തിരുവനന്തപുരത്ത് ബിജെപിയില്‍ പൊട്ടിത്തെറി: രാജി സന്നദ്ധതയുമായി 3 ജനപ്രതിനിധകള്‍ ഉള്‍പ്പടേയുള്ളവർ
ബിജെപി മണ്ഡലം പ്രസിഡന്റിനെതിരെ നേരത്തെ തന്ന വലിയ ആരോപണങ്ങള്‍ നിലനിന്നിരുന്നു

തിരുവനന്തപുരം: ബി ജെ പി മലയന്‍കീഴ് മണ്ഡലം കമ്മിറ്റിയില്‍ ചേരിപ്പോര് രൂക്ഷം. പുനഃസംഘടനയേും മണ്ഡലം പ്രസിഡന്റിന്റെ പ്രവർത്തനങ്ങളേയും ചൊല്ലിയുള്ള തർക്കമാണ് ചേരിപ്പോരിലേക്ക് നയിച്ചത്. ആരോപണം ഉന്നയിക്കപ്പെട്ടവർക്കെതിരെ നടപടിയെടുക്കാതെ സംരക്ഷിച്ച് നിർത്തുന്ന നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജനപ്രതിനിധികള്‍ ഉള്‍പ്പടേയുള്ള ഒരു വിഭാഗം രാജിപ്രഖ്യാപനവുമായി മുന്നോട്ട് വന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
മലയിന്‍കീഴ് പഞ്ചായത്തിലെ വലിയറത്തല വാർഡില്‍ നിന്നുള്ള വി സജിന്‍കുമാർ താന്‍ രാജിവെക്കുന്ന കാര്യം ഫേസ്ബുക്കിലൂടെയാണ് വ്യക്തമാക്കിയത്. അംഗത്തിന്റെ പരസ്യമായ രാജി പ്രഖ്യാപനം എതിർ കക്ഷികളും ഏറ്റെടുത്തതോടെ ബി ജെ പി നേതൃത്വം പ്രതിരോധത്തിലായി. വി സജിന്‍ കുമാറിന് പുറമെ പഞ്ചായത്തിലെ മറ്റൊരു അംഗവും നേമം ബ്ലോക്ക് അംഗവും രാജി സന്നദ്ധരായി മുന്നോട്ട് വന്നിട്ടുണ്ട്. പാർട്ടിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് ഇവർ തങ്ങളുടെ നിലപാട് അറിയിച്ചത്.
മണ്ഡലം പ്രസിഡന്റ് പള്ളിച്ചല്‍ ബിനുവിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ടാണ് ഇവരുടെയെല്ലാം രാജി ഭീഷണി. ജനപ്രതിനിധികള്‍ക്ക് പുറമെ മണ്ഡലത്തില്‍ നിന്നുള്ള പ്രമുഖ നേതാക്കളും രാജിവെക്കാന്‍ ഒരുങ്ങുകയാണ്. പാർട്ടി പുനഃസംഘടന നടത്തിയപ്പോള്‍ മണ്ഡലം പ്രസിഡന്റ് അദ്ദേഹത്തിന് താല്‍പര്യമുള്ളവർക്ക് മാത്രം സ്ഥാനങ്ങള്‍ നല്‍കിയെന്നാണ് എതിർപക്ഷം ഉന്നയിക്കുന്ന പ്രധാന ആരോപണം.
പാർട്ടിക്ക് വേണ്ടി ദീർഘകാലമായി പ്രവർത്തിക്കുന്നവരെ ഒഴിവാക്കുകയും അനർഹർക്ക് സ്ഥാനമാനങ്ങള്‍ നല്‍കിയതുമായ രീതി അംഗീകരിക്കാന്‍ സാധിക്കില്ല. പാർട്ടിയെ ശക്തമിപ്പെടുത്തുന്ന യാതൊരു പ്രവർത്തനവും മണ്ഡലം പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ല. ഈ തരത്തില്‍ ഇദ്ദേഹത്തിന് കീഴില്‍ പ്രവർത്തിച്ച് പോവാന്‍ സാധിക്കില്ലെന്നും എതിർവിഭാഗം പറയുന്നു.
മണ്ഡലം പ്രസിഡന്റിനെതിരെ ഒട്ടേറെ പരാതികള്‍ ജില്ലാ കമ്മിറ്റിയില്‍ എത്തിയെങ്കിലും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് ജില്ലാ നേതൃത്വത്തില്‍ നിന്നുണ്ടായത്. ഇതോടെ അംഗങ്ങള്‍ പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങുകയായിരുന്നു. രാജി സന്നദ്ധത അറിയച്ചവരെ സമീപിച്ച പാർട്ടി നേതാക്കള്‍ അവരെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ഇപ്പോള്‍ മുന്നോട്ട് പോവുകയാണ്. അതേസമയം രാജി പ്രഖ്യാപനത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും പാർട്ടിയില്‍ പ്രശ്നങ്ങള്‍ ഇല്ലെന്നുമാണ് മണ്ഡലം പ്രസിന്ഡറ് പള്ളിച്ചല്‍ ബിജു വ്യക്തമാക്കുന്നത്.
മഹിള മോർച്ച ഉള്‍പ്പടെ മണ്ഡലം പ്രസിഡന്റിനെതിരെ പരാതി നല്‍കിയെങ്കിലും അതെല്ലാം ചിലർ ഇടപ്പെട്ട് തടഞ്ഞുവെന്ന ആരോപണവും ശക്തമാണ്. പികെ കൃഷ്ണദാസ് പക്ഷത്തെ ഒതുക്കാനുള്ള ശ്രമമാണ് ഇതിനെല്ലാം പിന്നിലെന്നും ആരോണപമുണ്ട്.












Click it and Unblock the Notifications