Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിന് അക്കാര്യം ഗുണം ചെയ്യും; ക്വട്ടേഷനാണെന്ന് പൾസർ സുനി അതിജീവിതയോട് പറഞ്ഞിട്ടുണ്ട്';ജോർജ് ജോസഫ്

കൊച്ചി; അതിജീവിതയുടെ കേസിൽ പല കോടതി ഇടപെടലുകളും അന്വേഷണത്തിന് തടസമായി വരികയാണെന്ന് മുൻ പോലീസ് ഉദ്യോഗസ്ഥൻ ജോർജ് ജോസഫ്. കോടതിയുടെ ഇമേജ് ഇതോടെ മോശമാകുകയാണ്. അതിന് കോടതി വഴിവെച്ച് കൊടുക്കരുത്. അതിജീവിതയ്ക്ക് കോടതിയിൽ നിന്നും നീതി ലഭിച്ചെന്ന് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പൊളിറ്റിക്സ് കേരള എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജോർജ് ജോസഫിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

അഹാന കൃഷ്ണയുടെ ബിക്കിനി ഫോട്ടോഷൂട്ട്;വാട്ട് എ ഹോട്ടിയെന്ന് ആരാധകർ.. വൈറൽ

1

'അടുത്ത മാസം 15 ന് കേസ് അന്വേഷണം തീരില്ലെന്നാണ് താൻ കരുതുന്നത്. കുറഞ്ഞത് 3 മാസമെങ്കിലും അന്വേഷണത്തിന് ഇനിയും സമയം വേണ്ടി വരും. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കണ്ടെൻസ് തെളിയിച്ചിട്ടില്ല. ഫോറൻസിക് ഉദ്യോഗസ്ഥർ ആണ് അത് കണ്ടിട്ട് അക്കാര്യം വ്യക്തമാക്കേണ്ടത്. അതിജീവിത ദൃശ്യങ്ങൾ കണ്ടിട്ടില്ല. അവർക്ക് അക്കാര്യം അതിനാൽ പറയാൻ സാധിക്കില്ല. വിചാരണ സമയത്ത് മാത്രമേ അന്വേഷണ ഉദ്യോഗസ്ഥന് അക്കാര്യം പറയാൻ സാധിക്കൂ'.

2

'കണ്ടെൻസ് തെളിവായി വന്നാൽ മാത്രമേ അതിജീവിതയെ പീഡിപ്പിച്ചെന്നതിന് തെളിവാകുകയുള്ളൂ. അതിനായി കണ്ടെൻസ് ഒരു സൈബർ വിദഗ്ദനെ കൊണ്ട് പരിശോധിപ്പിക്കണം. അത് അയാൾ കോടതിയിൽ തെളിവായി കൊടുക്കണം. അങ്ങനെ വേണം കേസ് പോകാൻ'.

3

'അതിജീവിതയുടെ കേസിൽ പല കോടതി ഇടപെടലുകളും അന്വേഷണത്തിന് തടസമായി വരികയാണ്. കോടതിയുടെ ഇമേജ് ഇതോടെ മോശമാകുകയാണ്. അതിന് കോടതി വഴിവെച്ച് കൊടുക്കരുത്. അതിജീവിതയ്ക്ക് കോടതിയിൽ നിന്നും നീതി ലഭിച്ചെന്ന് പറയാൻ സാധിക്കില്ല. ദിലീപും അഭിഭാഷകരും നിരവധി ഹർജികൾ കോടതിയിൽ നൽകുകയാണ്. ഈ ഹർജികൾ കോടതികൾ പരിഗണിക്കുമ്പോൾ അന്വേഷണത്തിന് തടസം സൃഷ്ടിക്കുകയാണ്.അത് പാടില്ല. അന്വേഷണം ഒരു തടസവുമില്ലാതെ മുന്നേറിയാൽ മാത്രമേ അതിജീവിതയ്ക്ക് കേസിൽ നീതി ലഭിക്കൂ'.

