കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ഒരൊറ്റ സല്യൂട്ട് കൊണ്ട് കേരളത്തിന്റെ മനം കവര്‍ന്ന് അമല്‍; ഇയാളെ കണ്ട് പഠിക്കണമെന്ന് മേജര്‍ രവി

Google Oneindia Malayalam News

കൊച്ചി: മാലിന്യ കൂമ്പാരത്തില്‍ കിടക്കുന്ന ദേശീയ പതാകയ്ക്ക് പൊലീസ് ഓഫീസര്‍ സല്യൂട്ട് നല്‍കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. എറണാകുളം ജില്ലയിലാണ് റോഡരികില്‍ തള്ളിയ മാലിന്യക്കൂമ്പാരത്തില്‍ ദേശീയ പതാക കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ ഹില്‍പാലസ് സ്റ്റേഷനിലെ പൊലീസുകാരനായ അമല്‍ ടി.കെയാണ് ദേശീയ പതാകയ്ക്ക് സല്യൂട്ട് നല്‍കി മാലിന്യത്തില്‍ നിന്നും പതാക തിരിച്ചെടുത്തത്. ഇതിന് പിന്നാലെ അമലിന് അഭിനന്ദന പ്രവാഹം ആണ്.

ദേശീയ പതാക ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വിവരം അറിഞ്ഞു സ്ഥലത്തെത്തിയ അമല്‍ ജീപ്പില്‍ നിന്ന് ഇറങ്ങി ഉടന്‍ സല്യൂട്ടു നല്‍കുകയും പതാക ശ്രദ്ധാപൂര്‍വം മടക്കി എടുക്കകയുമായിരുന്നു. അമല്‍ ടി.കെയെ നേരില്‍ കണ്ട് അഭിനന്ദിച്ചിരിക്കുകയാണ് സംവിധായകനും നടനുമായ മേജര്‍ രവി. അമലിനെക്കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. ഞാന്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നു. എല്ലാവര്‍ക്കും വേണ്ടി അദ്ദേഹത്തിന് സല്യൂട്ട് നല്‍കുന്നുവെന്നും മേജര്‍ രവി പറഞ്ഞു.

'ഒരു മഹതിയാണല്ലോ അതിലൂടെ ഈ കേസിന് ഒരു വഴിത്തിരിവ് വെച്ചുകൊടുത്തത്'; ശാന്തിവിള ദിനേശ് പറയുന്നു'ഒരു മഹതിയാണല്ലോ അതിലൂടെ ഈ കേസിന് ഒരു വഴിത്തിരിവ് വെച്ചുകൊടുത്തത്'; ശാന്തിവിള ദിനേശ് പറയുന്നു

1


''ദേശസ്‌നേഹം കണ്ടാൽ അതെന്നെ ആവേശത്തിലാക്കും. പത്രങ്ങളിൽ നിന്ന് വാർത്ത കണ്ടാണ് ഞാൻ ഇവിടെ എത്തിയത്. എന്റെ ദേശീയ പതാകയെ ഇനി ആരും അപമാനിക്കരുത് എന്ന് കരുതിയാണ് അദ്ദേഹം അത് തിരിച്ചെടുത്തത്. ആ മനുഷ്യനെ കാണാനാണ് ഞാൻ ഇവിടെ വന്നത്. ഞാൻ എപ്പോഴും ചെറുപ്പക്കാരോട് പറയാറുണ്ട്, രാഷ്ട്രീയത്തേക്കൾ വലുത് രാഷ്ട്രം ആണെന്ന്.

2

ഞാൻ നിങ്ങളോട് പറയുന്നു ഇയാളെ കണ്ട് പഠിക്കണം. ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു, ഇതുപോലുള്ള പ്രവൃത്തികളാണ് നാമെല്ലാവരും ചെയ്യേണ്ടത്. എന്റെ പതാക എന്നു പറയുന്നതാണ് എന്റെ അഭിമാനം, ഈ മണ്ണുണ്ടെങ്കിലെ നിങ്ങൾ ഉണ്ടാകൂ. നിങ്ങൾ ആ മണ്ണിനെ സംരക്ഷിക്കണം. അതിന് പോലീസുകാരാനോ പട്ടാളക്കാരോ ആകണമെന്നില്ല. ഈ പോലീസുകാരൻ ഒരു മാതൃകയാകട്ടെ. നിങ്ങൾ ഏത് പാർട്ടിക്കാരനാകട്ടേ, പക്ഷേ രാജ്യ സ്നേഹമാണ് പ്രധാനം. മേജർ രവി പറഞ്ഞു.

3

ഞാൻ മറ്റൊരു വാർത്തയും കണ്ടു. ഞാൻ അവരുടെ അവരുടേ അടുത്തേക്കും എത്തുന്നതായിരിക്കും വെറ്റിനറി സ്‌കൂൾ മണ്ണൂത്തിയിലെ വിദ്യാർത്ഥികൾ കുറേ പശുക്കിടങ്ങളുമായി നിൽക്കുന്നത്. അവിടുത്തെ സ്റ്റാഫ് മുഴുവൻ സമരത്തിന് ഇറങ്ങിയിരിക്കുകയാണ്. ഈ സമയത്ത് വെറ്റിനറി വിദ്യാർത്ഥികൾ നാല് പശുക്കളുടെ പ്രസവം എടുത്ത് കുളിപ്പിച്ച് പാല് കറന്നിരിക്കുന്നു, നിങ്ങളെ പോലെയുള്ള കുട്ടികൾ മാതൃകയാവട്ടെ..

'നേരത്തെ അന്തസ്സുള്ള ഒരു പൊതുമരാമത്തു മന്ത്രി ഉണ്ടായിരുന്നു' ജി സുധാകരനെ പുകഴ്ത്തി സന്ദീപ് വാര്യര്‍'നേരത്തെ അന്തസ്സുള്ള ഒരു പൊതുമരാമത്തു മന്ത്രി ഉണ്ടായിരുന്നു' ജി സുധാകരനെ പുകഴ്ത്തി സന്ദീപ് വാര്യര്‍

Recommended Video

cmsvideo
ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം? നികേഷ് കുമാറിന്റെ വെല്ലുവിളി
4


അതേസമയം, അമലിനെ അഭിനന്ദിച്ച് എറണാകുളം സിറ്റി പൊലീസ് രംഗത്തെത്തിയിരുന്നു. ഇന്നു രാവിലെയാണ് ഡിസിപി പ്രത്യേക അഭിനന്ദനം അറിയിച്ചത്. ഈ വിവരം ഇന്നലെ രാവിലെ ഒമ്പതു മണിയോടെ പൊലീസിൽ അറിയിച്ചിട്ടും വൈകിയാണ് സ്ഥലത്തെത്തിയത് എന്ന വിമർശനം പ്രദേശവാസികൾ ഉയർത്തുന്നുണ്ട്. സംഭവത്തിൽ പൊലീസ്, കോസ്റ്റ്ഗാർഡ്, നേവി സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്തരവാദിത്തമില്ലാതെ മാലിന്യത്തിനൊപ്പം ദേശീയ പതാക വഴിയിൽ ഉപേക്ഷിച്ചവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്.

English summary
director Major Ravi meets the police man Amal TK Who saluted the national flag found from garbage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X