Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനത്തിനോട് ഏറ്റുമുട്ടല്‍ ഇല്ല പാര്‍ട്ടിയുടെ ഐക്യം പ്രധാനം, ഇസ്മായിലിനെ തള്ളി ദിവാകരന്‍

പാര്‍ട്ടിയെ കെട്ടുറപ്പുള്ളതാക്കാനാണ് തന്റെ ശ്രമമെന്ന് ദിവാകരന്‍ ഇസ്മായില്‍ പക്ഷത്തെ അറിയിച്ചിട്ടുണ്ട്

മലപ്പുറം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി സി ദിവാകരന്‍. സിപിഐയിലെ പ്രബല വിഭാഗമായ കെഇ ഇസ്മായില്‍ പക്ഷത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് ദിവാകരന്‍ കാനം രാജേന്ദ്രനെതിരെ മത്സരിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ വളറെ സൂക്ഷിച്ച് ഇടപെട്ട് ഈ പ്രശ്‌നം പരിഹരിക്കുകയായിരുന്നു ദിവാകരന്‍.

അതേസമയം പാര്‍ട്ടിയില്‍ തനിക്കെതിരെ വര്‍ധിച്ച വരുന്ന നീക്കങ്ങള്‍ കാനത്തിന്റെ നേതൃത്വത്തിലാണെന്ന തിരിച്ചറിവാണ് ദിവാകരനെ രംഗത്തിറക്കാന്‍ ഇസ്മായിലിനെ പ്രേരിപ്പിച്ചത്. ദിവാകരന്‍ മത്സരിക്കില്ലെന്ന് ഉറപ്പായതോടെ കാനം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിട്ടുണ്ട്.

മത്സരിക്കില്ല

മത്സരിക്കില്ല

കാനത്തിനെതിരെ നേരിടുള്ള പോരാട്ടത്തിന് താന്‍ തയ്യാറല്ല. പാര്‍ട്ടിയെ കെട്ടുറപ്പുള്ളതാക്കാനാണ് തന്റെ ശ്രമമെന്ന് ദിവാകരന്‍ ഇസ്മായില്‍ പക്ഷത്തെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ഐക്യത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് താന്‍ മത്സരിച്ചാല്‍ ഇത് ഇല്ലാതാവുമെന്നും ദിവാകരന്‍ പറഞ്ഞു.

ഇടതുപക്ഷം

ഇടതുപക്ഷം

ഇടതുപക്ഷം ശക്തിപ്പെടേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ത്രിപുരയിടക്കം പാര്‍ട്ടി പ്രതിസന്ധി നേരിടുകയാണ്. സിപിഎമ്മിന്റെ അവസ്ഥയും മറിച്ചല്ല. ഈ സാഹചര്യത്തില്‍ സ്വന്തം പാര്‍ട്ടിയില്‍ തന്നെ വിമത പക്ഷം ഉണ്ടാവുന്നത് ഗുണകരമല്ല. അതിനാല്‍ പിന്‍മാറുകയാണെന്നും ദിവാകരന്‍ പറഞ്ഞു.

കാനം വേണ്ട

കാനം വേണ്ട

സംസ്ഥാന സെക്രട്ടറിയായി വീണ്ടും കാനം വരേണ്ടെന്നാണ് ഇസ്മായില്‍ പക്ഷത്തിന്റെ നിലപാട്. നിലവിലെ അവസ്ഥയില്‍ കാനം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇതൊഴിവാക്കാനാണ് ദിവാകരനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ അടവും പാളിപ്പോവുകയായിരുന്നു.

വിഭാഗീയത

വിഭാഗീയത

താന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുകയാണെങ്കില്‍ അത് പാര്‍ട്ടിയില്‍ വന്‍ പ്രശ്‌നങ്ങളുണ്ടാക്കും. ഇപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത് ഉറപ്പാക്കുന്ന തരത്തിലാവും താന്‍ മത്സരിച്ചാല്‍ വരുന്ന വാര്‍ത്തകളിലുണ്ടാവുക. അത് വേണ്ടെന്നും ദിവാകരന്‍ പറഞ്ഞു.

വെട്ടിനിരത്തല്‍

വെട്ടിനിരത്തല്‍

കാനം പാര്‍ട്ടിക്കുള്ളില്‍ വെട്ടിനിരത്തല്‍ നടത്തുകയാണെന്ന് ഇസ്മായില്‍ പക്ഷം ആരോപിക്കുന്നുണ്ട്. കാനത്തിന് ഇഷ്ടമില്ലാത്തവരെ ഒഴിവാക്കിയും സ്വന്തക്കാരെ സംസ്ഥാന സമിതിയുടെ ഭാഗമാക്കിയും അദ്ദേഹം തന്റെ സ്ഥാനം ഉറപ്പിക്കുകയാണ്. ഇത് തുടരാന്‍ അനുവദിക്കില്ലെന്നാണ് ഇസ്മായില്‍ പറയുന്നത്.

റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനം

റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനം

ഇസ്മായിലിനെതിരായ റിപ്പോര്‍ട്ട് സമ്മേളനത്തിന്റെ ഭാഗമാക്കിയതില്‍ ദേശീയ നേതൃത്വം കാനത്തിന്റെ വിമര്‍ശിച്ചിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ ഏകാധിപത്യമാണെന്ന് ഇസ്മായില്‍ പക്ഷം ആരോപിക്കുന്നു. തങ്ങള്‍ക്ക് അര്‍ഹമായ പ്രാധാന്യം പാര്‍ട്ടിക്കുള്ളില്‍ ലഭിക്കണമെന്നും ഇസ്മായില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+