4

'നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണ്. നാല് വക്കീലൻമാർ ആണ് ബോംബെയിൽ പോയി ദിലീപിന്റെ ഫോണിലെ കാര്യങ്ങൾ നീക്കം ചെയ്യിപ്പിച്ചു. അത് തെളിവാണ്. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തണം. അവർ എന്താണ് ഡിലീറ്റ് ചെയ്തതെന്ന് കോടതിയിൽ വിശദീകരിക്കണം. തെളിവ് നശിപ്പിച്ചത് കുറ്റകൃത്യം ആയതിനാൽ ബോംബെയിൽ പോയ അഭിഭാഷകരെ പ്രതിയാക്കേണ്ടി വരും'.

4

'ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ അഭിഭാഷകൻ ആയ രാമൻപിള്ളയുടെ ഓഫീസിൽ നിന്നുള്ള വൈഫൈ ഉപയോഗിച്ചതായി സായ് ശങ്കർ വെളിപ്പെടുത്തിയിരുന്നു. പ്രതിയെ രക്ഷിക്കാനായി തെളിവ് നശിപ്പിക്കാൻ മുതിർന്ന അഭിഭാഷകന്റെ ഓഫീസ് കൂട്ടുനിന്നോ എന്നത് അന്വേഷണ സംഘം പരിശോധിക്കണം. ആരൊക്കെ തെളിവ് നശിപ്പിച്ചെന്ന് കണ്ടെത്തിയേ മതിയാകൂ. ഇല്ലേങ്കിൽ ആ ഭാഗങ്ങൾ മുറിഞ്ഞ് കിടക്കും. അത് ദിലീപിന് ഗുണമാണ്, പക്ഷേ അതിജീവിതയ്ക്ക് ദൂഷ്യം ചെയ്യും.

5

'കോടതിയിൽ ഇരുന്ന ദൃശ്യങ്ങളിൽ കൃത്രിമത്വം നടന്നോ എന്നാണ് കണ്ടെത്തേണ്ടത്. ദൃശ്യങ്ങൾ രണ്ട് തവണ ആക്സസ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യവും പോലീസിന് വിശദമായി പരിശോധിക്കേണ്ടതുണ്ട്. അതുമായി മുന്നോട്ട് പോകാനുള്ള നീക്കത്തിനിടയിൽ പല പ്രഹരങ്ങളും കോടതിയിൽ നിന്നും പോലീസിന് ഏറ്റിട്ടുണ്ട്'.

7

'അതിജീവതയ്ക്ക് ക്വട്ടേഷൻ കൊടുക്കേണ്ട ആവശ്യം മലയാള സിനിമയിലെ മറ്റേത് നടനെ പരിഗണിക്കുമ്പോഴും സാധ്യത കൂടുതൽ വരുന്നത് ദിലീപിനാണ്. അതേസമയം പൾസർ സുനി ഇതൊരു ക്വട്ടേഷൻ ഏറ്റെടുത്തതാണെന്ന് അതിജീവിതയോട് പറഞ്ഞിട്ടുണ്ട്. മറ്റൊരു കാര്യം ഇത് ഉപയോഗിച്ചിട്ട് അവരെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചിട്ടുമില്ല'.

8

'ദിലീപിനെതിരായി വരുന്ന തെളിവുകൾ ശേഖരിക്കാനായി പല തടസങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ നേരിടുന്നുണ്ട്. തെളിവുകൾ ശേഖരിച്ച് കോടതിയുടെ മുന്നിൽ പ്രോസിക്യൂഷന് ഹാജരാക്കാൻ കോടതി ഒരു തടസവും നിൽക്കരുതെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം'.

Recommended Video

cmsvideo
    Dileep | സിദ്ധിഖിനെ ചോദ്യം ചെയ്ത് Crime Branch | *Kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+