കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശബ്ദ രേഖയിലൂടെ ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞു; അത് തെളിയിച്ചാൽ ദിലീപ് ശിക്ഷിക്കപ്പെട്ടേനെ'; നിർമ്മാതാവ്

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ വേട്ടയാടുക മാത്രമാണ് പലരുടേയും ലക്ഷ്യമെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. ഒന്നാം പ്രതിയായ പൾസർ സുനിയുടെ പേര് പോലും പലരും മറന്നു. പൾസർ സുനിയുമായുള്ള ദിലീപിന്റെ ബന്ധം ഇതുവരെ ആർക്കും തെളിയിക്കാൻ പറ്റിയിട്ടില്ല. ഈ കേസിൽ തെളിയിക്കപ്പെടേണ്ടത് ദിലീപും പൾസർ സുനിയും തമ്മിലുള്ള ബന്ധമാണ്. അത് തെളിയിച്ചാൽ ദിലീപ് ശിക്ഷിക്കപ്പെടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും സജി നന്ത്യാട്ട് പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു സജി നന്ത്യാട്ട്.വാക്കുകളിലേക്ക്

1


'ദിലീപിനെ വേട്ടയാടുക മാത്രമാണ് ഇവിടെ ലക്ഷ്യം. എവിടെ വെച്ച് ആര് ആരോട് പറഞ്ഞുവെന്നതൊന്നും ആ ഓഡിയോയിൽ ഇല്ല. നിങ്ങൾക്ക് വേണ്ടത് കെട്ടി കെട്ടി കൊണ്ടുവരിക മാത്രമാണ്. ദിലീപിനെതിരായ കുറ്റമെന്താണ്? പൾസർ സുനിക്ക് ക്വട്ടേഷൻ കൊടുത്തുവെന്നാണല്ലോ? പൾസർ സുനിയുമായി ദിലീപിന്റെ ബന്ധം തെളിയിക്കാൻ പറ്റിയോ? നിങ്ങൾ ഏതൊക്കെയോ വഴിക്ക് പോകുകയാണ്'.

2


'ഒന്നാം പ്രതിയായ പൾസർ സുനിയെ കുറിച്ച് പലർക്കും അറിയാതെ ആയിട്ടുണ്ട്. രണ്ടും മൂന്നും പ്രതികളെ കുറിച്ചൊന്നും ആർക്കും അറിയില്ല. എട്ടാം പ്രതി ദിലീപിനെ മാത്രമാണ് ലക്ഷ്യം വെയ്ക്കുന്നത്. ഈ കേസിൽ തെളിയിക്കപ്പെടേണ്ടത് ദിലീപും പൾസർ സുനിയും തമ്മിലുള്ള ബന്ധമാണ്. അത് തെളിയിച്ചാൽ ദിലീപ് ശിക്ഷിക്കപ്പെടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല'.

3


'ഇവിടെ പക്ഷേ പടപ്പേൽ തല്ലിക്കൊണ്ടിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസ് ദിലീപിനെ സംബന്ധിച്ച് അവരുടെ ജീവിതത്തിലെ കറുത്ത പാടാണ്. ആ വീട്ടിൽ അപ്പോൾ അതിനെ കുറിച്ചെ സംസാരിക്കു. അപ്പോൾ ശബ്ദസംഭാഷണങ്ങളുടെ പൂർണരൂപം ചോദിച്ചാൽ അതിനെ കുറിച്ച് ആർക്കും മറുപടി ഇല്ല. ദിലീപ് നിരപരാധിയാണെന്നാണ് ശബ്ദ രേഖയിലൂടെ തെളിഞ്ഞിരിക്കുന്നത്', സജി നന്ദ്യാട്ട് പറഞ്ഞു.

