കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യാസ്ത്രീകളുടെയും പുരോഹിതരുടെയും ശമ്പളത്തില്‍ നിന്ന് നികുതി ഈടാക്കരുത്: ട്രഷറി ഡയറക്ടറുടെ ഉത്തരവ്

കന്യാസ്ത്രീകളുടെയും പുരോഹിതരുടെയും ശമ്പളത്തില്‍ നിന്ന് നികുതി ഈടാക്കരുത്: ട്രഷറി ഡയറക്ടറുടെ ഉത്തരവ്

Google Oneindia Malayalam News

തിരുവനന്തപുരം: സർക്കാർ ശമ്പളം കൈപ്പറ്റുന്ന കന്യാ സ്ത്രീമാരിൽ നിന്നും പുരോഹിതരിൽ നിന്നും നികുതി പിരിക്കരുത് എന്ന് ട്രഷറി ഡയറക്ടറുടെ ഉത്തരവ്. സർക്കാർ ശമ്പളം കൈപ്പറ്റുന്ന കന്യാ സ്ത്രീമാരും പുരോഹിതരും ആണെങ്കിൽ നികുതി നൽകണമെന്ന് 2014 - .ൽ കേന്ദ്ര ആദായ നികുതി വകുപ്പ് ഉത്തരവ് ഇട്ടത്.

അതിന് എതിരെ ഹൈക്കോടതിയിൽ ഒരു സംഘം കന്യാ സ്ത്രീന്മാരും അഭിഭാഷകരും സമീപിച്ചു. പക്ഷെ, ഹൈക്കോടതി നികുതി ഈടാക്കണം എന്ന ഉത്തരവ് ആണ് നൽകിയത്. ഇതിന് എതിരെ ഇവർ സുപ്രീംകോടതിയെ സമീപിച്ചു. കഴിഞ്ഞ 12 തീയതി ഹൈക്കോടതി വിധിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.

court

ശമ്പളത്തിൽ നിന്നും നികുതി പിരിക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നത്. ഇതോടെയാണ് ട്രഷറി ഡയറക്ടറുടെ പുതിയ ഉത്തരവ് വന്നത്.

അതേസമയം, 2014 - ലെ കേന്ദ്ര സർക്കാർ നൽകിയ ഉത്തരവിന് എതിരെയാണ് ക്രൈസ്തവ സഭാംഗങ്ങൾ കോടതിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ട്രഷറി ഡയറക്ടർ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. 1944 മുതൽ ഇവർ നികുതി നൽകുന്നില്ല. 2014 - ൽ നികുതി ഏർപ്പെടുത്തിയപ്പോൾ ഇവർ പറഞ്ഞ പ്രധാന കാര്യം ഇവർ സഭാ അംഗങ്ങളാണ്. ഇവരുടെ വരുമാനം മുഴുവൻ സഭയ്ക്ക് വേണ്ടി ആണ് ചിലവഴിക്കുന്നതെന്നും അങ്ങനെയുളള ഇവർ നികുതി നൽകേണ്ടതില്ല എന്നായിരുന്നു ഇവരുടെ വാദം.

കര്‍ഷകരെ അനുനയിപ്പിക്കാന്‍ മോദി സര്‍ക്കാര്‍; പുതിയ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനംകര്‍ഷകരെ അനുനയിപ്പിക്കാന്‍ മോദി സര്‍ക്കാര്‍; പുതിയ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനം

മൗലീകവകാശത്തിൻമേലുള്ള കടന്ന് കയറ്റമാണ് കേന്ദ്ര നീക്കം എന്ന് ആരോപിച്ചാണ് ഇവർ കോടതിയിൽ ഹർജി നൽകിയത്. പക്ഷെ , വോട്ട് അവകാശം വരെ വിനിയോഗിക്കുന്ന സാഹചര്യത്തിൽ സർക്കാർ ശമ്പളം വാങ്ങുന്ന സാഹചര്യത്തിൽ നികുതി വാങ്ങണം എന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. ആ ഉത്തരവാണ് സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആണ് ട്രഷറി ഡയറക്ടർ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ഹൈക്കോടതി വിധി കഴിഞ്ഞ 12 - ന് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഈ സാഹചര്യത്തിൽ ആണ് സ‍ർക്കാർ ശമ്പളം വാങ്ങുന്ന കന്യാസ്ത്രീകളിൽ നിന്നും പുരോഹിതരിൽ നിന്നും നികുതി പിരിക്കേണ്ടതില്ലെന്ന് ട്രഷറി ഡയറക്ടർ ഉത്തരവിട്ടത്. തൽക്കാലത്തേക്കാണ് ഉത്തരവെന്നും കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ഇനിയുള്ള തീരുമാനമെന്നും ട്രഷറി ഡയറക്ടർ പറഞ്ഞു.

'സിസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും' എന്ന ബൈബിൾ വചനം ഉദ്ധരിച്ച് കൊണ്ടാണ് സർക്കാർ ശമ്പളം വാങ്ങുന്ന കന്യാസ്ത്രീകളും വൈദികരും നികുതി നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

English summary
Do not tax the salaries of nuns and priests: Order of the Director of the Treasury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X