കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതിയിലിരുന്ന് അമ്പരന്നു പോയി: ഐഎന്‍എല്‍ എന്ന പാർട്ടിയേ ഇല്ലെന്ന് വാദിച്ചു, വഹാബിനെതിരെ കാസിം

Google Oneindia Malayalam News

പാർട്ടിയുടെ പേരും പതാകയും ഉപയോഗിക്കുന്നതില്‍ നിന്നും എപി അബ്ദുള്‍ വഹാബ് പക്ഷത്തെ കോടതി വിലക്കിയതിന് പിന്നാലെ വിമത വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ഐഎന്‍എല്‍ ഔദ്യോഗിക വിഭാഗം. ഒ​രു​വേ​ള ഒ​പ്പം ന​ട​ന്ന​വ​രു​ടെ ഈ ​പ​ത​ന​ത്തി​ൽ ഞ​ങ്ങ​ൾ​ക്ക് സ​ഹ​താ​പ​മേ​യു​ള്ളൂ. പ​ണം കൊ​ണ്ട് മാ​ത്രം ഒ​രു പാ​ർ​ട്ടി കെ​ട്ടി​പ്പ​ടു​ക്കാ​മെ​ന്നും അ​ല്ലെ​ങ്കി​ൽ വി​ല​ക്കു വാ​ങ്ങാ​മെ​ന്നും ക​രു​തു​ന്ന​വ​ർ പ​മ്പ​ര വി​ഡ്ഡി​ക​ളാ​ണെന്നാണ് ഐ ഐന്‍ എല്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂർ വ്യക്തമാക്കുന്നത്.

കൊ​ടു​വ​ള്ളി​യി​ലെ​യും പേ​രാ​മ്പ്ര​യി​ലെ​യും പാ​ണ​മ്പ്ര​ത്തെും സ​ക​ലാ​മാ​ന കു​ത്തി​ത്തി​രി​പ്പു​കാ​ർ വി​ചാ​രി​ച്ചാ​ലും 250ലേ​റെ പേ​രെ സം​ഘ​ടി​പ്പി​ക്കാ​ൻ ് സാ​ധി​ക്കി​ല്ലെ​ന്ന് ആ​ർ​ക്കാ​ണ​റി​ഞ്ഞു​കൂ​ടാ​ത്ത​തെന്നും അദ്ദേഹം ഫേസുബക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

കോ​ഴി​ക്കോ​ട് മൂ​ന്നാം അ​ഡീ​ഷ​ണ​ൽ സ​ബ് കോ​ട​തി

കോ​ഴി​ക്കോ​ട് മൂ​ന്നാം അ​ഡീ​ഷ​ണ​ൽ സ​ബ് കോ​ട​തി മു​റി​യി​ലി​രു​ന്ന് അ​മ്പ​ര​ന്ന് പോ​യ നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു അ​ത്. ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ലീ​ഗ് എ​ന്ന പേ​രി​ൽ ഒ​രു ദേ​ശീ​യ പാ​ർ​ട്ടി​യേ ഇ​ല്ല എ​ന്നും സം​ശ​യ​മു​ണ്ടെ​ങ്കി​ൽ ഇ​ല​ക്ഷ​ൻ ക​മീ​ഷെ​ൻ​റ വെ​ബ്സൈ​റ്റ് പ​രി​ശോ​ധി​ച്ചോ​ളു​വെ​ന്നും െപ്രാ​ഫ. മു​ഹ​മ്മ​ദ് സു​ലൈ​മാ​ൻ ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​യി​ലും എ​സ്.​ഡി.​പി.​ഐ ഉ​ണ്ടാ​ക്കാ​ൻ ഓ​ടി​ന​ക്കു​ന്ന​യാ​ളാ​ണെ​ന്നും ര​ണ്ടു അ​ഭി​ഭാ​ഷ​ക​ർ മ​ൽ​സ​രി​ച്ചു​വാ​ദി​ച്ച​പ്പോ​ൾ ജ​ഡ്ജി ത​ന്നെ സ്​​തം​ഭി​ച്ചു​പോ​യി​ട്ടു​ണ്ടാ​വാം. കാ​ര​ണം, ആ ​പാ​ർ​ട്ടി​യു​ടെ കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ളാ​ണ് ത​ങ്ങ​ളെ​ന്ന എ​തി​ർ​ക​ക്ഷി​ക​ളു​ടെ വാ​ദ​മാ​ണ് അ​വ​ർ ത​ന്നെ നി​ര​ർ​ഥ​മാ​ക്കു​ന്ന​ത്. 2021ലേ​ത​ട​ക്കം നാ​ല് ത​വ​ണ നി​യ​മ​സ​ഭ​യി​ലേ​ക്കും ഒ​രു ത​വ​ണ ലോ​ക് സ​ഭ​യി​ലേ​ക്കും എ​തി​ർ​ക​ക്ഷി മ​ൽ​സ​രി​ച്ച​ത് പാ​ർ​ട്ടി ദേ​ശീ​യ നേ​തൃ​ത്വം ന​ൽ​കി​യ അ​നു​മ​തി​പ​ത്രം കാ​ണി​ച്ചാ​ണെ​ന്ന യാ​ഥാ​ർ​ഥ്യം പോ​ലും മ​റ​ക്കാ​ൻ മാ​ത്രം കെ​റു മൂ​ത്ത് സ​മ​നി​ല തെ​റ്റി​യി​രു​ന്നു അ​പ്പോ​ഴേ​ക്കും.