ദിലീപ് അക്കാര്യം കോടതിയിൽ സമർത്ഥിക്കണം, ആ തെളിവ് കോടതി സ്വീകരിച്ചാൽ ദിലീപ് രക്ഷപ്പെടും; സജി നന്ത്യാട്ട്ദിലീപ് അക്കാര്യം കോടതിയിൽ സമർത്ഥിക്കണം, ആ തെളിവ് കോടതി സ്വീകരിച്ചാൽ ദിലീപ് രക്ഷപ്പെടും; സജി നന്ത്യാട്ട്

4


അതേസമയം ദിലീപിനെ വേട്ടയാടുകയാണെന്ന് ആരോപണത്തിൽ സജി നന്ത്യാട്ടിന് ചർച്ചയിൽ അഭിഭാഷ അഡ്വ ടി ബി മിനി മറുപടി നൽകി. മിനിയുടെ വാക്കുകളിലേക്ക് -'ഒന്നാം പ്രതി ചെയ്ത കാര്യം എല്ലാവർക്കും അറിയുന്നതാണ്. കോടതി പോലും സമ്മതിച്ച കാര്യമാണ്. അക്കാര്യത്തിലൊന്നും ആർക്കും ഒരു വിയോജിപ്പില്ല.ഇപ്പോഴും സജി നന്ദ്യാട്ട് പറയുന്നത് എട്ടാം പ്രതിയെ ക്രൂശിക്കാൻ വേണ്ടിയാണ് കേസ എന്നാണ്. ഒന്നൊര മാസത്തിനുള്ളിൽ കാര്യങ്ങൾ മനസിലാക്കാലോ. സജി നന്ദ്യാട്ട് ആദ്യമൊക്കെ പറഞ്ഞിരുന്നത് ഞാൻ അതിജീവിതയുടെ ഒപ്പമാണ് എന്നാൽ ദിലീപ് അത് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നാണ്'.

5


'ദിലീപ് അത് ചെയ്തിട്ടുണ്ടെങ്കിൽ ദിലീപിന് ശിക്ഷകിട്ടണമെന്ന് സജി നന്ദ്യാട്ട് പറഞ്ഞിട്ടുണ്ട്. അതിലേക്ക് വരുന്ന തെളിവുകളിൽ ഒന്നായിട്ടാണ് ശബ്ദരേഖയിൻമേലുള്ള ഫോറൻസിക് റിപ്പോർട്ട്.ദിലീപ് ആണ് ഇത് ചെയ്തതെന്ന് തെളിഞ്ഞാൽ തന്റെ വാക്കുകളിൽ സജി ഉറച്ച് നിൽക്കണമെന്നതാണ് അപേക്ഷ'.

6


'ഈ കേസിൽ തുടരന്വേഷണ റിപ്പോർട്ടിൻമേൽ വിചാരണ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. കേസിൽ പ്രതിക്കും പ്രതിയുടെ ഭാഗം പറയാൻ അവസരം ലഭിക്കുമല്ലോ. മികച്ച അഭിഭാഷകരെ തന്നെയാണ് വെച്ചിരിക്കുന്നത്. കേസിൽ നീതിയുക്തമായ വിചാരണ നടക്കാൻ വേണ്ടിയാണ് താനടക്കമുള്ളവർ പോരാടുന്നത്'.

'ദിലീപ് അല്ല ചെയ്തത് എങ്കിൽ അന്ന് പറഞ്ഞ ആ വ്യക്തിയെ ദിലീപ് പുറത്ത് കൊണ്ടുവരട്ടെ'; ഭാഗ്യലക്ഷ്മി'ദിലീപ് അല്ല ചെയ്തത് എങ്കിൽ അന്ന് പറഞ്ഞ ആ വ്യക്തിയെ ദിലീപ് പുറത്ത് കൊണ്ടുവരട്ടെ'; ഭാഗ്യലക്ഷ്മി

7


'നടി ആക്രമിക്കപ്പെട്ട കേസിന്റെ പിറ്റേന്ന് നടന്ന എ എം എം എയുടെ യോഗത്തിൽ ദിലീപ് പറഞ്ഞത് കേരളത്തിൽ ഇത്തരമൊരു സംഭവം നടക്കാൻ പാടില്ലെന്നാണ്. അത് തന്നെയാണ് ഞങ്ങളും പറയുന്നത്. അതുകൊണ്ടാണ് ഞങ്ങളെല്ലാവരും പ്രയത്നിക്കുന്നത്. അല്ലാതെ വ്യക്തിപരമായി ഈ കേസിൽ യാതൊരു താത്പര്യങ്ങളും ഇല്ല, മിനി പറഞ്ഞു'.

English summary
Dileep Would Have Been Convicted if They Can Prove Thier relation says saji nanthyatt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X