അമ്മയില്‍ മിണ്ടാന്‍ ജോയ് മാത്യുവിന് മുട്ടിടിച്ചോ ? ആണാണെന്ന് പറഞ്ഞിട്ട് കാര്യമില്ല..ആണത്തം വേണം..!

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: നടിയെ ആക്രമിച്ച സംഭവത്തിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മലയാള സിനിമാ ലോകം രണ്ട് ചേരിയായി തിരിഞ്ഞിരിക്കുകയാണ്. അമ്മയ്ക്കും ദിലീപിനുമൊപ്പം നില്‍ക്കുന്നവരും ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുന്നവരും എന്ന് ആ ചേരികളെ വിളിക്കാം. അമ്മയുടെ യോഗത്തില്‍ നടിയെ ആക്രമിച്ച വിഷയം ഉയര്‍ത്തിക്കാട്ടാനോ ചോദ്യം ചോദിക്കാനോ മടിച്ചവര്‍ പുറത്ത് ഫേസ്ബുക്കിലും ചാനല്‍ ചര്‍ച്ചകളിലും വാദങ്ങള്‍ ഉയര്‍ത്തുന്നത് കാണാം. അമ്മയുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം ഫേസ്ബുക്കില്‍ പ്രതികരിച്ച നടന്‍ ജോയ് മാത്യുവിനെതിരെ സംവിധായകന്‍ ബൈജു കൊട്ടാരക്കര രംഗത്തെത്തിയിരിക്കുകയാണ്.

amma

അമ്മയുടെ യോഗത്തില്‍ പങ്കെടുത്ത ജോയ് മാത്യു അവിടെ ഒരു വാക്ക് പോലും പറയാതെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് കളിക്കുന്നത് എന്തിനാണ് എന്നാണ് ബൈജു കൊട്ടരക്കര ഉയര്‍ത്തുന്ന ചോദ്യം. അവിടെ സംസാരിക്കാന്‍ ജോയ് മാത്യുവിന്റെ മുട്ടിടിച്ചോ എന്നും ബൈജു ചോദിക്കുന്നു. ആണാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, ആണത്തം വേണമെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയുടെ നിലപാട് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. യോഗത്തില്‍ പങ്കെടുത്ത ആരും വിഷയം ഉന്നയിക്കാത്തത് കൊണ്ടാണ് ചര്‍ച്ച ചെയ്യാഞ്ഞത് എന്നായിരുന്നു അമ്മയുടെ വിശദീകരണം. ഇതേക്കുറിച്ച് ജോയ് മാത്യുവിന്റെ പോസ്റ്റ്, അമ്മ അഭിനയം തൊഴിലാക്കിയവരുടെ സംഘടനയാണ് എന്നായിരുന്നു.

English summary
Director Byju Kottarakkara slams Joy Mathew for his facebook post on AMMA.
Please Wait while comments are loading...