സുരേഷ് ഗോപിയെ തൊട്ടാല്‍ പൊള്ളും: വെട്ടിനിരത്തിയത് ശോഭ സുരേന്ദ്രന്‍ ഉള്‍പ്പടെ മറ്റ് രണ്ടുപേരെസുരേഷ് ഗോപിയെ തൊട്ടാല്‍ പൊള്ളും: വെട്ടിനിരത്തിയത് ശോഭ സുരേന്ദ്രന്‍ ഉള്‍പ്പടെ മറ്റ് രണ്ടുപേരെ

ഇ​ബ്രാ​ഹീം സു​ലൈ​മാ​ൻ സേ​ട്ട് എ​ന്ന ഇ​തി​ഹാ​സ സ​മാ​ന​ം

ഇ​ബ്രാ​ഹീം സു​ലൈ​മാ​ൻ സേ​ട്ട് എ​ന്ന ഇ​തി​ഹാ​സ സ​മാ​ന​മാ​യ ഒ​രു രാ​ഷ്ട്രീ​യാ​വ​ധൂ​ദ​ൻ, ഇ​ന്ത്യ ഘ​നാ​ന്ധ​കാ​ര​ത്തി​ലേ​ക്ക് വ​ഴു​തി വീ​ണ ച​രി​ത്ര​സ​ന്ധി​യി​ൽ ബീ​ജാ​വാ​പം ന​ൽ​കി​യ ഒ​രു പ്ര​സ്​​ഥാ​ന​ത്തെ ര​ക്ഷി​ച്ചെ​ടു​ക്കു​ക​യും, കാ​ലം തേ​ടു​ന്ന ക​രു​ത്ത് പ​ക​ർ​ന്ന് വ​രും​ത​ല​മു​റ​ക്ക് കൈ​മാ​റു​ക​യും ചെ​യ്യേ​ണ്ട​ത് ഞ​ങ്ങ​ളു​ടെ ജ​ന്മ​ബാ​ധ്യ​ത​യാ​ണെ​ന്ന ഉ​ത്ത​മ ബോ​ധ്യ​ത്തോ​ടെ​യാ​ണ് നീ​തി​പീ​ഠ​ത്തെ സ​മീ​പി​ച്ച​ത്. പാ​ർ​ട്ടി​ശ​ത്രു​ക്ക​ളോ​ടൊ​പ്പം ചേ​ർ​ന്ന് ഐ.​എ​ൻ.​എ​ല്ലി​നെ ന​ശി​പ്പി​ക്കാ​ൻ ക​ച്ച​കെ​ട്ടി ഇ​റ​ങ്ങി​യ ര​ണ്ടു​പേ​രെ പാ​ർ​ട്ടി ദേ​ശീ​യ നേ​തൃ​ത്വം പു​റ​ന്ത​ള്ളി​യി​ട്ടും തെ​രു​വി​ൽ അ​ല​യു​ന്ന രാ​ഷ്ട്രീ​യ ഭി​ക്ഷാം ദേ​ഹി​ക​ളെ വി​ളി​ച്ചു​കൂ​ട്ടി, ഐ.​എ​ൻ.​എ​ൽ പ്ര​സി​ഡ​ൻ​റാ​ണ്, സെ​ക്ര​ട്ട​റി​യാ​ണ് എ​ന്നൊ​ക്കെ പ​റ​ഞ്ഞ് പൊ​തു​ജ​ന​ത്തെ​യും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​യും മാ​ധ്യ​മ​ങ്ങ​ളെ​യും ക​ബ​ളി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ പി​ടി​ച്ചു​കെ​ട്ട​ണം എ​ന്ന് മാ​ത്ര​മേ നീ​തി​പീ​ഠ​ത്തോ​ട് ഞ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു​ള്ളൂ.

നിന്റെ അമ്മയ്ക്ക് ഉള്ളത് തന്നെയാണ് എനിക്കും ഉള്ളത്: അവരോട് ചോദിക്കുമോ: കലക്കന്‍ മറുപടിയുമായി ഡെയ്സിനിന്റെ അമ്മയ്ക്ക് ഉള്ളത് തന്നെയാണ് എനിക്കും ഉള്ളത്: അവരോട് ചോദിക്കുമോ: കലക്കന്‍ മറുപടിയുമായി ഡെയ്സി

