Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജയരാജന്‍ പാർട്ടി പരിപാടികളില്‍ പങ്കെടുക്കണം': വിവാദങ്ങള്‍ക്കിടെ പിണറായിയെ കണ്ട് ജയരാജന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി എല്‍ ഡി എഫ് കണ്‍വീനറും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇപി ജയരാജന്‍. ഏകീകൃത സിവില്‍ കോഡിനെതിരായി പാർട്ടി നേതൃത്വത്തില്‍ കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയില്‍ ഇപി ജയരാജന്‍ പങ്കെടുക്കാതിരുന്നത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനിടയിലാണ് മുഖ്യമന്ത്രിയുമായുള്ള ജയരാജന്റെ കൂടിക്കാഴ്ച്ച.

പാർട്ടിയുടേയും മുന്നണിയുടേയും പ്രവർത്തനങ്ങളില്‍ സജീവമാകാന്‍ ഇപി ജയരാജനോട് മുഖ്യമന്ത്രി നിർദേശിച്ചുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ മാസം 22 ന് തിരുവനന്തപുരത്ത് നടക്കുന്ന എല്‍ ഡി എഫ് യോഗത്തില്‍ ഇപി ജയരാജന്‍ പങ്കെടുക്കുമെന്നും തീരുമാനമായിട്ടുണ്ട്. സി പി എം സെമിനാർ കോഴിക്കോട് നടക്കുമ്പോള്‍ തിരുവനന്തപുരത്ത് ഡി വൈ എഫ് ഐ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജയരാജന്‍.

ep-jayarajan-pinarayi-vijayan-

ഡി വൈ എഫ് ഐ പരിപാടി നേരത്തെ തീരുമാനിച്ചതാണ്. അതുകൊണ്ട് തന്നെ സെമിനാറില്‍ പങ്കെടുക്കേണ്ടത് വിവാദമാക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ജയരാജന്റെ പ്രതികരണം. ഇപി ജയരാജന്‍ സെമിനാറില്‍ പങ്കെടുക്കാത്തതില്‍ അസ്വഭാവികതകളില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം, പാർട്ടി നേതൃത്വവുമായി ഏറെ നാളായി ഇപി ജയരാജന്‍ നിസ്സഹകരണത്തിലാണെന്ന റിപ്പോർട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എം.വി.ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്രയിൽ മലബാർ മേഖലയിലെ പരിപാടികളില്‍ നിന്നും ഇപി ജയരാജന്‍ വിട്ടുനിന്നതും നേരത്തെ വാർത്തയായിരുന്നു. തുടർന്നാണ് പാർട്ടി കമ്മിറ്റികളില്‍ നിന്നും ഒഴിഞ്ഞ് നിന്നത്. പ്രിൽ അഞ്ചിനാണ് അവസാനമായി എൽഡിഎഫ് യോഗം ചേർന്നത്. മുന്നണി യോഗം ചേരാത്തതില്‍ ഘടകക്ഷികളും അതൃപ്തിയിലാണ്.

എല്‍ഡിഎഫ് സംഘടിപ്പിച്ച രാജ്ഭവൻ ഉപരോധ സമരത്തിലും ഇപി ജയരാജന്‍ പങ്കെടുത്തിരുന്നില്ല. എല്‍ ഡി എഫ് നടത്തിയ പരിപാടിയില്‍ മുന്നണി കണ്‍വീനറായ ജയരാജന്‍ എത്താതിരുന്നത് അന്ന് വലിയ വാർത്തയായിരുന്നു. എന്നാല്‍ അസുഖം ബാധിച്ച് ചികിത്സയിലായതിനാലാണ് ഗവർണർക്കെതിരായ തിരുവനന്തപുരത്ത് നടത്തിയ പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നായിരുന്നു ഇപി ജയരാജന്റെ വിശദീകരണം.

ഇടയ്ക്ക് ഇപി ജയരാജന്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നവെന്ന തരത്തിലും വാർത്തകള്‍ വന്നാല്‍. എന്നാല്‍ ചികിത്സാർത്ഥം തനിക്ക് പാർടി ലീവ് അനുവദിച്ചിരിക്കുകയാണെന്നായിരുന്നു കണ്ണൂരിലെ വീട്ടില്‍ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തില്‍ ഇപി ജയരാജന്‍ വ്യക്തമാക്കിയത്. ലീവിലായിരിക്കുമ്പോള്‍ തന്നെയാണ് നേരത്തെ നിശ്ചയിച്ച ചില പരിപാടികളില്‍ പങ്കെടുത്തുകൊണ്ടിരുന്നത്. ഇതോടെ ആരോഗ്യനില കൂടുതല്‍ വഷളായി. ഇതിനിടയിലാണ് തിരുവനന്തപുരത്തെ പരിപാടി വരുന്നത്. എന്നാല്‍ യാത്ര ബുദ്ധിമുട്ടായിരുന്നു. മാത്രമല്ല, തിരുവനന്തപുരത്ത് പ്രമുഖ നേതാക്കൾ പങ്കെടുത്തിരുന്നതിനാൽ തന്റെ അസാന്നിധ്യം ഒരു പ്രശ്നമായി വരില്ല എന്ന് കരുതി. അതുകൊണ്ടാണ് രാജ് ഭവന്‍ ഉപരോധത്തില്‍ പങ്കെടുക്കാതിരുന്നതെന്നുമായിരുന്നു മുന്നണി കണ്‍വീനറുടെ വിശദീകരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+