• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹാദിയയെ കാണാന്‍ മാതാപിതാക്കളെത്തി; മലപ്പുറത്തെ ക്ലിനിക്കില്‍ മൂവരും ഒരുമിച്ചപ്പോള്‍...

മലപ്പുറം: രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളക്കര ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് ഹാദിയ. പഠന കാലത്ത് സഹപാഠികളുടെ ആചാര രീതികളില്‍ ആകൃഷ്ടയായി ഇസ്ലാം മതം സ്വീകരിച്ച ഹാദിയ പിന്നീട് ഷെഫിന്‍ ജഹാന്‍ എന്ന യുവാവിനെ വിവാഹം കഴിച്ചു. വിവാഹം അംഗീകരിക്കാന്‍ കുടുംബം തയ്യാറാകാതിരുന്നതും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് എത്തിയതും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തകളായിരന്നു. പ്രതിസന്ധി നിറഞ്ഞ ജീവിതത്തില്‍ ഹാദിയക്ക് ഇപ്പോള്‍ സന്തോഷിക്കാനുള്ള അവസരമുണ്ടായിരിക്കുന്നു. മാതാപിതാക്കള്‍ ഹാദിയയെ കാണാന്‍ നേരിട്ടെത്തി. വിശദാംശങ്ങള്‍ ഇങ്ങനെ...

കോടതിയിലെത്തിയത് ഇങ്ങനെ

കോടതിയിലെത്തിയത് ഇങ്ങനെ

2016ല്‍ ഹാദിയയുടെ പിതാവ് അശോകന്‍ ഹൈക്കോടതിയില്‍ ആദ്യത്തെ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തതോടെയാണ് നിയമ നടപടികളുടെ തുടക്കം. ആരും തടഞ്ഞുവച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ ഹാദിയക്ക് കോടതി അനുമതി നല്‍കി. മഞ്ചേരിയിലെ സത്യസരണയില്‍ നിന്ന് ഹാദിയ മതപഠനം പൂര്‍ത്തിയാക്കി.

സൈനബയെ കുറിച്ചും അന്വേഷണം

സൈനബയെ കുറിച്ചും അന്വേഷണം

അശോകന്‍ വീണ്ടും ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് സമര്‍പ്പിച്ചു. ഹാദിയ കോടതിയില്‍ ഹാജരായി. ശേഷം രണ്ടു തവണ വീണ്ടും ഹാജരായി. മലപ്പുറം സ്വദേശി സൈനബക്കൊപ്പം പോകണമെന്ന് ഹാദിയ ആവശ്യപ്പെട്ടു. കോടതി അനുമതി നല്‍കി. കോടതി നിര്‍ദേശ പ്രകാരം സൈനബയുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് അന്വേഷിച്ച പോലീസിന് ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.

ഹാദിയയുടെ വിവാഹം

ഹാദിയയുടെ വിവാഹം

ഹാദിയയുടെ മതംമാറ്റത്തില്‍ എന്തെങ്കിലും സമ്മര്‍ദ്ദമുണ്ടായോ എന്ന് പോലീസിനോട് പരിശോധിക്കാന്‍ നിര്‍ദേശിച്ചിരുന്നു. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കി. 2016 അവസാനത്തിലാണ് ഷെഫിന്‍ ജഹാനുമായി ഹാദിയയുടെ വിവാഹം നടന്നത്. വിവാഹം സംബന്ധിച്ച് അന്വേഷണക്കണമെന്ന് കോടതി നിര്‍ദേശ പ്രകാരം പോലീസ് പരിശോധിച്ചു.

സുപ്രീംകോടതി വിധി

സുപ്രീംകോടതി വിധി

കോടതി നടപടികള്‍ നീണ്ടു. 2017 മെയ് മാസത്തില്‍ ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയതോടെയാണ് സംഭവം ഏറെ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന്് ഹാദിയയെ പിതാവിനൊപ്പം വിട്ടു. ഇത് ചോദ്യം ചെയ്ത് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയിലെത്തി. ഹേബിയസ് കോര്‍പസ് ഹര്‍ജികളില്‍ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് പറ്റില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ഹാദിയയുടെ ഇഷ്ടപ്രകാരം പോകാമെന്ന് കോടതി വിധിച്ചു. പഠനം തുടരാമെന്നും കോടതി നിര്‍ദേശിച്ചു.

ഡോക്ടര്‍ ഹാദിയ ക്ലിനിക്ക്

ഡോക്ടര്‍ ഹാദിയ ക്ലിനിക്ക്

ഹോമിയോ പഠനം പൂര്‍ത്തിയാക്കിയ ഹാദിയ മലപ്പുറം ഒതുക്കുങ്ങലില്‍ സ്വന്തമായി ക്ലിനിക്ക് ആരംഭിച്ചു. ഡോക്ടര്‍ ഹാദിയ ക്ലിനിക്ക് എന്നാണ് സ്ഥാപനത്തിന്റെ പേര്. കഴിഞ്ഞദിവസം ഹാദിയയെ കാണാന്‍ അച്ഛന്‍ അശോകനും അമ്മ പൊന്നമ്മയും ക്ലിനിക്കിലെത്തി. മൂവരും സംസാരിച്ചിരിക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് ഇത് വാര്‍ത്തയായത്. വര്‍ഗീയ ശക്തികള്‍ ഹാദിയയുടെ മതം മാറ്റവും വിവാഹവും ലൗജിഹാദ് ആണെന്നും മറ്റും പ്രചരിപ്പിച്ചിരുന്നു.

ഹാദിയ വൈക്കത്തെ വീട്ടിലും വന്നു

ഹാദിയ വൈക്കത്തെ വീട്ടിലും വന്നു

സുപ്രീംകോടതി വിധിക്ക് ശേഷം ഹാദിയയെ പിതാവ് അശോകന്‍ അഞ്ചാറ് തവണ കണ്ടിരുന്നു. രണ്ടു തവണ ഹാദിയ വൈക്കത്തെ വീട്ടില്‍ പോകുകയും ചെയ്തിരുന്നു. എന്നാല്‍ ഹാദിയയുടെ ഒതുക്കുങ്ങലിലെ ക്ലിനിക്കില്‍ മാതാപിതാക്കള്‍ വരുന്നത് ആദ്യമാണ്. ആറ് മാസത്തോളമായി ഹാദിയയും മാതാപിതാക്കളും നല്ല ബന്ധം തുടരുന്നുണ്ട്.

15 മണ്ഡലങ്ങള്‍ പിടിക്കാന്‍ ബിജെപി; കൂറ്റന്‍ റാലികള്‍, കേന്ദ്ര നേതാക്കളെത്തും, കൂടുതല്‍ തലസ്ഥാനത്ത്

സ്പീക്കര്‍ ആകണമെന്ന് പിസി ജോര്‍ജ്; മന്ത്രിയാകാനിരിക്കെ അന്ന് രണ്ടുപേര്‍ പാരവച്ചു, ഇനി ഒരുതവണ കൂടി...

English summary
Doctor Hadiya meets Father Ashokan and Mother Ponnamma in Malappuram Clinic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X