ഇ​തു​വ​രെ പാ​ർ​ട്ടി​യെ​യും അ​നു​യാ​യി​ക​ളെ​യും

ഇ​തു​വ​രെ പാ​ർ​ട്ടി​യെ​യും അ​നു​യാ​യി​ക​ളെ​യും പൊ​തു​ജ​ന​ത്തെ​യും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തെ​യും പ​ച്ച​ക്ക​ള്ള​ങ്ങ​ളും കാ​പ​ട്യ​ങ്ങ​ളും അ​റ​പ്പു​ള​വാ​ക്കു​ന്ന ഉ​ടാ​യി​പ്പു​ക​ളും കാ​ട്ടി തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച മൂ​ന്നാ​ല് അ​ധി​കാ​ര​മോ​ഹി​ക​ളു​ടെ ത​രി​കി​ട​ക്ക​ളി ഇ​നി​യും തു​ട​രാ​ൻ അ​നു​വ​ദി​ച്ചു​കൂ​ടാ എ​ന്ന വ്യ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണ് ഒ​ക്ടോ​ബ​ർ 12ന് ​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഇ​ട​ക്കാ​ല ഉ​ത്ത​ര​വിെ​ൻ​റ പൊ​രു​ൾ എ​ന്ന് ഒ​റ്റ വാ​യ​ന​യി​ൽ മ​ന​സ്സി​ലാ​ക്കാം. ന്യാ​യാ​സ​ന​ത്തിെ​ൻ​റ പാ​വ​ന​ത കാ​റ്റി​ൽ പ​റ​ത്തി​ക്കൊ​ണ്ട് ക​ല്ല് വെ​ച്ച ഭീ​ക​ര നു​ണ​ക​ൾ കോ​ട​തി​മു​റി​യി​ൽ നി​ര​ത്തി​യ നി​മി​ഷ​ത്തി​ൽ പൊ​ട്ടി​ച്ചി​രി​ക്കാ​ൻ കോ​ട​തി വ​രാ​ന്ത​യി​ലേ​ക്ക് ഇ​റ​ങ്ങി​യോ​ടേ​ണ്ടി വ​ന്ന അ​നു​ഭ​വ​വു​മു​ണ്ടാ​യി. തെ​ൻ​റ ക​ക്ഷി മു​ത​ല​ക്കു​ളം മൈ​താ​നി​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ​തി​ന​യ്യാ​യി​ര​ത്തി​ലേ​റെ പേ​ർ പ​ങ്കെ​ടു​ത്തു​വെ​ന്ന വ​ക്കീ​ൽ ഭാ​ഷ്യം കേ​ൾ​ക്കു​മ്പോ​ൾ എ​ങ്ങ​നെ ചി​രി​യ​ട​ക്കാ​ൻ ക​ഴി​യും?

കൊ​ടു​വ​ള്ളി​യി​ലെ​യും പേ​രാ​മ്പ്ര​യി​ലെ​യും പാ​ണ​മ്പ്ര​ത്തേയും

കൊ​ടു​വ​ള്ളി​യി​ലെ​യും പേ​രാ​മ്പ്ര​യി​ലെ​യും പാ​ണ​മ്പ്ര​ത്തേയും സ​ക​ലാ​മാ​ന കു​ത്തി​ത്തി​രി​പ്പു​കാ​ർ വി​ചാ​രി​ച്ചാ​ലും 250ലേ​റെ പേ​രെ സം​ഘ​ടി​പ്പി​ക്കാ​ൻ ് സാ​ധി​ക്കി​ല്ലെ​ന്ന് ആ​ർ​ക്കാ​ണ​റി​ഞ്ഞു​കൂ​ടാ​ത്ത​ത്? കാ​ലം എ​ല്ലാ​റ്റി​നും ക​ണ​ക്ക് ചോ​ദി​ച്ചേ ക​ട​ന്നു​പോ​കൂ. ആ ​ദി​ശ​യി​ലു​ള്ള നൈ​യാ​മി​ക പ്ര​യാ​ണ​ത്തിെ​ൻ​റ പ്രാ​രം​ഭം മാ​ത്ര​മാ​ണി​ത്് . 10വ​ർ​ഷം സം​സ്​​ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി​യാ​യും 5വ​ർ​ഷം പ്ര​സി​ഡ​ൻ​റാ​യും വി​ല​സി​യ ആ​ളോ​ട് ഇ​നി ആ ​പേ​ര് ഉ​ച്ച​രി​ക്ക​രു​തെ​ന്നും ആ ​പ​താ​ക തൊ​ട്ട് പോ​ക​രു​തെ​ന്നും ആ ​പേ​രും പ​റ​ഞ്ഞ് പ​ണം പി​രി​ക്ക​രു​തെ​ന്നും ആ​ജ്ഞാ​പി​ക്ക​പ്പെ​ടു​മ്പോ​ൾ തി​രി​ച്ച​റി​യു​ക, ജീ​വി​ത​ത്തി​ലെ ല​ജ്ജാ​വ​ഹ​മാ​യ ഈ ​തി​രി​ച്ച​ടി സ്വ​യം​കൃ​താ​ന​ർ​ഥ​ങ്ങ​ളു​ടെ ശ​മ്പ​ള​മാ​ണ്. രാ​ജ്യ​ത്ത് ഹി​ന്ദു​ത്വ ഫാ​ഷി​സം ഇ​ര​ച്ചു​ക​യ​റു​ക​യാ​യി​രു​ന്ന1980​ക​ളു​ടെ അ​ന്ത്യം തൊ​ട്ട് ആ​ദ​ർ​ശ പോ​രാ​ട്ട​ത്തിെ​ൻ​റ ക​ന​ൽ​പ​ഥ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച ഒ​രു വ​ലി​യ നേ​താ​വ് ജീ​വി​ത​ത്തിെ​ൻ​റ സാ​യാ​ഹ്ന​ത്തി​ൽ ക​ണ്ണീ​രും വി​യ​ർ​പ്പും നി​ശ്വാ​സ​വും തൂ​വി കെ​ട്ടി​പ്പ​ടു​ത്ത ഒ​രു പാ​ർ​ട്ടി​യെ 2021 ജൂ​ലൈ 25ന് ​എ​റ​ണാ​കു​ള​ത്ത് ന​ടു​റോ​ഡി​ലി​ട്ട് , ലോ​കം ചാ​ന​ലി​ലൂ​ടെ നോ​ക്കി​നി​ൽ​ക്കെ, ഗ​ള​ച്ഛേ​ദം ന​ട​ത്താ​ൻ ശ്ര​മി​ച്ച ക്രൂ​ര​ത​ക്ക് കാ​ലം മ​റു​പ​ടി ചോ​ദി​ക്കാ​തെ ക​ട​ന്നു​പോ​കു​മെ​ന്ന് ആ​രെ​ങ്കി​ലും ക​രു​തു​ന്നു​ണ്ടോ? കോ​ട​തി ഉ​ത്ത​ര​വി​ൽ അ​ന്ന​ത്തെ ദു​ര​ന്തം വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്.

