നടി ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി.. വരന്‍ ഈ മുംബൈ മലയാളി

 • Posted By: desk
Subscribe to Oneindia Malayalam
cmsvideo
  ചലച്ചിത്ര താരവും നര്‍ത്തകിയുമായ നടി ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി | Oneindia Malayalam

  ചലച്ചിത്ര താരവും നര്‍ത്തകിയുമായി നടി ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. ഹ്യൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് ഞായറാഴ്ചയായിരുന്നു വിവാഹം. മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് ദിവ്യക്ക് താലി ചാര്‍ത്തിയത്. നാല് വര്‍ഷമായി ഹൂസ്റ്റണില്‍ സ്ഥിര താമസക്കാരനായ അരുണ്‍ അവിടെ എഞ്ചിനീയറാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

  ആദ്യ വിവാഹം

  ആദ്യ വിവാഹം

  സിനിമയല്‍ കത്തി നില്‍ക്കുന്ന സമയത്ത് 21ാം വയസിലായിരുന്നു ദിവ്യ ഉണ്ണിയുടെ യുടെ ആദ്യ വിവാഹം. അമേരിക്കന്‍ മലയാളിയായ ഡോ സുധീറായിരുന്നു വരന്‍. തുടര്‍ന്ന് ഇവര്‍ മേരിക്കയിലേക്ക് പോയി. അവിടെ നൃത്തപരിപാടികളുമായി അവര്‍ സജീവമായിരുന്നു.

  വിവാഹമോചനം

  വിവാഹമോചനം

  ആദ്യ ഭര്‍ത്താവുമായുള്ള വിവാഹ മോചനം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം വെളിപ്പെടുത്തിയത്. കഴിഞ്ഞ ആഗസ്തിലായിരുന്നു വിവാഹമോചനം.ഈ ബന്ധത്തില്‍ ദിവ്യയ്ക്ക് രണ്ട് മക്കളുണ്ട്.

  ഈഗോ

  ഈഗോ

  നൃത്ത പരിപാടികളില്‍ അവര്‍ സജീവമാവുകയും ഹൂസ്റ്റണില്‍ തന്നെ സ്വന്തമായി മൂന്ന് നൃത്തവിദ്യാലയങ്ങളും തുടങ്ങിയതോടെ സുധീറിന് ഈഗോ മൂത്തെന്നും ഇതാണ് വിവാഹ മോചനത്തില്‍ കലാശിച്ചതെന്നുമായിരുന്നു വാര്‍ത്ത.

  ശേഷം

  ശേഷം

  വിവാഹ മോചനത്തിന് ശേഷം നടി ഔദ്യോഗിക ഫേസ്ബുക്ക് പേജ് തുറന്ന് ആരാധകരുമായി സംവദിക്കാന്‍ തുടങ്ങി.തുടര്‍ന്ന് തന്‍റെ നൃത്തപരിപാടികളും നൃത്തസ്കൂളുകളുടെ പ്രവര്‍ത്തനങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെച്ചു.

  മഞ്ജുവിന് പിന്നാലെ

  മഞ്ജുവിന് പിന്നാലെ

  ദിലീപുമായുള്ള വിവാഹ ശേഷം നീണ്ട കാലം സിനിമയില്‍ നിന്ന് മാറി നിന്ന മഞ്ജു വാര്യര്‍ പിന്നീട് നൃത്ത അഭിനയരംഗങ്ങളില്‍ സജീവമായതും ദിലീപുമായി വിവാഹമോചനം നടത്തിയതുമെല്ലാം
  ദിവ്യാ ഉണ്ണിക്ക് പ്രചോദനമായെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

  അരങ്ങേറ്റം

  അരങ്ങേറ്റം

  സൂപ്പര്‍ ഹിറ്റ് ചിത്രമായ കല്യാണ സൗഗന്ധികത്തിലൂടെ നായികയായി സിനിമയിലേക്കെത്തിയ ദിവ്യ ഉണ്ണി വര്‍ണ്ണ പകിട്ട്, ഉസ്താദ് ,ചുരം, പ്രണയവര്‍ണ്ണങ്ങള്‍,ഫ്രണ്ട്‌സ്, ആകാശഗംഗ, കഥാനായകന്‍ തുടങ്ങി അറുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

  English summary
  actress divya unni remarriage

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്