ദിലീപിന്റെ അറസ്റ്റ് സുപ്രീംകോടതി നിർദേശത്തിന് വിരുദ്ധം; തെറ്റ് ചെയ്തിട്ടില്ലെന്ന് ദിലീപ്!!

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ താന്‍ നിരപരാധിയാണെന്നും തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും ദിലീപ്. ദിലീപ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ ഹർജിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചുവെന്നും ദിലീപ് വ്യക്തമാക്കി.താൻ പരാതിക്കാരൻ കൂടിയാണ്.

സുപ്രീംകോടതിയുടം നിർദേശങ്ങൾക്ക് വിരുദ്ധമാണ് തന്റെ അറസ്റ്റെന്നും ദിലീപ് ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്. പ്രതിയുടെ മൊഴി വിശ്വാസയോഗ്യമല്ല. ഈ മൊഴിയിലാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കും. കസ്റ്റഡിക്ക് കാലാവധിക്ക് ശേഷമാകും ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുറ്റം ജീവപര്യന്തം ലഭിക്കാവുന്നത്

കുറ്റം ജീവപര്യന്തം ലഭിക്കാവുന്നത്

ജീവപര്യന്തം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപിന് മേല്‍ ചുമത്തിയിരിക്കുന്നത്. ആലുവ സബ് ജയിലിൽ അഞ്ച് തടവുകാർക്കൊപ്പമാണ് ദിലീപിനെ പാർപ്പിച്ചിരിക്കുന്നത്.

പോലീസ് കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം

പോലീസ് കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം

ദിലീപിനെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.

തെളിവെടുപ്പ് നടത്തണം

തെളിവെടുപ്പ് നടത്തണം

നടി ആക്രമിക്കപ്പെട്ടതിന്റെ ഗൂഡാലോചന നടന്നത് കൊച്ചിയിലെയും തൃശൂരിലുമുള്ള വിവിധ കേന്ദ്രങ്ങളില്‍ വച്ചാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം ദിലീപിനെയെത്തിച്ച് തെളിവെടുപ്പ് നടത്തണെമെന്ന നിലപാടിലാണു പോലീസ്.

ഗൂഢാലോചനയിൽ കൂടുതൽ പേർ

ഗൂഢാലോചനയിൽ കൂടുതൽ പേർ

കേസിലെ ഗൂഡാലോചനയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് ഉറപ്പിക്കാന്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം ആവശ്യപ്പെടുന്നു. ഈ ആവശ്യങ്ങളുന്നയിച്ചാണു ദിലീപിനെ കസ്റ്റഡിയില്‍ കിട്ടുന്നതിനായി മജിസ്ട്രേറ്റിനു മുന്നില്‍ അന്വേഷണ സംഘം അപേക്ഷ നല്‍കിയത്.

കഴിഞ്ഞ ദിവസം അപേക്ഷ സമർപ്പിച്ചില്ല

കഴിഞ്ഞ ദിവസം അപേക്ഷ സമർപ്പിച്ചില്ല

ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റിന് മുന്നില്‍ കഴിഞ്ഞ ദിവസം ഹാജരാക്കിയെങ്കിലും പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ദിലീപിനെ റിമാന്‍ഡ് ചെയ്തത്.

ജാമ്യമില്ല വകുപ്പ്

ജാമ്യമില്ല വകുപ്പ്

ആലുവ സബ്ജയിലിലേക്ക് ആണ് ദിലീപിനെ പാര്‍പ്പിച്ചിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളായിരുന്നു ദിലീപിനെതിരെ പോലീസ് ചുമത്തിയിരുന്നത്.

കേസ് കെട്ടിച്ചമച്ചത്

കേസ് കെട്ടിച്ചമച്ചത്

കേസ് കെട്ടിച്ചമച്ചതാണെന്ന വാദമുയര്‍ത്തിയാണ് ദിലീപിന്‍റെ ജാമ്യേപക്ഷ. ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തപ്പെടുകയും ഇതു സാധൂകരിക്കാന്‍ ആവശ്യമായ 19 പ്രാഥമിക തെളിവുകള്‍ ഹാജരാക്കുകയും ചെയ്തതിനാല്‍ സാഹചര്യത്തില്‍ ദിലീപിനെ കസ്റ്റഡിയില്‍ കിട്ടുമെന്നാണു പോലീസിന്റെ പ്രതീക്ഷ.

English summary
Dileep's arrest is against the directive of the Supreme Court?
Please Wait while comments are loading...