പി​റ​വി​യി​ലേ കു​ത്തി​ത്തി​രി​പ്പിെ​ൻ​റ ഡി.​എ​ൻ.​എ മു​ഖ​മു​ദ്ര​യാ​യി

പി​റ​വി​യി​ലേ കു​ത്തി​ത്തി​രി​പ്പിെ​ൻ​റ ഡി.​എ​ൻ.​എ മു​ഖ​മു​ദ്ര​യാ​യി കൊ​ണ്ടു​ന​ട​ന്ന്, ത​ട്ടി​പ്പും വെ​ട്ടി​പ്പും വ​ഞ്ച​ന​യും ശീ​ല​മാ​ക്കി​യെ​ടു​ത്ത, ജ​നി​ത​ക​വൈ​ക​ല്യം സം​ഭ​വി​ച്ച അ​ഭി​ന​വ നാ​ര​ദ​ന് വേ​ണ്ടി സേ​ട്ട് സാ​ഹി​ബിെ​ൻ​റ പാ​ർ​ട്ടി​യെ ത​ന്നെ ബ​ലി കൊ​ടു​ക്കാ​ൻ മ​ന​സ്സ് പാ​ക​പെ​ടു​ത്തു​ക​യും കൊ​ടു​വ​ള്ളി​യി​ലെ ചി​ല ദു​ഷ്​​ട​ന്മാ​രെ​കൊ​ണ്ട,് നേ​താ​ക്ക​ളെ വ​ക​വ​രു​ത്താ​ൻ 36,000രൂ​പ​ക്ക് െപ്രാ​ഫ​ഷ​ണ​ൽ ഗു​ണ്ടാ​സം​ഘ​ത്തി​ന് ക്വ​ട്ടേ​ഷ​ൻ കൊ​ടു​പ്പി​ക്കു​ക​യും ചെ​യ്ത കു​നു​ട്ട്ബു​ദ്ധി 35കൊ​ല്ലം ഒ​രു ത​ല​മു​റ​യെ വി​ദ്യ പ​ഠി​പ്പി​ച്ച ഒ​ര​ധ്യാ​പ​കേ​ൻ​റ​താ​ണ് എ​ന്ന് പ​റ​ഞ്ഞാ​ൽ ആ​രെ​ങ്കി​ലും വി​ശ്വ​സി​ക്കു​മോ? പാ​ർ​ട്ടി​യെ സ​മൂ​ഹ മ​ധ്യ​ത്തി​ൽ നാ​ണം കെ​ടു​ത്തു​ക​യും ഇ​ട​തു​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യെ പ്ര​തി​സ​ന്ധി​യി​ല​ക​പ്പെ​ടു​ത്തു​ക​യും ചെ​യ്ത പി.​എ​സ്.​സി കോ​ഴ വി​വാ​ദം ആ​സൂ​ത്ര​ണം ചെ​യ്ത​ത് പാ​ർ​ട്ടി പ്ര​സി​ഡ​ൻ​റ് ത​ന്നെ​യാ​ണെ​ന്ന് അ​റി​യു​മ്പോ​ൾ ആ​രാ​ണ് ഞെ​ട്ടാ​ത്ത​ത്?​പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി കോ​ഴ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ഇ.​സി. മു​ഹ​മ്മ​ദ് എ​ന്ന കൊ​ടു​വ​ള്ളി​ക്കാ​രെ​ൻ​റ തോ​ളി​ൽ കൈ​യി​ട്ടാ​ണ് മൂ​പ്പ​രു​ടെ ഇ​പ്പോ​ഴ​ത്തെ ന​ട​ത്തം.

