• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കെകെ രമ സിന്ദാബാദ്', വനിതാ ചലച്ചിത്രോത്സവ വേദിയിൽ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില കസ്റ്റഡിയിൽ

Google Oneindia Malayalam News

കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ചലച്ചിത്രോത്സവത്തില്‍ പ്രതിഷേധിച്ച യുവ സംവിധായിക കുഞ്ഞില മാസ്സിലാമണി പോലീസ് കസ്റ്റഡിയില്‍. തന്റെ ചിത്രം ചലച്ചിത്ര മേളയില്‍ ഉള്‍പ്പെടുത്താത്തിനെതിരെ നേരത്തെ കുഞ്ഞില രംഗത്ത് വന്നിരുന്നു. വേദിയില്‍ കെകെ രമയ്ക്ക് അനുകൂലമായും പിണറായി വിജയന് എതിരെയും കുഞ്ഞില മുദ്രാവാക്യം വിളിച്ചു. പോലീസ് ബലം പ്രയോഗിച്ചാണ് കുഞ്ഞിലയെ കസ്റ്റഡിയിലെടുത്ത് വേദിയില്‍ നിന്നും മാറ്റിയത്.

'കെകെ രമയെ എംഎം മണി അധിക്ഷേപിച്ചു, അത് പിണറായി വിജയന്‍ ആണ് അധിക്ഷേപിച്ചത്, ടിപി ചന്ദ്രശേഖരനെ സിപിഎം കൊന്നു, പിണറായി വിജയന്‍ കള്ളം പറയുന്ന മുഖ്യമന്ത്രിയാണ്, ഞാനാണ് അയാളുടെ കസേരയിലിരിക്കാന്‍ യോഗ്യ, കെകെ രമ സിന്ദാബാദ് എന്ന് കസ്റ്റഡിയിലെടുക്കവേ കുഞ്ഞില പറഞ്ഞു. പോലീസ് സ്‌റ്റേഷനില്‍ നിന്ന് അടക്കമുളള ചിത്രങ്ങള്‍ കുഞ്ഞില തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പിണറായി വിജയന്‍ എന്നെ അറസ്റ്റ് ചെയ്തു, കെകെ രമ സിന്ദാബാദ് എന്ന് കുഞ്ഞില ഫേസ്ബുക്കില്‍ കുറിച്ചു.

'ഫ്രീഡം ഫൈറ്റേഴ്‌സ്' ആന്തോളജിയിലെ 'അസംഘടിത' എന്ന ചിത്രത്തിന്റെ സംവിധായികയാണ് കുഞ്ഞില മാസ്സിലാമണി. തന്റെ സിനിമ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന് അയച്ച മെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ട് കുഞ്ഞില നേരത്തെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ചലച്ചിത്ര വേദിയില്‍ രഞ്ജിത്തിനോട് ഇക്കാര്യം സംസാരിക്കുന്ന വീഡിയോയും കുഞ്ഞില പോസ്റ്റ് ചെയ്യുകയുണ്ടായി. എന്നാല്‍ രഞ്ജിത്ത് ഈ വിഷയത്തില്‍ പ്രതികരിച്ചില്ല.

'അന്ന് രക്ഷിക്കണമെന്ന് പൊട്ടിക്കരഞ്ഞു, കുറ്റം സമ്മതിച്ചു, ദിലീപ് പുഷ്പം പോലെ രക്ഷപ്പെടും സാറേ': ആലപ്പി അഷ്റഫ്'അന്ന് രക്ഷിക്കണമെന്ന് പൊട്ടിക്കരഞ്ഞു, കുറ്റം സമ്മതിച്ചു, ദിലീപ് പുഷ്പം പോലെ രക്ഷപ്പെടും സാറേ': ആലപ്പി അഷ്റഫ്

