• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പേരിനൊപ്പം മാത്രം മന്ത്രി, പെരുമാറ്റത്തിൽ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരൻ; പി പ്രസാദിനെ കുറിച്ച് അരുണ്‍ ഗോപി

Google Oneindia Malayalam News

തിരുവനന്തപുരം : കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്റെ ലളിത ജീവിതത്തെ കുറിച്ച് കുറിപ്പ് പങ്കുവച്ച് സംവിധായകന്‍ അരുണ്‍ ഗോപി . ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഗുരു സമാധിയില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ചകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത് .

ആരുടെ പേരാണ് എന്തൊക്കെ കാര്യങ്ങളാണ് ഉളളത്? ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാത്തതിനെതിരെ പാർവ്വതിആരുടെ പേരാണ് എന്തൊക്കെ കാര്യങ്ങളാണ് ഉളളത്? ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാത്തതിനെതിരെ പാർവ്വതി

ആഡംബരങ്ങളുടെ പാരമ്യതയില്‍ അതിമാനുഷികനായ മറ്റാരോ ആണ് സ്റ്റേറ്റ് കാറില്‍ സഞ്ചരിച്ചു ഭരണ ചക്രത്തിന്റെ അമരത്തു ഇരിക്കുന്നതെന്നു ഒളിഞ്ഞും തെളിഞ്ഞും നമ്മളെ ബോധ്യപ്പെടുത്തി തരാറുള്ള ആളുകള്‍ക്കിടയില്‍ ഇങ്ങനെ ഒരു മനുഷ്യന്‍ അദ്ഭുതമായിരുന്നെന്ന് അരുണ്‍ ഗോപി കുറിപ്പില്‍ പറയുന്നു. പേരിനൊപ്പം മാത്രം ഔദ്യാഗിക പദവിയായ മന്ത്രി എന്ന വാക്കുള്ള പെരുമാറ്റത്തില്‍ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനാണ് പി പ്രസാദെന്ന് അദ്ദേഹം പറയുന്നു . കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ ,

1

ഇന്ന് ഞാനൊരു കാഴ്ച കണ്ടു... രാവിലെ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഗുരു സമാധിയില്‍ നില്‍ക്കുമ്പോള്‍ രണ്ടു പോലീസ്‌കാര്‍ക്കൊപ്പം ഒരാള്‍ നടന്നു പോയി, വാതിക്കല്‍നിന്ന എസ് ഐ ആരോ പോകുന്നു എന്ന രീതിയില്‍ നിന്നപ്പോള്‍..(ഒരുപക്ഷേ ശ്രദ്ധിക്കാത്തതു കൊണ്ടാകാം) സി ഐ ഓടി വന്നു ആ പോലീസ് ഓഫീസറെ വഴക്കു പറഞ്ഞു.

2

'എന്താടോ സല്യൂട്ട് ചെയ്യാതിരുന്നത്' എന്ന്... ചെയ്തതെറ്റു മനസിലാകാതെ മിഴിച്ചു നിന്ന എസ് ഐ, അറിയാതെ ചോദിച്ചു പോയി 'അതിനാരാണ് അദ്ദേഹം...???' സി ഐ ഒരല്‍പ്പം ഈര്‍ഷ്യയോട് പറഞ്ഞു 'എടോ അത് മന്ത്രിയാടോ'...കണ്ടു നിന്ന എനിക്ക് അത്ഭുതം തോന്നി... ഗസ്റ്റ് ഹൗസില് നിന്നു സമാധിവരെ കാല്‌നടയായി വരിക ഒരു സ്ലിപ്പര്‍ ചെരുപ്പും സാധ മുണ്ടും ഷര്‍ട്ടും ധരിക്കുക ഇതല്ലല്ലോ കീഴ്വഴക്കം.

3

സാധരണ ആഡംബരങ്ങളുടെ പാരമ്യതയില്‍ അതിമാനുഷികനായ മറ്റാരോ ആണ് സ്റ്റേറ്റ് കാറില്‍ സഞ്ചരിച്ചു ഭരണ ചക്രത്തിന്റെ അമരത്തു ഇരിക്കുന്നതെന്നു ഒളിഞ്ഞും തെളിഞ്ഞും നമ്മളെ ബോധ്യപ്പെടുത്തി തരാറുള്ള ആളുകള്‍ക്കിടയില്‍ ഇങ്ങനെ ഒരു മനുഷ്യന്‍ അദ്ഭുതമായിരുന്നു... പേരിനൊപ്പം മാത്രം ഔദ്യാഗിക പദവിയായ മന്ത്രി എന്ന വാക്കുള്ള പെരുമാറ്റത്തില്‍ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ കൃഷി മന്ത്രി സഖാവ് പി പ്രസാദ് ആയിരുന്നു അത്..

4

അദ്ദേഹത്തെ ഒരു പരിചയവുമില്ല ആദ്യാമായാണ് കാണുന്നത് പോലും... തികഞ്ഞ ആദരവ് തോന്നി.. ജനാധിപത്യത്തിന്റെ സൗന്ദര്യം അങ്ങയെ പോലുള്ളവരെ മന്ത്രി പദവികളില്‍ കാണുമ്പോള്‍ ആണ് ആശ്വാസകരമായി മാറുന്നത്..ലാല്‍ സലാം സഖാവെ - അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

5

അതേസമയം, അരുണ്‍ ഗോപി പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്. ചില കമന്റുകള്‍ ഇങ്ങനെയാണ്, 'അതിലെന്താ ഇപ്പോ ഇത്ര അത്ഭുതപ്പെടാന്‍.ജനങ്ങളാല്‍ ജനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ രാജാവൊന്നുമല്ലലോ.? ഇന്നും സൈക്കിളില്‍ മാത്രം യാത്ര ചെയ്യുന്ന ജനപ്രതിനിധികള്‍ മറ്റു സംസ്ഥാനങ്ങളിലുണ്ട്. (തൊട്ടടുത്ത തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ ചെരുപ്പ് പോലും ധരിക്കാത്ത ഒരു എംഎല്‍എ ഉണ്ട്. എം ആര്‍ ഗാന്ധി.അത് പോലെ എത്ര പേര്‍) ചരുപ്പും മുണ്ടും നടത്തിയും ഷര്‍ട്ടുമൊന്നിലുമല്ല പ്രത്യേകത കാണിക്കേണ്ടത്. പ്രൈവറ്റ് സെക്രട്ടറിമാരെന്ന വെള്ളാനകളെ കുറയ്ക്കുന്നതിലാണ്. ഈ കൃഷിവകുപ്പ് മന്ത്രി ഉള്ള ഇപ്പോല്‍ തന്നെയാണ് പച്ചക്കറിക്കും പലവ്യഞ്ജനങ്ങള്‍ക്കും ഇത്രയധികം വില കയറ്റമുണ്ടായത്' ഒരാള്‍ കമന്റായി കുറിച്ചു.

English summary
Director Arun Gopy shares a note on the simple life of Agriculture Minister P Prasad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X