കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പൂര്‍വ്വപിതാക്കന്മാര്‍ എത്ര വയസിലാണ് കെട്ടിയത്, ഗവേഷണം നടത്തൂ'; പ്രവാചക നിന്ദ പരാമര്‍ശത്തില്‍ ഒമര്‍ലുലു

Google Oneindia Malayalam News

കൊച്ചി : പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബി ജെ പി വക്താവ് നുപൂര്‍ ശര്‍മ്മയുടെ അപകീര്‍ത്തി പരാമര്‍ശത്തെ തുടര്‍ന്ന് വലിയ കോലാഹലങ്ങലാണ് രാജ്യത്ത് നടത്തത് . ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധവും സംഘര്‍ഷവും ഇതേ തുടര്‍ന്നുണ്ടായിരുന്നു . ജാര്‍ഖണ്ഡില്‍ ഇതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തെ തുടര്‍ന്ന് നടന്ന പൊലീസ് വെടിവയ്പ്പില്‍ രണ്ട് പേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അടക്കം അപലപിച്ച് രംഗത്തെത്തിയിരുന്നു .

Recommended Video

cmsvideo
Omar Lulu On Prophet Comment| പ്രവാചകനെ വിമര്‍ശിക്കുന്നവരോട് കട്ടക്കലിപ്പില്‍ ഒമര്‍ ലുലു |*Mollywood
1

എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ഇന്ത്യയിലും മുസ്ലീം രാജ്യങ്ങളിലും പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തിലാണ് ഒമര്‍ ലുലുവിന്റെ പ്രതികരണം. മഹാത്മാ ഗാന്ധിയുമായി താരതമ്യം ചെയ്താണ് ഒമര്‍ ലുലു പ്രതികരിച്ചത്.

2

പ്രവാചകനെ വിമര്‍ശിക്കുന്നവര്‍ പൂര്‍വ്വ പിതാക്കളുടെ കാര്യത്തില്‍ ഗവേഷണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. 1400 വര്‍ഷം മുമ്പ് പ്രവാചകന്‍ ആയിഷയെ കല്യാണം കഴിച്ച ലോജിക് അന്വേഷിച്ചു നടക്കുന്ന യുക്തന്‍മാര്‍ ആദ്യം ഒരു കാര്യം ചെയ്യൂ ''നിങ്ങളുടെ ഒക്കെ പൂര്‍വ പിതാക്കന്മാര്‍ എത്ര വയസ്സില്‍ ആണ് കെട്ടിയത് എന്നൊന്ന് ഗവേഷണം നടത്തിയിട്ടു വരൂ''എന്നിട്ട് ആവാം പ്രവാചകനെ വിമര്‍ശിക്കുന്നത് എന്ന് ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.

3

അതേസമയം, ഒമര്‍ ലുലു പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി രംഗത്തെത്തുന്നത്. ചിലര്‍ ഒമര്‍ ലുലുവിന്റെ പോസ്റ്റിനെ വിമര്‍ശിച്ചാണ് കമന്റുകള്‍ രേഖപ്പെടുത്തുന്നത്. ചില കമന്റുകള്‍ ഇങ്ങനെയാണ്.

4

പക്ഷെ അതിനെ ആരും ഇന്ന് ന്യായീകരിക്കുന്നില്ല എന്നതിലാണ് കാര്യം.. കാലവും കാഴ്ചപ്പാടുകളും ചിന്തകളും എല്ലാം മാറിക്കൊണ്ടേ ഇരിക്കുന്നു. അത് ഉള്‍ക്കൊള്ളുക വഴിയാണ് 'മനുഷ്യന്‍' ഇന്ന് കാണുന്ന മനുഷ്യനായത്. ഇന്നലെയും ഇന്നും ഇനി നാളെയും യാഥാസ്ഥിക ചിന്താഗതി തന്നെ തുടരുള്ളൂ. അതിനെ വിമര്‍ശിക്കാന്‍ പാടില്ല എന്ന് പറയുന്നതും, ബാലന്‍സിംഗ് നടത്താന്‍ ന്യായീകരണങ്ങള്‍ നിരത്തുന്നതും പുതു മനുഷ്യന് ചേര്‍ന്നതല്ലെന്ന് ഒരാള്‍ കമന്റായി കുറിച്ചു.

5

താങ്കളുടെ അഞ്ച് തലമുറ മുന്നേയുള്ള പിതാമഹാന്മാര്‍ വിവസ്ത്രരായിരുന്നു... എന്നുവെച്ചു നമ്മള്‍ അങ്ങിനെയാണോ... കലാന്തരങ്ങളില്‍ വിവരവും വിദ്യാഭ്യാസവും ഉള്ളതുകൊണ്ട് മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടേയിരിക്കും..... അതില്ലാത്തവര്‍ ന്യായീകരിച്ചും കൊണ്ടിരിക്കും- മറ്റൊരാള്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തു.

6

അതേസമയം, ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചയിലാണ് നുപൂര്‍ ശര്‍മ്മ പ്രവാചക നിന്ദ പരാമര്‍ശം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് നുപൂര്‍ ശര്‍മ്മയ്‌ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നുപൂര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.

7

പ്രവാചകനെതിരെ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചുവെന്നും ഇസ്ലാം മതത്തിനെതിരെ ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പ്രസ്താവന നടത്തിയെന്നും കാണിച്ചാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇസ്ലാം മതഗ്രന്ഥങ്ങളില്‍ ആളുകള്‍ക്ക് കളിയാക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു നുപുര്‍ ശര്‍മ്മയുടെ പരാമര്‍ശം.

8

പരാമര്‍ശം വിവാദമായതിന് പിന്നാലെ നുപൂര്‍ ശര്‍മ്മ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. എന്റെ വാക്കുകള്‍ ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്തുകയോ അസ്വാസ്ഥ്യമുണ്ടാക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, ഞാന്‍ എന്റെ പ്രസ്താവന നിരുപാധികം പിന്‍വലിക്കുന്നു. ആരുടെയും മതവികാരം വ്രണപ്പെടുത്തുക എന്നത് എന്റെ ഉദ്ദേശ്യമായിരുന്നില്ലെന്ന് നുപൂര്‍ ശര്‍മ്മ പറഞ്ഞിരുന്നു.

സുശാന്ത് സിംഗ് എന്തിന് ആത്മഹത്യ ചെയ്തു? രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും ഉത്തരം കിട്ടാത്ത ചോദ്യംസുശാന്ത് സിംഗ് എന്തിന് ആത്മഹത്യ ചെയ്തു? രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും ഉത്തരം കിട്ടാത്ത ചോദ്യം

English summary
Director Omar Lulu reacts to BJP's Nupur Sharma's remarks against the Prophet Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X