പനി ബാധിച്ച മെഡിക്കൽ വിദ്യാർത്ഥിനിയുടെ മരണം, കാരണം ഡോക്ടറുടെ പിഴവ് !! സസ്പെൻഷൻ

  • By: മരിയ
Subscribe to Oneindia Malayalam

എറണാകുളം: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ എംബിബിഎ്‌സ് വിദ്യാര്‍ത്ഥിനി ഷംന തസ്‌നീമിന്റെ മരണവുമായി ബന്ധപ്പെട്ട് ചികിത്സിച്ച ഡോക്ടറെ സസ്‌പെന്റ് ചെയ്തു. പെണ്‍കുട്ടിയ്ക്ക് ആവശ്യമായ ചികിത്സ നല്‍കുന്നതില്‍ ഡോക്ടര്‍ക്ക് വീഴ്ച പറ്റിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇത്.

സ്വന്തം കോളേജില്‍ വെച്ച്

2016 ജൂലായ് 18നാണ് പനി ബാധിച്ചതിനെ തുടര്‍ന്ന് താന്‍ പഠിയ്ക്കുന്ന എറണാകുളം മെഡിക്കള്‍ കോളേജ് ആശുപത്രിയില്‍ ഷം ചികിത്സ തേടിയത്. എന്നാല്‍ വൈകീട്ടോടെ പെണ്‍കുട്ടി മരിയ്ക്കുകയായിരുന്നു.

ചികിത്സാ പിഴവ്

ഷംനയെ പരിശോധിച്ച ഡോക്ടര്‍ ജില്‍സ് ജോര്‍ജ്ജ് അലര്‍ജി സാധ്യത കൂടുതല്‍ ഉള്ള മരുന്നായിരുന്നു വിദ്യാര്‍ത്ഥിയ്ക്ക് നല്‍കിയത്. ആന്റിബയോട്ടിക്കിന്റെ ശക്തി കൂടിയതോടെ ഷംനയുടെ ശരീരം തളര്‍ന്നു.

അന്വേഷണം

ചികിത്സാ പിഴവാണ് മകളുടെ മരണത്തിന് കാരണമെന്ന് ഷംനയുടെ അച്ഛന്‍ അബൂട്ടിയുടെ പരാതിയില്‍ ജോയിന്റ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ ശ്രീകുമാരിയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നു.

റിപ്പോര്‍ട്ട്

അന്വേഷണത്തില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചെന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡോ. ജില്‍സ് ജോര്‍ജ്ജിനെ സസ്‌പെന്റ് ചെയ്തത്.

ചികിത്സ നല്‍കിയില്ല

കുത്തിവയ്പ്പിന് ശേഷം ഷംനയ്ക്ക് കടുത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സൗകര്യങ്ങള്‍ ഉള്ള വാര്‍ഡിലേക്ക് പെണ്‍കുട്ടിയെ മാറ്റിയില്ല. 20 മിനുട്ട് വൈകിയാണ് ഐസിയുവിലേക്ക് മാറ്റിയത്.

മരണം

നിലഗുരുതരമായ ഷംനയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സാധാരണ കുടുംബത്തില്‍ നിന്ന് നല്ല മാര്‍ക്കോട് പഠിച്ച്, മെഡിക്കല്‍ പഠനത്തിന് പ്രവേശനം നേടിയ വിദ്യാര്‍ത്ഥിനിയായിരുന്നു ഷംന.

English summary
Doctor's suspended related to the death of Medical Student.
Please Wait while comments are loading...