കാ​സ​ർ​കോ​ട് അ​സം​ബ്ലി സീ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്കെ​തി​രെ

കാ​സ​ർ​കോ​ട് അ​സം​ബ്ലി സീ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്കെ​തി​രെ ഉ​യ​ർ​ന്ന 20ല​ക്ഷ​ത്തിെ​ൻ​റ കോ​ഴ ആ​രോ​പ​ണ​ത്തി​ൽ​നി​ന്ന് ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നാ​ണ് ഈ ​ക്രൂ​ര​ത കാ​ട്ടി​യ​തെ​ന്ന് പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മി​ല്ലേ? പ​ക്ഷേ, സ​ത്യ​മ​താ​ണ്. പാ​ർ​ട്ടി​യു​ടെ മു​ഖം വി​കൃ​ത​മാ​വാ​തി​രി​ക്കാ​നും പ്ര​തി​ചഛാ​യ ത​ക​രാ​തി​രി​ക്കാ​നും ഞ​ങ്ങ​ൾ സ​ഹി​ച്ച യാ​ത​ന​ക​ളും വേ​ദ​ന​ക​ളും എ​ന്തു​മാ​ത്ര​മാ​ണെ​ന്ന് പ​ല​ർ​ക്കു​മ​റി​യി​ല്ല. പു​റ​ത്ത് പ​റ​യാ​തി​രു​ന്ന​ത് ഞ​ങ്ങ​ളു​ടെ മാ​ന്യ​ത​യും സം​സ്​​കാ​ര​വും കൊ​ണ്ട് മാ​ത്രം . കാ​ലം എ​ത്ര മ​ധു​ര​മാ​യാ​ണ് പ​ക​രം വീ​ട്ടു​ന്ന​ത്. ദേ​ശീ​യ നേ​തൃ​ത്വ​ത്തെ പ​ര​സ്യ​മാ​യി അ​വ​ഹേ​ളി​ക്ക​ക​യും തെ​റി വി​ളി​ക്കു​ക​യും ചെ​യ്ത മ​ല​പ്പു​റ​ത്തെ ഒ​രു നേ​താ​വി​നെ പാ​ർ​ട്ടി​യി​ലേ​ക്ക് തി​രി​ച്ചെ​ടു​ക്കു​ന്ന​ത് വ​രെ പു​റ​ത്ത് വി​ടി​ല്ല എ​ന്ന് പ​റ​ഞ്ഞ് ര​ണ്ട് ത​വ​ണ പാ​ർ​ട്ടി ഓ​ഫി​സി​ൽ ഞ​ങ്ങ​ളെ -അ​ഹ​മ്മ​ദ് ദേ​വ​ർ​കേ​വി​ൽ , ഹം​സ ഹാ​ജി തു​ട​ങ്ങി​യ​വ​രെ, പൂ​ട്ടി​യി​ട്ട​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത് െപ്രാ​ഫ​സ​റു​ടെ അ​രു​മ അ​നു​യാ​യി കോ​ഴി​ക്കോ​ട്ടെ കൂ​ലി​ത്ത​ല്ലു​കാ​ര​നാ​ണ്. മ​ന്ത്രി​യാ​യ പാ​ർ​ട്ടി പ്ര​സി​ഡ​ൻ​റ് അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ ഇ​ന്ന് സം​സ്​​ഥാ​ന​മാ​കെ നി​റ​ഞ്ഞു​നി​ൽ​ക്കു​ക​യും വ​ൻ പോ​ലി​സ്​ ബ​ന്ത​വ​സി​ൽ യാ​ത്ര ന​ട​ത്തു​ക​യും ചെ​യ്യു​മ്പോ​ൾ, അ​ന്നാ ക്രൂ​ര​ത​ക്കു് നേ​തൃ​ത്വം കൊ​ടു​ത്ത​വ​ർ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഗ​തി​കി​ട്ടാ േപ്ര​ത​ങ്ങ​ളാ​യി അ​ല​ഞ്ഞു​തി​രി​യു​ക​യാ​ണ്.

 എ​ന്നി​ട്ടും നി​ർ​ല​ജ്ജം പ​റ​യു​ക​യാ​ണ്

എ​ന്നി​ട്ടും നി​ർ​ല​ജ്ജം പ​റ​യു​ക​യാ​ണ്; മെ​ഹ​ബൂ​ബെ മി​ല്ല​ത്തിെ​ൻ​റ ആ​ദ​ർ​ശ​വും ബ​ഹു​ഭൂ​രി​പ​ക്ഷം പ്ര​വ​ർ​ത്ത​ക​രും കൂ​ടെ​യു​ള്ള​ത് കൊ​ണ്ട് ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്ന്. തെ​ൻ​റ അ​ധി​കാ​ര-​സ്​​ഥാ​ന​മോ​ഹ​ങ്ങ​ൾ​ക്ക് സേ​ട്ട് സാ​ഹി​ബിെ​ൻ​റ പാ​ർ​ട്ടി​യെ ചൂ​ഷ​ണം ചെ​യ്യു​ക​യും മോ​ഹ​ഭം​ഗം പി​ടി​പെ​ട്ട​പ്പോ​ൾ അ​തി​നെ ന​ശി​പ്പി​ക്കാ​ൻ അ​രു​താ​യ്ക​മ​ക​ളു​ടെ മ​റു​ക​ര താ​ണ്ടു​ക​യും ചെ​യ്ത ആ​ളാ​ണ് മെ​ഹ​ബൂ​ബെ മി​ല്ല​ത്തി​നെ കൂ​ട്ടു​പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ഇ​നി ആ ​പേ​ര് ഉ​രി​യാ​ട​രു​ത് . ഇ​ത്ത​രം കാ​പ​ട്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് മു​ഴു​വ​ൻ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും മ​ന​സ്സി​ൽ​നി​ന്ന് പി​ണ്ഡം വെ​ച്ച് പ​ടി​യി​റ​ക്കി വി​ട്ട​ത്. തെ​ൻ​റ കാ​ലി​ന്ന​ടി​യി​ലെ അ​വ​സാ​ന​ത​രി മ​ണ്ണും കു​ത്തി​യൊ​ലി​ച്ചു​പോ​യി റ​ബ്ബേ എ​ന്ന് ക​ണ്ണീ​ർ​പൊ​ഴി​ച്ച് കു​റ്റ​സ​മ്മ​തം ന​ട​ത്തി അ​ന്ത്യ​യാ​മ​ങ്ങ​ളി​ൽ പാ​പ​മോ​ച​ന​ത്തി​ന് വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ക മാ​ത്ര​മാ​ണ് ഇ​നി​യു​ള്ള പോം​വ​ഴി.
ഒ​രു​വേ​ള ഒ​പ്പം ന​ട​ന്ന​വ​രു​ടെ ഈ ​പ​ത​ന​ത്തി​ൽ ഞ​ങ്ങ​ൾ​ക്ക് സ​ഹ​താ​പ​മേ​യു​ള്ളൂ. പ​ണം കൊ​ണ്ട് മാ​ത്രം ഒ​രു പാ​ർ​ട്ടി കെ​ട്ടി​പ്പ​ടു​ക്കാ​മെ​ന്നും അ​ല്ലെ​ങ്കി​ൽ വി​ല​ക്കു വാ​ങ്ങാ​മെ​ന്നും ക​രു​തു​ന്ന​വ​ർ പ​മ്പ​ര വി​ഡ്ഡി​ക​ളാ​ണ്.

