പത്തനംതിട്ട ജില്ലയില്‍ ഏഴ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍കൂടി ശുചിത്വ പദവി സ്വന്തമാക്കി
പത്തനംതിട്ട: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ജില്ലയില്‍ ആരംഭിച്ചു. വാക്സിനേഷന്‍ നിര്‍ദ്ദേശിക്കപ്പെട്ട എല്ലാ ജീവനക്കാരും അതത് വാക്‌സിനേഷന്‍ സെന്ററുകളിലെത്തി വാക്സിന്‍ എടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി ടി.എല്‍ റെഡ്ഡി പറഞ്ഞു. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ കോവിഡ് ബാധിതര്‍, മരുന്നുകള്‍ക്കും ഭക്ഷണത്തിനും ഗുരുതരമായ അലര്‍ജിയുളളവര്‍ എന്നിവരൊഴികെ എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. 50 വാക്സിന്‍ വിതരണ കേന്ദ്രങ്ങള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. മൊബൈലില്‍ മെസേജ് ലഭിച്ചില്ലെങ്കിലും ലിസറ്റിലുളള ജീവനക്കാര്‍ക്കും വാക്സിന്‍ എടുക്കാം.
അതേസമയം, പത്തനംതിട്ട ജില്ലയില്‍ ഇന്നലെ 289 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 502 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 278 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 12 പേരുണ്ട്.
ജില്ലയില്‍ 9947 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3484 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3186 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 65 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 61 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 16617 പേര്‍ നിരീക്ഷണത്തിലാണ്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം
ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്നലെ ആകെ 3958 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3269 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.7 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 54 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 127കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 562കോളുകള്‍ നടത്തുകയും, 5 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം