ഭാരവാഹികള്‍ പറയുന്നത്.

English summary
Dileep theater association new president Antony Perumbavoor
Please Wait while comments are loading...