വിഷയത്തിൽ കുഞ്ഞില ഇന്ന് രാവിലെ ഫേസ്ബുക്കിലിട്ട പോസ്റ്റ് വായിക്കാം: '' ഇന്ന് വൈകുന്നേരം ആറ് മണിക്ക് ഈ ഫെസ്റ്റിവൽ ഇൻ്റെ ഉദ്ഘാടന ചിത്രം കാണാൻ ഞാൻ പോകുന്നുണ്ട്. എൻ്റെ കയ്യിൽ പാസ് ഇല്ല. എടുക്കാൻ പൈസ ഇല്ലാഞ്ഞിട്ട് ആണ്. ഉദ്ഘാടന ചിത്രം ഒരു സ്ത്രീ സംവിധായികയുടെ ചിത്രമാണ്. സിനിമയെ കുറിച്ച് കുറെ കേട്ടിട്ടുണ്ട്. പൈസ ഇല്ലാത്തത് കൊണ്ട് തന്നെ കാണാൻ കഴിഞ്ഞിട്ടില്ല. ഞാൻ അവിടെ ചെല്ലുമ്പോൾ എനിക്ക് ഗസ്റ്റ് എന്ന പാസ് തരണം. അത് മുഴുവൻ ഫെസ്റ്റിവലിലെ സിനിമകൾ കാണാൻ എന്നെ അനുവദിക്കുന്ന ഒന്നായിരിക്കണം. കാരണം എനിക്ക് nishidho എന്ന താരയുടെ ചിത്രം കാണണം. അതിൽ എൻ്റെ സുഹൃത്തായ കനിയുടെ അഭിനയം കാണണം.

എന്നെ ഉദ്ഘാടന ചടങ്ങിൽ ഒരു അതിഥിയായി (പാസ് ഉണ്ടേ) വേദിയിൽ ഇരുത്തണം. എനിക്ക് പ്രസംഗിക്കാൻ അവസരം തരണം. പ്രസംഗത്തിൽ ഞാൻ എന്തുകൊണ്ട് ഈ പോസ്റ്റ് ഇട്ടു എന്ന് വ്യക്തമാക്കും. വേദിയിൽ ഉള്ള ആർക്കെങ്കിലും എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ - ഈ പോസ്റ്റിലെ ഓരോ വരിയും ഉൾപ്പെടെ ഉള്ള കാര്യങ്ങളെ കുറിച്ച്- അവിടെ വെച്ച് സംവാദത്തിന് തയ്യാറാവണം. സ്കൂളുകളിൽ സംവാദം മത്സരം നടത്താറില്ലേ. അത് പോലെ. അതായത് യുക്തി Logic reasoning മാത്രം ഉപയോഗിച്ച് സംവാദം.

'ജനിച്ചതാര്‍ക്കുവേണ്ടി...' നിമിഷയെ എടുത്തുപൊക്കി ജാസ്മിന്‍ ആ വൈറല്‍ ചിത്രങ്ങള്‍ ഇതാ

ചിത്രത്തിൽ കാണുന്ന മെസ്സേജ് അയച്ചിട്ട് ബ്ലൂ ടിക്ക് വന്നിട്ട് രണ്ട് ദിവസം ആയി എന്നാണ് ഓർമ്മ. മലയാള മനോരമയിലെ ഒരു ജേർണലിസ്റ്റ് ഇവിടെ ഒരു സ്റ്റോറിക്ക് സാധ്യത ഉണ്ടോ എന്ന് എന്നോട് ചോദിച്ചിരുന്നു. അദ്ദേഹമാണ് എനിക്ക് സംവിധായകൻ രഞ്ജിത്തിൻ്റെ നമ്പർ തന്നത്. ഇത് ചരിത്രപരമായി ഇടത് വിരുദ്ധത ഉള്ള മലയാള മനോരമയിൽ വരേണ്ട സ്റ്റോറി അല്ല. ഇത് ഏഷ്യാനെറ്റ് ന്യൂസിൽ വരേണ്ട സ്റ്റോറി ആണ്''.

English summary
Director Kunjila Mascillamani in police custody for protesting in WIFF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X