അ​ങ്ങ​നെ​യു​ണ്ടെ​ങ്കി​ൽ അ​ദാ​നി​യും അം​ബാ​നി​യും

അ​ങ്ങ​നെ​യു​ണ്ടെ​ങ്കി​ൽ അ​ദാ​നി​യും അം​ബാ​നി​യും ടാ​റ്റ​യും ബി​ർ​ള​യു​മൊ​ക്കെ പ​ണ്ടേ എ​ത്ര പാ​ർ​ട്ടി​ക​ൾ ഉ​ണ്ടാ​ക്കി​യേ​നെ!. ഒ​രു രാ​ഷ്ട്രീ​യ മൂ​വ്മെ​ൻ​റി​ന് പ്രാ​ഥ​മി​ക​മാ​യി വേ​ണ്ട​ത് ഒ​രു പ്ര​ത്യ​യ​ശാ​സ്​​ത്ര​മാ​ണ്. ദി​ശ​യാ​ണ്. ക​ർ​മ​മ​ണ്ഡ​ല​മാ​ണ്. കോ​ട​തി ഉ​ത്ത​ര​വ് വ​ന്ന​തോ​ടെ ഐ.​എ​ൻ.​എ​ല്ലിെ​ൻ​റ പ്രാ​ഥ​മി​ക അം​ഗ​ത്വം കൊ​ണ്ട് പോ​ലും അ​നു​ഗ്ര​ഹി​ക്ക​പ്പെ​ടാ​ത്ത ഒ​രു വ​ക്കീ​ലാ​ണ് പു​റ​ന്ത​ള്ള​പ്പെ​ട്ട​വ​രു​ടെ ഭാ​വി പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തും പൊ​തു​ജ​ന​ത്തി​ന് ക്ലാ​സെ​ടു​ക്കു​ന്ന​തും. മൗ​ന​ദീ​ക്ഷ​യോ​ടെ വ​ക്കീ​ലിെ​ൻ​റ ശി​ഷ്യ​ത്വം ഏ​റ്റെ​ടു​ത്ത െപ്രാ​ഫ​സ​ർ മു​ത​ൽ കീ​ഴ്പോ​ട്ടു​ള​ള​വ​രു​ടെ ഗ​തി​കേ​ട് ഓ​ർ​ക്കു​മ്പോ​ൾ ഇ​ട​നെ​ഞ്ച് കി​ടു​ങ്ങു​ക​യാ​ണ്. ആ​ർ.​എ​സ്.​സിെ​ൻ​റ വ​ർ​ഗീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ മു​ങ്ങി​ക്കു​ളി​ച്ച്, പി.​സി ജോ​ർ​ജിെ​ൻ​റ വി​ക​ല ചി​ന്ത​ക​ളി​ൽ അ​ഭി​ര​മി​ച്ച്, അ​ർ​ഥം പോ​ലും അ​റി​യാ​തെ ന​വോ​ത്ഥാ​ന മു​ന്ന​ണി എ​ന്ന പ്ര​ഹ​സ​ന​ത്തി​ലു​ടെ ഹാ​സ്യ​ക​ഥാ​പാ​ത്ര​മാ​യി മാ​റി​യ ഒ​രു മ​നു​ഷ്യ​നെ മു​ന്നി​ൽ നി​ർ​ത്തി രാ​ഷ്ട്രീ​യ ഭാ​വി തേ​ടു​ന്ന​ത് കാ​ണു​മ്പോ​ൾ, ദൈ​വ​ത്തോ​ട് ഒ​രു പ്രാ​ർ​ഥ​ന​യേ​യു​ള്ളൂ; എെ​ൻ​റ നാ​ഥാ, ഈ ​ഗ​തി​കേ​ട് ഒ​രാ​ൾ​ക്കും വ​ന്നു​പെ​ട​ല്ലേ എ​ന്ന്.

