കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനധികൃത് സ്വത്ത്; കോണ്‍ഗ്രസ് നേതാക്കളെ യൂത്ത് കോണ്‍ഗ്രസ് കുടുക്കും

  • By Gokul
Google Oneindia Malayalam News

കൊല്ലം: പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്ന വിവരം പുറത്തുവരുമ്പോള്‍, ഇത്തരത്തില്‍ അവിഹിത മാര്‍ഗത്തിലൂടെ സ്വത്തുക്കള്‍ കൈക്കലാക്കിയ കോണ്‍ഗ്രസ് നേതാക്കളെ കുടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു. അനധികൃത സ്വത്തുക്കളുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും കെപിസിസി പ്രസിഡന്റ് വി എം സുധീരനും നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍.മഹേഷ് പറഞ്ഞു.

ദേശീയതലത്തില്‍ പാര്‍ട്ടി നേരിട്ട തിരിച്ചടി കേരളത്തിലും സംഭവിക്കാതിരിക്കാനാണ് ഇത്തരമൊരു മുന്‍കരുതലെന്ന് മഹേഷ് പറയുന്നു. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നടപടി ജനങ്ങള്‍ക്കിഷ്ടമായില്ലെന്നും അതാണ് തിരിച്ചടിക്ക് കാരണമായതെന്നും യൂത്ത് കോണ്‍ഗ്രസ് കരുതുന്നു. കേരളത്തില്‍ അത്തരമൊരു സാഹചര്യം സംഭവിക്കാതെ നോക്കണം.

flag-big

കുബേരന്മാരായ ചില നേതാക്കള്‍ കുചേലന്മാരെപ്പോലെയാണ് അഭിനയിക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉള്ളതിനേക്കാള്‍ സ്വര്‍ണവും പണവും ഇവരുടെ കൈയ്യിലുണ്ട്. പലതും ബിനാമി പേരുകളിലാണ്. തമിഴ്‌നാട്ടിലും മറ്റും ഏക്കറുകണക്കിന് സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. പലരുടെയും മക്കള്‍ വിദേശങ്ങളില്‍ കളങ്കിതര്‍ക്കൊപ്പം ബിസിനസ് നടത്തുകയാണ്.

സര്‍ക്കാര്‍ സംവിധാനം ഇവര്‍ക്കെതിരെ ഉണ്ടാകാത്തത് ഖേദകരമാണ്. രാഷ്ട്രീയ നേതാക്കന്മാര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണം ആവശ്യമാണ്. പലരുടെയും ഇടയ്ക്കിടെയുള്ള വിദേശ സന്ദര്‍ശനം സംശയാസ്പദമാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു.

English summary
Disproportionate assets; youth congress against congress leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X