Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതയോട് അനാവശ്യ ചോദ്യങ്ങള്‍ വേണ്ട... മുഖ്യന്റെ അഭിഭാഷകന്‍ ചോദിച്ചതെന്ത്?

കൊച്ചി: സരിത എസ് നായരെ ക്രോസ് വിസ്താരം ചെയ്യുന്നത് സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനില്‍ തുടരുകയാണ്. അതിനിടെയാണ് കമ്മീഷനും മുഖ്യമന്ത്രിയുടെ അഭിഭാഷകനും തമ്മില്‍ തര്‍ക്കം ഉടലെടുത്തത്.

മുഖ്യമന്ത്രിയുടെ അഭിഭാഷകന്റെ ക്രോസ് വിസ്താരം അതിരുകടക്കുന്നു എന്നായിരുന്നു കമ്മീഷന്‍ പറഞ്ഞത്. എന്നാല്‍ അങ്ങനെ പറയാന്‍ കമ്മീഷന് അധികാരമില്ലെന്ന് പറഞ്ഞ് അഭിഭാഷകന്‍ രംഗത്തെത്തി. തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിയ്‌ക്കേണ്ടെന്ന് കമ്മീഷനും പറഞ്ഞു. ഇതോടെ തര്‍ക്കം മൂത്തു.

അനാവശ്യ ചോദ്യങ്ങള്‍ വേണ്ട

അനാവശ്യ ചോദ്യങ്ങള്‍ വേണ്ട

സരിതയെ ക്രോസ് വിസ്താരം ചെയ്യുന്നതിനിടെ മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ അതിരുവിടുന്നു എന്നായിരുന്നു കമ്മീഷന്‍ പറഞ്ഞത്.

ക്രിമിനല്‍ കോടതിയല്ല

ക്രിമിനല്‍ കോടതിയല്ല

മുഖ്യമന്ത്രിയുടെ അഭിഭാഷകന്റെ ക്രോസ് വിസ്താരം എവിഡന്‍സ് ആക്ട് പ്രകാരമുള്ള ചോദ്യങ്ങളിലേയ്ക്ക് നീങ്ങിയപ്പോഴായിരുന്നു കമ്മീഷന്റെ ഇടപെടല്‍. കമ്മീഷന്‍ ആന്റ് എന്‍ക്വയറീസ് ആക്ട് പ്രകാരമുള്ള ചോദ്യങ്ങള്‍ മാത്രം ചോദിച്ചാല്‍ മതിയെന്നും കമ്മീഷന്‍ പറഞ്ഞു.

അധികാരമില്ല

അധികാരമില്ല

എങ്ങനെ ക്രോസ് വിസ്താരം നടത്തണം എന്ന് പറയാന്‍ കമ്മീഷന് അധികാരമില്ലെന്നായി മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍.

ഭീഷണി വേണ്ട

ഭീഷണി വേണ്ട

കമ്മീഷനെ ഭീഷണിപ്പെടുത്താന്‍ ശ്രമിയ്ക്കരുതെന്നായിരുന്നു ഇതിന് സോളാര്‍ കമ്മീഷന്‍ നല്‍കിയ മറുപടി. കമ്മീഷന്‍ തന്നേയും ഭീഷണിപ്പെടുത്തരുതെന്ന് അഭിഭാഷകന്‍ മറുപടി പറഞ്ഞു.

അപമാനിയ്ക്കലോ

അപമാനിയ്ക്കലോ

മുഖ്യമന്ത്രിയുടെ അഭിഭാഷകന്റെ ക്രോസ് വിസ്താരം തന്നെ അപമാനിയ്ക്കുന്നതാണെന്നായിരുന്നു സരിതയുടെ പരാതി.

മുഖ്യമന്ത്രിയെ തേജോവധം

മുഖ്യമന്ത്രിയെ തേജോവധം

മുഖ്യമന്ത്രിയെ 14 മണിക്കൂര്‍ തേജോവധം ചെയ്തുവെന്നായിരുന്നു അഭിഭാഷകന്റെ മറ്റൊരു പരാതി. മുഖ്യമന്ത്രിയോട് അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചവരെ വിലക്കിയില്ലെന്നും അഭിഭാഷകന്‍ പരാതിപ്പെട്ടു.

അത് വലിയ കാര്യമൊന്നും അല്ല

അത് വലിയ കാര്യമൊന്നും അല്ല

14 മണിക്കൂര്‍ വിസ്താരത്തിന് ഇരുന്നത് വലിയ കാര്യമൊന്നും അല്ലെന്നാണ് കമ്മീഷന്‍ മറുപടി കൊടുത്തത്. അനാവശ്യ ചോദ്യങ്ങള്‍ ആരും ചോദിച്ചില്ലെന്നും കമ്മീഷന്‍ പറഞ്ഞു.

ഭൂതകാലും ക്രിമിനല്‍ പശ്ചാത്തലവും

ഭൂതകാലും ക്രിമിനല്‍ പശ്ചാത്തലവും

സരിത എസ് നായരുടെ ഭൂതകാലം സംബന്ധിച്ചോ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ചോ ഒരു ചോദ്യവും വേണ്ടെന്ന കര്‍ശന നിലപാടാണ് കമ്മീഷന്‍ സ്വീകരിച്ചത്. തനിയ്ക്ക് മുന്നില്‍ എല്ലാവരും സാക്ഷികളാണെന്നും കമ്മീഷന്‍ വിശദീകരിച്ചു.

ചോദ്യം ഇത്

ചോദ്യം ഇത്

നന്ദിനി നായര്‍ എന്ന പേരില്‍ തിരുവനന്തപുരത്ത് തട്ടിപ്പ് നടത്തിയില്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍റെ ചോദ്യം. എന്നാല്‍ ഇക്കാര്യം സരിത നിഷേധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+