Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊലക്കേസ് പ്രതികൾക്ക് വേണ്ടി ഗംഭീര തിരച്ചിൽ; തൊണ്ടി മുതൽ പോലീസ് സ്റ്റേഷനിൽ, പോലീസിന്റെ അനാസ്ഥ...

കാസർകോട്: പുലിയന്നൂർ കൊലക്കേസിലെ തൊണ്ടി മുതൽ കണ്ടെത്തിയത് പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ നിന്ന്. ആഞ്ച് ദിവസം മുമ്പ് തെളിയിക്കാവുന്ന കേസാണ് പയ്യന്നൂർ പോലീസിന്റെ അനാസ്ഥ മൂലം നീണ്ടു പോയത്. മാതൃഭൂമിയാണ് ഈക്കാര്യം റിപ്പോർട്ട് ചെയ്തത്. പുലിയന്നൂര്‍ ഗവ. എല്‍.പി സ്‌കൂളിലെ റിട്ട. പ്രധാനാധ്യാപികയും ഇതേ സ്‌കൂളിന് സമീപത്തെ താമസക്കാരിയുമായ ജാനകി(70)യാണ് കൊല്ലപ്പെട്ടത്.

ഭര്‍ത്താവും റിട്ട. പ്രധാനാധ്യാപകനുമായ കളപ്പേര കൃഷ്ണ(80)നെയാണ് ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിച്ചത്. 50,000 രൂപയും ഒരു മോതിരവും ജാനകി ധരിച്ച സ്വര്‍ണമാലയും നഷ്ടപ്പെട്ടിരുന്നു. കൊള്ളസംഘവും കവര്‍ച്ചക്കാരും കൃത്യം ചെയ്യാന്‍ തിരഞ്ഞെടുക്കുന്ന സമയം പുലര്‍ച്ചെ രണ്ടിനും നാലിനും ഇടയിലുള്ള സമയമാണ്. അര്‍ധരാത്രിക്ക് ശേഷമാണ് പലപ്പോഴും കവര്‍ച്ച നടക്കുന്നത്. എന്നാല്‍ ചീമേനിയിലെ കൊലയും കൊള്ളയും നടന്നത് രാത്രി 9 മണിക്കാണ്. നാട് ഉറങ്ങും മുമ്പെ കൊല നടത്തി പ്രതികള്‍ രക്ഷപ്പെട്ടു. വീടിന് കുറച്ചകലെയുള്ള ഒരു ക്ഷേത്രത്തില്‍ ഭജനയുണ്ടായിരുന്നു. അയല്‍ക്കാരെല്ലാം ഭജനക്ക് പോയ സമയമാണ് കൊലക്ക് തിരഞ്ഞെടുത്തത്.

വിൽക്കാൻ ചെന്നത് പയ്യന്നൂരിൽ

വിൽക്കാൻ ചെന്നത് പയ്യന്നൂരിൽ

പ്രതികളിലൊരാളായ വിശാഖ് ഫെബ്രുവരി 16-ന് പതിനൊന്നരയോടെ പയ്യന്നൂരില്‍ ലോഡ്ജിന്റെ അടിഭാഗത്ത് പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടയില്‍ പവിത്രമോതിരവും താലിയും വിൽക്കാൻ കൊണ്ടു ചെന്നിരുന്നു. എന്നാൽ സംശയം തോന്നിയ കടയുടമയുടെ എവിടുന്ന് കിട്ടി എന്ന ചോദ്യത്തിന് കളഞ്ഞു കിട്ടിയതാണെന്നായിരുന്നു വിശാഖ് പറഞ്ഞത്. കളഞ്ഞ് കിട്ടിയത് പോലീസ് സ്റ്റേഷനിലാണ് ഏൽപ്പിക്കേണ്ടത് എന്ന് പറഞ്ഞപ്പോൾ സ്റ്റേഷനറിയില്ലെന്നായിരുന്നു മറുപടി.

പോലീസ് വരുമ്പോഴേക്കും മുങ്ങി

പോലീസ് വരുമ്പോഴേക്കും മുങ്ങി

ഇതു പറഞ്ഞിട്ട് ഉടമ പയ്യന്നൂര്‍ നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സഞ്ജീവനെ ഫോണില്‍ വിളിച്ചു. ഇതിനിടെ വിശാഖിന്റെ ചിത്രം ഉടമ മൊബൈലില്‍ പകർത്തിയിരുന്നു. പോലീസിനെ പറഞ്ഞയക്കാം അവിടെ നിൽക്കാൻ പറയൂ എന്ന് പറഞ്ഞ് ,ജീവൻ ഫോൺ കട്ട് ചെയ്യുകയായിരുന്നു. എന്നാൽ പോലീസ് വരുമ്പോഴേക്കും വെള്ളം കുട്ടിക്കാനെന്ന പേരിൽ തൊട്ടടുത്ത ഹോട്ടലിൽ കയറിയ വിശാഖ് മുങ്ങുകയായിരുന്നു.

