തൃശൂര്‍ ജില്ലയിലെ 380 ഡോക്ടര്‍മാര്‍ സമരത്തില്‍; രോഗികളെ വലച്ച് ഡോക്ടര്‍മാരുടെ സമരം

  • Posted By: Desk
Subscribe to Oneindia Malayalam

തൃശൂര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല സമരത്തെത്തുടര്‍ന്നു തൃശൂര്‍ ജില്ലയിലെ വിവിധ സര്‍ക്കാരാശുപത്രിയിലെ രോഗികള്‍ വലഞ്ഞു. ആവശ്യത്തിന് ഡോക്ടര്‍മാരും, ജീവനക്കാരും ഇല്ലാതെ കുടുംബാരോഗ്യകേന്ദ്രങ്ങളിലെ ഒപി സൗകര്യം വൈകീട്ട് ആറ് വരെ നീട്ടിയതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്.

doctor

ജില്ലയില്‍ മെഡിക്കല്‍ കോളജ് ഒഴികെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളെയും സമരം ബാധിച്ചു. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. ജില്ലയില്‍ 380 ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. പല ആശുപത്രികളിലും അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തിയില്ലെങ്കില്‍ 18 മുതല്‍ കിടത്തി ചികില്‍സ ഒഴിവാക്കുമെന്ന് കെ.ജി.എം.ഒ. മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെക്കുറിച്ചറിയാതെ നുറുകണക്കിനു പേരാണ് ജില്ലാശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. മൂന്നു ഡോക്ടര്‍മാര്‍ മാത്രമാണ് ജില്ലാശുപത്രിയില്‍ ഹാജരായിട്ടുള്ളത്. അത്യാഹിത വിഭാഗം, ഐ.സി.യു., പോസ്റ്റ്‌മോര്‍ട്ടം എന്നിവിടങ്ങളിലായിരുന്നു ഇവരുടെ സേവനം. ഓപ്പറേഷനുള്‍പ്പെടെ പല അടിയന്തിര ചികിത്സകളും സമരെത്തെ തുടര്‍ന്നു നടത്താന്‍ സാധിച്ചിട്ടില്ല.

ഇരിങ്ങാലക്കുട താലൂക്കാശുപത്രിയിലെ രണ്ടു ഒ.പികളും അടച്ചിട്ടതിനാല്‍ രാവിലെ മുതല്‍ അത്യാഹിത വിഭാഗത്തിലാണു ഡോക്ടര്‍മാര്‍ ഒ.പി. രോഗികളെ ചികിത്സിച്ചിരുന്നത്. അത്യാഹിത വിഭാഗത്തിന് മുന്നില്‍ രോഗികളുടെ നീണ്ട നിരയാണ് ഉണ്ടായിരുന്നത്. മുന്‍കുട്ടി തീരുമാനിച്ചിരുന്ന ഓപ്പറേഷനുകള്‍ നടന്നിരുന്നതായും അഡ്മിറ്റ് ചെയ്ത രോഗികളെ ഡോക്ടര്‍മാര്‍ സന്ദര്‍ശിച്ചിരുന്നുവെന്നും താലൂക്കാശുപത്രി സൂപ്രണ്ട് മിനിമോള്‍ അറിയിച്ചു.

ചാലക്കുടി താലൂക്ക് ആശുപത്രിയിലെ സമരംരം രോഗികളെ ബുദ്ധിമുട്ടിക്കാതെയാണു നടത്തിയത്. ഒപ്പിടാതെ ജോലി ചെയ്തുകൊണ്ട് സമരത്തില്‍ പങ്കെടുക്കുയാണെന്നു സൂപ്രണ്ട് ഡോ.കെ.ജി. ശിവദാസ് പറഞ്ഞു. പതിനൊന്നു ഡോക്ടര്‍മാര്‍ ഇന്നലെ ജോലിയില്‍ പ്രവേശിച്ചു. കാഷ്യാലിറ്റിയും, ഓപ്പറേഷന്‍ അടക്കമുള്ളവ മുടക്കം കൂടാതെ പ്രവര്‍ത്തിച്ചു. ഇന്നും ഇതേ രീതി തുടരാനാണ് പരിപാടിയെന്ന് സൂപ്രണ്ട് പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
doctors in thrissur district are in protest; patients are in trouble

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്