അങ്ങനെ ഇല്ലാതായി പോകേണ്ട ജന്മമായിരുന്നില്ല നയനയുടേത്, അന്വേഷണം വേണം; വിധു വിന്‍സെന്റ്
കൊച്ചി: യുവ സംവിധായിക നയന സൂര്യന്റെ മരണത്തില്‍ പ്രതികരണവുമായി സംവിധായികയും മാധ്യമപ്രവര്‍ത്തകയുമായ വിധു വിന്‍സെന്റ്. ഏതെങ്കിലും ഒക്കെ താല്പര്യത്തിന്റെ പേരില്‍ പൊടുന്നനെ ഇല്ലാതായി പോകേണ്ട ജന്മമായിരുന്നില്ല നയനയുടേത് എന്ന് വിധു വിന്‍സെന്റ് പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു വിധു വിന്‍സെന്റിന്റെ പ്രതികരണം. ഈ വിഷയത്തില്‍ ആഭ്യന്തര വകുപ്പ് അടിയന്തരമായി ഇടപെടണം എന്നും വിധു വിന്‍സെന്റ് ആവശ്യപ്പെട്ടു.
കഴുത്ത് ഞെരിഞ്ഞും ആന്തരികാവയവങ്ങള്‍ തകര്‍ന്നുമാണ് നയന സൂര്യന്‍ മരണപ്പെട്ടത് എങ്കില്‍ ഉറപ്പായും അവരുടെ മരണം അന്വേഷണ വിധേയമാക്കണം എന്നും വിധു വിന്‍സെന്റ് പറഞ്ഞു. കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് നയന സൂര്യന്റെ മരണം സംഭവിച്ചത് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴുത്തില്‍ 31.5 സെന്റീ മീറ്റര്‍ വരെ നീളമുള്ള മുറിവുകളുണ്ട് എന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇടത് അടിവയറ്റില്‍ ചവിട്ടേറ്റതുപോലുള്ള ക്ഷതം കണ്ടെത്തി എന്നും ഇതിന്റെ ആഘാതത്തില്‍ ആന്തരികാവയവങ്ങളില്‍ രക്തസ്രാവമുണ്ടായി എന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പാന്‍ക്രിയാസ്, വൃക്ക എന്നീ അവയവങ്ങളില്‍ രക്തസ്രാവമുണ്ടായത് ക്ഷതമേറ്റിട്ടണ്. പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിധു വിന്‍സെന്റ് ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്...

അന്തരിച്ച സംവിധായിക നയന സൂര്യന്റെ മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. നയനയുടെ ചില സുഹൃത്തുക്കളുടെ പക്കല്‍ നേരത്തേ തന്നെ ഈ റിപ്പോര്‍ട്ട് എത്തിയിരുന്നു എന്നാണ് ഇപ്പോള്‍ മനസിലാവുന്നത്. കഴുത്ത് ഞെരിഞ്ഞും ആന്തരികാവയവങ്ങള്‍ തകര്‍ന്നുമാണ് നയന മരണപ്പെട്ടതെങ്കില്‍ ഉറപ്പായും അവരുടെ മരണം അന്വേഷണ വിധേയമാക്കണം.

അതിനുള്ള ബാധ്യത ഇവിടുത്തെ നിയമ സംവിധാനങ്ങള്‍ക്കുണ്ട്. ഷുഗര്‍ ലെവല്‍ താഴ്ന്ന് കുഴഞ്ഞ് വീണ് മരിച്ചതെന്നാണ് ഞാനടക്കമുള്ള പലരും അന്നറിഞ്ഞത്, പോസ്റ്റ് മാര്‍ട്ടം കഴിഞ്ഞ് ബോഡി കൊണ്ടുവരുമ്പോഴും ആ നറേറ്റീവാണ് എല്ലാവരും കേട്ടത്.. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്? പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് വിശ്വസിക്കാമെങ്കില്‍ ആരാണ് ഇതിന് പിന്നില്‍ ?

ഇതൊക്കെ അറിയാനുള്ള അവകാശം ഞങളെല്ലാമടക്കമുള്ള അവളുടെ സുഹൃത്തുക്കള്‍ക്കും കുടുംബക്കാര്‍ക്കുമുണ്ട്. ഏതെങ്കിലുമൊക്കെ താല്പര്യത്തിന്റെ പേരില്‍ പൊടുന്നനെ ഇല്ലാതായി പോകേണ്ട ജന്മമായിരുന്നില്ല നയനയുടേത്... അടിയന്തിരമായി ഈ വിഷയത്തില്‍ ആഭ്യന്തര വകുപ്പിന്റെ ഇടപെടല്‍ ഉണ്ടായേ തീരൂ.












Click it and Unblock the Notifications