ഒറ്റ സിറ്റിംഗിന് ലക്ഷങ്ങള്‍! സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനായി ഹാജരാകുന്ന കപില്‍ സിബലിന്റെ ഫീസ് ഇങ്ങനെ!
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന്റെ ഫീസ് 15.5 ലക്ഷം രൂപ. സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി കപില്‍ സിബല്‍ ഹാജരായത്.
കപില്‍ സിബല്‍ ഓരോ തവണ ഹാജരാകുമ്പോഴും 15.5 ലക്ഷം രൂപയാണ് ഫീസായി നല്‍കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജി ഒക്ടോബര്‍ പത്തിന് സുപ്രീം കോടതിയില്‍ ഹാജരായ കപില്‍ സിബലിന് 15.5 ലക്ഷം രൂപ കൈമാറാനുള്ള ഉത്തരവ് സംസ്ഥാന നിയമ സെക്രട്ടറി വി ഹരി നായര്‍ പുറത്തിറക്കിയിട്ടുണ്ട്.

1978 ലെ കെ ജി എല്‍ ഒ ചട്ടത്തിലെ 42 (1) വകുപ്പ് പ്രകാരമാണ് ഫീസ് നല്‍കാനുള്ള ഉത്തരവ് സംസ്ഥാന നിയമ സെക്രട്ടറി പുറത്തിറക്കിയിരിക്കുന്നത്. ഈ തുക കപില്‍ സിബലിന് കൈമാറാനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ എ ജിയോട് ഉത്തരവില്‍ സംസ്ഥാന നിയമ സെക്രട്ടറി നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജി ഇനി സുപ്രീംകോടതി പരിഗണിക്കുന്നത് നവംബര്‍ മൂന്നിനാണ്.

കേരളത്തിന് പുറത്തേക്ക് സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ മാറ്റണം എന്ന് ആവശ്യപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തില്‍ കേസിന്റെ വിചാരണ നടന്നാല്‍ സാക്ഷികളെ സ്വാധീനിച്ച് അട്ടിമറിയുണ്ടാകും എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്.

കൂടാതെ കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ ശ്രമിക്കുന്നു എന്ന ആക്ഷേപവും ഇ ഡി ഉന്നയിച്ചിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴി രാഷ്ട്രീയ പ്രേരണയോടെ അല്ല എന്നും ഇ ഡി കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, പി എസ് സരിത്ത്, സന്ദീപ് നായര്‍ എന്നിവരെ പൊലീസും സര്‍ക്കാരും ഭീഷണിപ്പെടുത്തി വേട്ടയാടുകയാണ് എന്നും ഇ ഡി ആരോപിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ ആരോപണം മുഖ്യമന്ത്രിക്ക് എതിരെയാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ രേഖകളുടെ പിന്‍ബലം ഇല്ലാതെ മുഖ്യമന്ത്രിയുടെ പേര് കോടതിയില്‍ അനാവശ്യമായി ഉന്നയിക്കരുത് എന്നായിരുന്നു കപില്‍ സിബല്‍ ആവശ്യപ്പെട്ടത്. കപില്‍ സിബലിന് പുറമെ, മുതിര്‍ന്ന അഭിഭാഷകന്‍ സി യു സിംഗ്, സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി കെ ശശി എന്നിവരാണ് ഇ ഡിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ ഹാജരായത്.












Click it and Unblock the Notifications