വ​ക്കീ​ൽ ഐ.​എ​ൻ.​എ​ൽ സെ​ക്കു​ല​ർ ഉ​ണ്ടാ​ക്കാ​ൻ പോ​വു​ക​യാ​ണെ​ത്ര

വ​ക്കീ​ൽ ഐ.​എ​ൻ.​എ​ൽ സെ​ക്കു​ല​ർ ഉ​ണ്ടാ​ക്കാ​ൻ പോ​വു​ക​യാ​ണെ​ത്ര. ഐ.​എ​ൻ.​എ​ൽ എ​ന്ന വാ​ക്ക് ഉ​ച്ച​രി​ച്ചു​പോ​ക​രു​ത്. അ​ത് ആ​ദ​ർ​ശ​നി​ഷ്ഠ​യു​ള്ള, സേ​ട്ട് സാ​ഹി​ബിെ​ൻ​റ അ​നു​യാ​യി​ക​ൾ​ക്ക് കാ​ലം ക​രു​തി​വെ​ച്ച അ​പ​ര​നാ​മ​മാ​ണ്. സെ​ക്കു​ല​റി​സ​ത്തെ കു​റി​ച്ചാ​ണ് ഇ​പ്പോ​ഴ​ത്തെ ഗീ​ർ​വാ​ണം! സ​ത്യം വി​ളി​ച്ചു​പ​റ​യാ​ൻ ആ​ർ​ജ​വം കാ​ണി​ച്ച ജ​ലീ​ൽ പു​ന​ലൂ​രിെ​ൻ​റ​യും എം​കോം ന​ജീ​ബിെ​ൻ​റ​യും മു​ന്നി​ൽ ത​ല കു​നി​ക്കേ​ണ്ടി​വ​ന്ന താ​ങ്ക​ളോ​ട് ഒ​ന്നേ പ​റ​യാ​നു​ള്ളൂ. ഈ ​മാ​ലി​ന്യ​ക്കു​മ്പാ​രം ത​ല​യി​ലേ​റ്റി കു​ടു​ത​ൽ നാ​റു​ന്ന​തി​ന് മു​മ്പ് ത​ടി സ​ലാ​മ​ത്താ​ക്കു​ക​യാ​ണ് താ​ങ്ക​ൾ​ക്ക് ന​ല്ല​ത്. താ​ങ്ക​ൾ വി​ള​മ്പു​ന്ന നി​യ​മ​പ​ര​മാ​യ വി​വ​ര​ക്കേ​ടു​ക​ൾ​ക്ക് ഇ​പ്പോ​ൾ മ​റു​പ​ടി പ​റ​യു​ന്നി​ല്ല. വി​ചാ​ര​ണ​ക്കോ​ട​തി ഒ​ന്നു​മ​ല്ല പോ​ലും.
ഒ​രു ഭാ​ഗ​ത്ത് മ​ഹാ​നാ​യ സേ​ട്ട് സാ​ഹി​ബ് കെ​ട്ടി​പ്പ​ടു​ത്ത മ​ഹ​ത്താ​യൊ​രു പ്ര​സ​ഥാ​നം. ആ ​പ്ര​സ്​​ഥാ​ന​ത്തിെ​ൻ​റ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​നു കീ​ഴി​ൽ ആ​ധി​കാ​രി​ക സം​സ്​​ഥാ​ന നേ​തൃ​ത്വം. 14 ജി​ല്ലാ ക​മ്മി​റ്റി​ക​ൾ . നി​യ​മ​സ​ഭാ ക​ക്ഷി​നേ​താ​വ്.

മു​ന്ന​ണി​യി​ലെ തി​ള​ങ്ങു​ന്ന ഒ​രു മ​ന്ത്രി

മു​ന്ന​ണി​യി​ലെ തി​ള​ങ്ങു​ന്ന ഒ​രു മ​ന്ത്രി. മ​റു​ഭാ​ഗ​ത്ത് പാ​ർ​ട്ടി സ്​​ഥാ​ന​ങ്ങ​ളി​ൽ അ​ള്ളി​പ്പി​ടി​ച്ചി​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന സ്വാ​ർ​ഥ​മോ​ഹി​ക​ളും സ്വ​ജ​ന​പ​ക്ഷ​ക്കാ​രു​മാ​യ ഏ​താ​നും പേ​ർ. ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യെ അ​ട്ടി​മ​റി​ച്ച്, ഭ​ര​ണ​ഘ​ട​ന​യെ ഉ​ല്ലം​ഘി​ച്ച, ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഇ​വ​രെ​പ്പോ​ലു​ള്ള​വ​രു​ടെ സ്വ​ഭാ​വം സൂ​ചി​പ്പി​ച്ചു​കാ​ണ്ട് ജ​ഡ്ജി ലീ​ന റ​ഷീ​ദ് ഉ​ത്ത​ര​വി​ൽ കു​റി​ച്ചി​ട്ട​തി​ങ്ങ​നെ. '' But , unfortunately, most leaders utilize their position for their own betterment and assume themselves to be all powerful and mighty than the organization they represent സ്വ​ന്തം കാ​ര്യ​ത്തി​ന് വേ​ണ്ടി പാ​ർ​ടി പ​ദ​വി​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന പ​ല നേ​താ​ക്ക​ളും ത​ങ്ങ​ളാ​ണ് ഏ​റ്റ​വും ക​രു​ത്ത​രെ​ന്നും പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന പാ​ർ​ട്ടി​യെ​ക്കാ​ൾ ശ​ക്ത​രെ​ന്നും സ്വ​യം ക​രു​തു​ന്ന നി​ർ​ഭാ​ഗ്യ​ക​ര​മാ​യ അ​വ​സ്​​ഥ​യാ​ണു​ള്ള​ത്.

