Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചുടിവി കണ്ടിട്ട് അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; ഇഷ്ടമില്ലാത്തത് കാണേണ്ടെന്ന് സംവിധായകന്‍

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍. ഓരോ ചാനലുകളും ടാര്‍ഗറ്റഡ് ഓഡിയന്‍സിനായിട്ടാണ് കണ്ടന്റ് ഇറക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു. അത് കാണാതിരിക്കാനുള്ള ചോയ്‌സ് എല്ലാവര്‍ക്കുമുണ്ട്. ഇഷ്ടമില്ലെങ്കില്‍ അത് കാണാതിരിക്കാമെന്നും, എന്നാല്‍ കണ്ട ശേഷം പരിപാടിയെ കുറ്റം പറയുന്നത് നല്ല കാര്യമല്ലെന്നും അഖില്‍ മാരാര്‍ പറയുന്നു.

ഇവിടെ ശ്രീനാഥ് ഭാസിയുടെ പെരുമാറ്റത്തെ ആരും ന്യായീകരിച്ചിട്ടില്ല. അത് നല്ല കാര്യം. അഭിമുഖം ഏത് തരത്തിലാണ് എന്ന് എല്ലാവരും മനസ്സിലാകുന്നത് നല്ലതാണെന്നും അഖില്‍ മാരാര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

1

ഒരു വ്യക്തി അയാളുടെ സ്വഭാവത്തിലെ വൈകൃതം കൊണ്ടോ ദോഷം കൊണ്ടോ അവതാരകയോട് മോശമായി പെരുമാറി. അതിനെ ആരും മലയാള സിനിമയില്‍ ന്യായീകരിച്ച് കണ്ടില്ല. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വരെ അതിനെ തള്ളിപ്പറഞ്ഞു. ആ വ്യക്തിക്ക് ആ നിമിഷം സംഭവിച്ച വൈകാരിക പ്രകടനമായിട്ടാണ് കാണുന്നത്. പക്ഷേ ഇവിടെ സാഹചര്യം കൂടുതലായി വഷളാവാന്‍ അദ്ദേഹത്തിന്റെ തന്നെ മുന്‍കാല പെരുമാറ്റ സഹായകരമായിട്ടുണ്ടെന്നും അഖില്‍ മാരാര്‍ പറയുന്നു.

2

ശ്രീനാഥ് ഭാസിയുടെ തന്നെ മുന്‍കാല അഭിമുഖങ്ങളിലെ ചില ക്ലിപ്പുകളും മറ്റും പുറത്ത് വന്നിട്ടുണ്ട്. ഈ നടന്‍ ഇതുപോലെയുള്ള ഒരു സ്വഭാവക്കാരനാണോ എന്ന ചര്‍ച്ച വരുമ്പോഴാണ് ഈ വിഷയം ചര്‍ച്ചയാവുന്നത്. ഈ അവതാരകയെ തെറി വിളിച്ചത് കേള്‍ക്കാത്തത് കൊണ്ട് ആ വിഷയത്തിന്റെ ഗ്രാവിറ്റി നമ്മള്‍ അറിഞ്ഞിരുന്നില്ല. മുമ്പുള്ള വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് ചര്‍ച്ചയില്‍ വന്നത്. സിനിമയെ വളരെ സീരിയസായി കാണുന്ന ചില സുഹൃത്തുക്കള്‍ എന്നോട് പങ്കുവെക്കുന്നത് വലിയ നിരാശയാണ്. തെറിവിളി കേട്ടു എന്ന് പറയുന്ന അവതാരകയുടെ പരിപാടിയെ വളരെ മോശമായി കാണുന്ന ചില സുഹൃത്തുക്കള്‍ ഉണ്ട്.

3

അക്കാഡമിക്കല്‍ അല്ലെങ്കില്‍ ഇന്‍ഫോര്‍മേറ്റീവ് ആയ അഭിമുഖങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ ഇത്തരം ചളികള്‍ വന്ന് വീഴുമ്പോള്‍ അവര്‍ നിരാശ തോന്നും. ഇക്കാര്യം തുടര്‍ച്ചയായി പറയുമ്പോള്‍ ഞാന്‍ പറയാറുണ്ട്, ഇഷ്ടമില്ലെങ്കില്‍ അത് കാണേണ്ടെന്ന്. കൊച്ചുടിവി എന്ന ചാനല്‍ നമ്മള്‍ പോയിരുന്ന് കണ്ടിട്ട് അതിന് കുറ്റം പറയുന്നത് കൊണ്ട് എന്ത് കാര്യമാണുള്ളത്. അത് കുട്ടികള്‍ക്കുള്ള പരിപാടിയാണ്. ഓരോ ചാനലുള്‍ക്കും അവര്‍ നിര്‍മിക്കുന്ന പരിപാടിക്കും ഓരോ സ്വഭാവമുണ്ട്. അതിനനുസരിച്ചുള്ള കാഴ്ച്ചക്കാരെയാണ് അവര്‍ സൃഷ്ടിക്കുന്നത്. ടാര്‍ഗറ്റ് ഓഡിയന്‍സിനായി ഒരുക്കുന്ന ഈ അഭിമുഖങ്ങള്‍ എല്ലാം ഒരേപോലെ ആയിരിക്കണം എന്ന് ചിന്തിക്കുന്നതാണ് പ്രശ്‌നമെന്നും അഖില്‍ മാരാര്‍ പറഞ്ഞു.

4

അതേസമയം ശ്രീനാഥ് ഭാസിക്കെതിരെ ഔദ്യോഗികമായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫിലിം ചേംബര്‍ യോഗം ചൊവ്വാഴ്ച്ച ചേചരുമെന്ന് സെക്രട്ടറി അനില്‍ തോമസ് പറഞ്ഞു. ഭാസിയോട് യോഗം വിശദീകരണം തേടും. പരാതി ലഭിച്ചപ്പോള്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെട്ടതിനാല്‍ ശ്രീനാഥ് ഭാസിക്കും ചട്ടമ്പി എന്ന സിനിമയുടെ നിര്‍മാതാവിനും അറിയിപ്പ് കൊടുത്തിട്ടുണ്ടെന്നും അനില്‍ തോമസ് പറഞഞു. നേരത്തെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ പരാതികളൊന്നും ഭാസിക്കെതിരെ ലഭിച്ചിരുന്നില്ലെന്നും അനില്‍ തോമസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+