ദിലീപ് തന്ത്രം മാറ്റി... ജാമ്യാപേക്ഷ ഇന്നു നല്‍കില്ല, കാരണമുണ്ട്, ഇത്തവണ ഒരുങ്ങിത്തന്നെ

  • Posted By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപ് ഒരിക്കല്‍ക്കൂടി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക്. ഇന്ന് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തേ റിപ്പോര്‍ട്ടുകളെങ്കിലും അത് മാറ്റിയെന്നാണ് പുതിയ വിവരം. ദിലീപിന്റെ അഭിഭാഷകനായ രാമന്‍ പിള്ളയാണ് ഇക്കാര്യമറിയിച്ചത്. ദിലീപിന്റെ ജാമ്യാപേക്ഷയെ ഇത്തവണയും ശക്തമായി എതിര്‍ക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം. ജാമ്യം ലഭിക്കാതിരിക്കാന്‍ കൂടുതല്‍ ശക്തമായ തെളിവുകള്‍ ഹാജരാക്കാനും പ്രോസിക്യൂഷന്‍ തീരുമാനിച്ചിട്ടുണ്ട്.

 ഹൈക്കോടതിയില്‍ മൂന്നാമൂഴം

ഹൈക്കോടതിയില്‍ മൂന്നാമൂഴം

ഹൈക്കോടതിയില്‍ മൂന്നാം തവണയാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. നേരത്തേ രണ്ടു വട്ടവും താരത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. മുമ്പ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും താരം ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളപ്പെടുകയായിരുന്നു.

ജാമ്യം അനുവദിക്കണം

ജാമ്യം അനുവദിക്കണം

കേസില്‍ അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂര്‍ത്തിയായി കഴിഞ്ഞെന്നും അതിനാല്‍ ദിലീപിന് ഇത്തവണ ജാമ്യം അനുവദിക്കണമെന്നുമാവും ജാമ്യഹര്‍ജിയില്‍ ആവശ്യപ്പെടുക.

അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുത്തു

അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുത്തു

നേരത്തേ ഉപാധികളോടെ അച്ഛന്‍െ ശ്രാദ്ധത്തില്‍ പങ്കെടുത്തു ദിലീപ് ജയിലില്‍ തിരിച്ചെത്തിയ കാര്യവും രാമന്‍ പിള്ള ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയായിരുന്നു ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിന് രണ്ടു മണിക്കൂര്‍ സമയം അനുവദിച്ചത്

ഇത്തവണയും അതേ ജസ്റ്റിസ്

ഇത്തവണയും അതേ ജസ്റ്റിസ്

രണ്ടു വട്ടം ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയ ജസ്റ്റിസ് സുനില്‍ ടി തോമസാണ് ഇത്തവണയും ഹര്‍ജി പരിഗണിക്കുക. അതുകൊണ്ടു തന്നെ ഇത്തവണ വിധിയില്‍ മാറ്റം വരാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍

ജാമ്യാപേക്ഷ വ്യാഴാഴ്ച നല്‍കും

ജാമ്യാപേക്ഷ വ്യാഴാഴ്ച നല്‍കും

വ്യാഴാഴ്ചയാണ് പുതിയ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയെന്ന് ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ള വ്യക്തമാക്കി. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കുന്നതിനെ തുടര്‍ന്നാണിത്.

പഠിച്ച ശേഷം നടപടി

പഠിച്ച ശേഷം നടപടി

നാദിര്‍ഷായ്ക്ക് ജാമ്യം നല്‍കുന്നത് തടയാന്‍ പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന വാദമുഖങ്ങള്‍ കൂടി പഠിച്ച ശേഷമാവും പുതിയ ജാമ്യഹര്‍ജി ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ള സമര്‍പ്പിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കുറ്റപത്രം ഒക്ടോബറില്‍

കുറ്റപത്രം ഒക്ടോബറില്‍

ദിലീപിനെ അറസ്റ്റ് ചെയ്തിട്ടു 90 ദിവസം പൂര്‍ത്തിയാവുന്ന ഒക്ടോബര്‍ 10നു തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.

അവസാന അവസരം

അവസാന അവസരം

ഒക്ടോബര്‍ 10ന് പോലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധ്യത കൂടുതലായതിനാല്‍ ജാമ്യഹര്‍ജി നല്‍കാന്‍ ദിലീപിന് ലഭിക്കുന്ന അവസാന അവസരം കൂടിയാവും ഇത്തവണത്തേത്.

പ്രോസിക്യൂഷന്‍ എതിര്‍ക്കും

പ്രോസിക്യൂഷന്‍ എതിര്‍ക്കും

ആക്രമിക്കപ്പെട്ട നടിയുടേത് കൂടാതെ മറ്റു പലരുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. സിനിമാ മേഖലയില്‍ ദിലീപുമായി ശത്രുത പുലര്‍ത്തിയവരുടെയും മൊഴി രേഖപ്പെടുത്തി വരികയാണ്. എംഎല്‍എയും നടനുമായ ഗണേഷ് കുമാര്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതും പിന്നീട് നടത്തിയ പ്രസ്താവനകളുമെല്ലാം ചൂണ്ടിക്കാട്ടി ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ക്കും.

 ചൊവ്വാഴ്ച ജയിലിലെത്തിയത് ഒരാള്‍

ചൊവ്വാഴ്ച ജയിലിലെത്തിയത് ഒരാള്‍

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദിലീപിനെ കാണാന്‍ ജയിലിലേക്ക് സന്ദര്‍ശകപ്രവാഹമായിരുന്നെങ്കിലും ചൊവ്വാഴ്ച ഒരാള്‍ മാത്രമാണ് ജയിലില്‍ വന്നത്. താരത്തിന്റെ ബിസിനസ് പങ്കാളിയും ഹോട്ടല്‍ വ്യവസായിയുമായ ശരത്താണ് ജയിലിലെത്തിയത്.

അനൂപിനെ സഹായിക്കുന്നു

അനൂപിനെ സഹായിക്കുന്നു

നടിയെ ആക്രമിച്ച കേസ് നടത്താന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെ സഹായിക്കുന്നത് ശരത്താണ്. ദിലീപ് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കാന്‍ തയ്യാറെടുക്കവെയാണ് ശരത്തിന്റെ ജയില്‍ സന്ദര്‍ശനം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Dileep to give bail petition 3rd time in highcourt

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്