കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാവികസേനയിലെ അഴിമതി; ആശുപത്രിയിലാക്കിയ നാവികന് മാനസിക രോഗമില്ല

  • By Gokul
Google Oneindia Malayalam News

കൊച്ചി: നാവിക സേനയിലെ അഴിമതി ചൂണ്ടിക്കാട്ടിയ നാവിക ഉദ്യോഗസ്ഥന്‍ സുനില്‍ കുമാര്‍ സാഹുവിന് മാനസിക രോഗമില്ലെന്ന് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. ഇതോടെ ഉദ്യോഗസ്ഥന് മാനസിക രോഗമാണെന്ന സേനാ ഓഫീസര്‍മാരുടെ വാദം പൊളിഞ്ഞു. ഭര്‍ത്താവിനെ മാനസികരോഗം ആരോപിച്ച് ആശുപത്രിയിലാക്കിയിരിക്കുകയാണെന്ന ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതി ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് തേടിയത്.

അഴിമതി ചൂണ്ടിക്കാട്ടിയ ഭര്‍ത്താവിനെ സേന ഉദ്യോഗസ്ഥര്‍ എന്‍.എച്ച്.എസ് സഞ്ജീവനി ആശുപത്രിയിലെ മാനസിക രോഗവാര്‍ഡില്‍ അടച്ചിരിക്കുകയാണെന്നും ഭര്‍ത്താവിനെ വിട്ടുതരണമെന്നും കാട്ടിയാണ് ഭാര്യ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഈ ഹര്‍ജിയിലാണ് ഇപ്പോള്‍ നിര്‍ണായ തീരുമാനം ഉണ്ടായിരിക്കുന്നത്.

ernakulam-map

അതേസമയം, നാവികന് അപസ്മാര രോഗം ഉണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിതീകരിച്ചു. അപസ്മാരത്തിന് വിദഗ്ധ ചികിത്സ നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നാവികനെ വിട്ടു നല്‍കണമെന്ന സേന ഉദ്യോഗസ്ഥരുടെ വാദം കോടതി തള്ളി. നാവികന്‍ സേനയ്ക്ക് കളങ്കം വരുത്തിയെന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറലുടെ വാദവും കോടതി മുഖവിലയ്‌ക്കെടുത്തില്ല.

ജസ്റ്റീസുമാരായ വി.കെ മോഹനന്‍, കെ.ഹരിലാല്‍ എന്നിവരുടെ ബെഞ്ച്, ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ച് സാഹുവനെ ആശുപത്രിയില്‍ തന്നെ സംരക്ഷിക്കണമെന്ന് ഉത്തരവിട്ടു. കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ ഹാജരാക്കണമെന്നും നിര്‍ദ്ദേശിച്ചു. കൊച്ചി കോ ഓപറേറ്റീവ് മെഡിക്കല്‍ കോളജിലെ മനഃശാസ്ത്ര വിദഗ്ധന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാവികനെ പരിശോധിച്ചത്.

English summary
Doctors report says whistleblower Kochi naval officer is normal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X