പയ്യന്നൂർ പോലീസിന്റെ അനാസ്ഥ

പയ്യന്നൂർ പോലീസിന്റെ അനാസ്ഥ

കൊല നടന്നതിനു ശേഷം എല്ലാ സ്റ്റേഷനിലേക്കും വിവിരം നൽകിയിരുന്നു. പയ്യന്നൂർ പോലീസ് സ്റ്റേഷനിലും വിവരങ്ങൾ കൈമാറിയതാണ്. കടയുടമ എടുത്ത ഫോട്ടോയും, വസ്ത്രങ്ങളുടെനിറവും എല്ലാം പയ്യന്നൂർ പോലീസിനെ ഏൽപ്പിച്ചിട്ടും ഒന്ന് ഉണർനന് പ്രവർത്തിക്കാൻ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ഡിസംബര്‍ 13-നാണ് ജാനകി കൊല്ലപ്പെട്ടതും ആഭരണങ്ങളും പണവും കവര്‍ച്ചചെയ്യപ്പെട്ടതും. നഷ്ടപ്പെട്ട ആഭരണങ്ങളുടെ വിശദാംശങ്ങള്‍ ചീമേനി പോലീസ് അന്നുതന്നെ പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു എന്നാണ് റിപ്പോർട്ട്.

അച്ഛൻ വിവരം കൊടുത്തതുകൊണ്ട് മാത്രം...

അച്ഛൻ വിവരം കൊടുത്തതുകൊണ്ട് മാത്രം...

സംശയകരമായ സാഹചര്യത്തില്‍ സ്വര്‍ണവും അതു കൊണ്ടുവന്നയാളിന്റെ ഫോട്ടോയും കൈയില്‍ കിട്ടിയിട്ടും ആവഴിക്ക് അന്വേഷണം പോയില്ല. വിശാഖിന്റെ അച്ഛന്‍ ചന്ദ്രന്‍ വിവരം കൊടുത്തതുകൊണ്ടാണ് ഇപ്പോഴെങ്കിലും കേസിന് തുമ്പുണ്ടായത്. മോഷ്ടിച്ച ബാക്കി സ്വർണ്ണങ്ങൾ കണ്ണൂരിലാണ് വിറ്റത്. മോതിരവും താലിയും കിട്ടിയിരുന്നുവെന്നും അത് ജനറല്‍ ഡയറിയില്‍ ചേര്‍ത്തിരുന്നുവെന്നുമാണ് സ്റ്റേഷന്‍ അധികൃതര്‍ പറയുന്നത്.

മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു

മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു

വീണുകിട്ടിയ സാധനമെന്നനിലയ്ക്ക് രണ്ടുമൂന്നു ദിവസം സ്റ്റേഷനില്‍ത്തന്നെ സൂക്ഷിച്ച് അന്വേഷണം നടത്തുകയാണ് രീതിയെന്നും തുമ്പൊന്നും കിട്ടിയില്ലെങ്കില്‍ കോടതിയിൽ ഹാജരാക്കാനിരുന്നതെന്നുമാണ് പയ്യന്നൂർ പോലീസിന്റെ വാദം. കേസിലെ മുഖ്യ സൂത്രധാരൻ അരുൺ(28), പുലിയന്നൂർ ചീർക്കുളം സ്വദേശികളായ റിനേഷ്(27), വിശാഖ് (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സംഘം എത്തിയത് കവർച്ച ചെയ്യാൻ

സംഘം എത്തിയത് കവർച്ച ചെയ്യാൻ

സ്വർണ്ണവും പണവും കവർച്ച ചെയ്യാൻ വേണ്ടിയാണ് സംഘം ജാനകിയുടെ വീട്ടിലെത്തിയത്. തുടർന്ന് ജാനകി ഇവരെ തിരിച്ചറിഞ്ഞതോടെ അരുൺസ കഴുത്തിന് വെട്ടി കൊലപ്പെടുത്തുകയും ഭർത്താവ് കൃഷ്ണൻ മാസ്റ്ററെ വെട്ടിപ്പരിക്കേൽപ്പിച്ച് രക്ഷപ്പെടുകയുമായിരുന്നു. പരിക്കേറ്റ് കൃഷ്ണൻ മാസ്റ്റർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയപ്പോഴേക്കും ജാനകി രക്തം വാർന്ന് മരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+