 ഈ ​അ​വ​സ്​​ഥ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​തെ പ്ര​സി​ഡ​ൻ​റ്

ഈ ​അ​വ​സ്​​ഥ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​തെ പ്ര​സി​ഡ​ൻ​റ് സ്​​ഥാ​ന​ത്ത് തു​ട​രാ​മെ​ന്ന വ്യാ​മോ​ഹ​ത്താ​ൽ ഒ​ഴി​ഞ്ഞു​മാ​റി ക​ളി​ച്ച​തും ഒ​ടു​വി​ൽ ദേ​ശീ​യ നേ​തൃ​ത്വം കൈ​യോ​ടെ പി​ടി​കൂ​ടി​യ​തും. പ്ര​സി​ഡ​ൻ​റാ​യ ത​ന്നോ​ട് ആ​ലോ​ചി​ക്കാ​തെ​യാ​ണ് അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ലും കാ​സിം ഇ​രി​ക്കൂ​റും തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​റ് എ​ന്ന ആ​രോ​പ​ണ​ത്തെ ത​ള്ളി​ക്കൊ​ണ്ട് കോ​ട​തി ന​ട​ത്തി​യ നി​രീ​ക്ഷ​ണം ശ്ര​ദ്ധേ​യ​മാ​ണ്: ' It is worthwhile to note that the respondents failed to produce any documents stating that they had informed the national executive, which is their supreme body, to take decision on any matter about the alleged misconduct by the minister Sri. Ahammed Deverkovil and Mr.Kassim Irikkur.''-അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ലിെ​ൻ​റ​യും കാ​സിം ഇ​രി​ക്കൂ​റിെ​ൻ​റ​യും പ്ര​വ​ർ​ത്ത​ന​പി​ഴ​വി​നെ കു​റി​ച്ച് തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് കാ​ണി​ച്ച് മേ​ൽ​നോ​ട്ട ബോ​ഡി​യാ​യ ദേ​ശീ​യ നി​ർ​വ​ഹ​ണ​സ​മി​തി​യെ സ​മീ​പി​ച്ച​താ​യി ഒ​രു രേ​ഖ​യും ഹാ​ജ​രാ​ക്കു​ന്ന​തി​ൽ എ​തി​ർ​ക​ക്ഷി പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു.

പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​തി​നു ശേ​ഷ​വും പ​ദ​വി​യി​ൽ

അ​തു​കൊ​ണ്ട്, പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​തി​നു ശേ​ഷ​വും പ​ദ​വി​യി​ൽ തു​ട​രാ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​നു​വ​ദി​ച്ചു​കൂ​ടാ. പാ​ർ​ട്ടി​യു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​ത് വി​ഘാ​തം സൃ​ഷ്​​ടി​ക്കും. അ​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളെ​ന്ന ഭാ​വ​ത്തി​ൽ പെ​രു​മാ​റാ​നോ ആ ​നാ​ട്യ​ത്തി​ൽ യോ​ഗ​ത്തി​ലേ​ക്ക് ക​യ​റി​ല്ലെ​ച്ചാ​നോ പ​ണം പി​രി​ക്കാ​നോ പാ​ർ​ട്ടി പ​താ​ക പി​ടി​ക്കാ​നോ പാ​ടി​ല്ല എ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശം നീ​തി​പീ​ഠം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സ​ത്യ​ത്തിെ​ൻ​റ ഈ ​തീ​ർ​പ്പ് നേ​ടി​ത്ത​ന്ന അ​ഡ്വ. മു​നീ​ർ അ​ഹ​മ്മ​ദി​നോ​ടും മു​ദ്ദ​സി​ർ അ​ഹ​മ്മ​ദി​നോ​ടും പി.​സി സ​തീ​ഷി​നോ​ടും ഞ​ങ്ങ​ൾ​ക്ക് കൃ​ത​ജ്ഞ​ത​യു​ണ്ട്.
കാ​ല​ത്തോ​ട് പ​ട പൊ​രു​താ​ൻ പ​ഠി​പ്പി​ച്ച സേ​ട്ട് സാ​ഹി​ബിെ​ൻ​റ അ​നു​യാ​യി​ക​ളാ​ണ് ഐ.​എ​ൻ.​എ​ല്ലിെ​ൻ​റ അ​മ​ര​ത്തി​രി​ക്കു​ന്ന​ത്. ഇ​നി അ​ട​ങ്ങി​യൊ​തു​ങ്ങി ഇ​രി​ക്കാ​ൻ ഞ​ങ്ങ​ൾ ത​യാ​റ​ല്ല. കൊ​ടു​ങ്കാ​റ്റാ​യി ആ​ഞ്ഞ​ടി​ക്കാ​ൻ അ​ണി​ക​ൾ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.

English summary
DNA of congenital malice: INL leader Kasim Irikkur has severely criticized the Abdul Wahab side
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X