• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പഠനം നടത്താതെ മുസ്ലീങ്ങള്‍ക്കും ലത്തീന്‍കാര്‍ക്കും ആനുകൂല്യം നല്‍കരുത്: കെഎസ് രാധാകൃഷ്ണന്‍

കൊച്ചി: പഠനം നടത്താതെ മുസ്ലീങ്ങള്‍ക്കും ലത്തീന്‍കാര്‍ക്കും ആനുകൂല്യം നല്‍കരുതെന്ന് ബിജെപി നേതാവ് ഡോ. കെഎസ് രാധാകൃഷ്ണന്‍.
മുസ്ലീം, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കാവസ്ഥ കേരളത്തിലുണ്ടോ? ഇക്കാര്യത്തെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള സമഗ്രപഠനങ്ങള്‍ നടത്തിയിട്ടുണ്ടോ? ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പാലൊളി കമ്മിറ്റി കേരളത്തിലെ മുസ്ലീങ്ങള്‍ ഹിന്ദുമതത്തിലെ ദളിത് പിന്നാക്കവിഭാഗത്തെക്കാള്‍ പിന്നിലാണെന്ന് കണ്ടെത്തിയതെന്നും അദ്ദേഹം ചോദിക്കുന്നു.

ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിന്റെ അടിസ്ഥാനത്തിലല്ലാതെ കൂടുന്ന സര്‍വ്വകക്ഷിയോഗത്തിന് മുസ്ലീം ജനതയുടെ പിന്നാക്കവസ്ഥ നിശ്ചയിക്കാനാവില്ല. ക്രിസ്തുമതത്തിലാണെങ്കില്‍ ഇത്തരം പിന്നാക്കാവസ്ഥയുണ്ടെന്ന് ആര്‍ക്കും കണ്ടെത്താനാവില്ല. കത്തോലിക്കാസഭ വിദ്യാഭ്യാസ നവോത്ഥാന യജ്ഞം തുടങ്ങുന്നത് 1864ലാണ്. വിശുദ്ധനായ ചാവറ പിതാവാണ് പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നത്. അതോടെ കടലോര-കായലോരങ്ങളിലും മലയോര-സമതലങ്ങളിലും പള്ളികളെക്കാള്‍ വലിയ പള്ളിക്കൂടങ്ങളുമായി സഭ കടന്നു ചെന്നു. വിദേശ മിഷനറിമാരും വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നല്‍കി.

സ്വാഭാവികമായും സ്വകാര്യ എയ്ഡഡ് വിദ്യാഭ്യാസ മേഖലകളില്‍ ക്രൈസ്തവര്‍ക്ക് ആധിപത്യം ലഭിച്ചു. എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ എയ്ഡഡ് സ്‌കൂളുകളും കോളേജുകളും ഉള്ളത് ലത്തീന്‍ സഭയ്ക്കാണ്; ഏറ്റവും കൂടുതല്‍ സ്‌കൂള്‍ അധ്യാപകരും യു. ജി. സി. അധ്യാപകരും ഉള്ള സമുദായം ലത്തീന്‍ കത്തോലിക്കരാണ്. ന്യൂനപക്ഷ അവകാശ സംരക്ഷണത്തിന്‍റെ ആനുകൂല്യം അനുഭവിച്ചുകൊണ്ട് സ്വസമുദായ അംഗങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയാണ് അവരുടെ പ്രധാന ദൗത്യം. എന്നിട്ടും തങ്ങള്‍ വിദ്യാഭ്യാസപരമായി ദളിതരേക്കാള്‍ പിന്നാക്കമാണെന്ന് ലത്തീന്‍ സഭ അവകാശപ്പെടുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.

കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം

മുസ്ലീങ്ങള്‍ ആദ്യകാലത്ത് പ്രാമുഖ്യം നല്‍കിയത് മദ്രസ വിദ്യാഭ്യാസത്തിനാണ്. മദ്രസകളില്‍ ഖുര്‍-ആന്‍ വെളിപാടുകളാണ് പഠിപ്പിക്കുന്നത്. അതാകട്ടെ വിഗ്രഹാരാധകരെയും ജൂതന്മാരെയും ക്രിസ്ത്യാനികളെയും കാണുന്നിടത്തുവെച്ച് വെട്ടിക്കൊല്ലണമെന്നുമാണ് പഠിപ്പിക്കുന്നത്. സത്യവിശ്വാസികളല്ലാത്തവര്‍, അതായത് മുസ്ലിങ്ങള്‍ അല്ലാത്തവരെല്ലാം വധിക്കപ്പെടേണ്ടവരോ മതപരിവര്‍ത്തനം ചെയ്യപ്പെടേണ്ടവരോ ആണെന്നും ഈ യത്‌നത്തില്‍ കൊല്ലുന്നതും കൊല്ലപ്പെടുന്നതും അല്ലാഹുവിന് ഇഷ്ടമാണെന്നും പഠിപ്പിക്കുന്നു. അതുകൊണ്ട് തന്നെ മദ്രസവിദ്യാഭ്യാസം മാനവവിരുദ്ധമാണെന്ന് സമ്മതിക്കണം. മാനവവിരുദ്ധത പഠിപ്പിക്കുന്നവര്‍ക്കും സര്‍ക്കാര്‍ വാരിക്കോരി പണവും നല്‍കുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു.

സ്വാതന്ത്രത്തിന് ശേഷം ന്യൂനപക്ഷ അവകാശസംരക്ഷണത്തിന്റെ ആനുകൂല്യം നേടുന്നതിനായി മുസ്ലീങ്ങളും ധാരാളം സ്‌കൂളുകളും കോളേജുകളും തുടങ്ങി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സ്വന്തമായുള്ളത് മുസ്ലീം സമുദായത്തിനാണെന്നും ഓര്‍ക്കണം. എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലകളിലും സമുദായം വന്‍മുന്നേറ്റം നടത്തിയതായി സമുദായ സ്‌നേഹികള്‍ അവകാശപ്പെടുന്നുണ്ട്. രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളില്‍ ഈ രണ്ട് സമുദായങ്ങളുടെയും സ്വാധീനം വിശദീകരിക്കേണ്ടതുമില്ല. എന്നിട്ടും സ്വസമുദായത്തിന് ഉദാരമായി വിദ്യാഭ്യാസ ആനുകൂല്യം നല്‍കണമെന്ന് പാലൊളിയും, ക്രിസത്യാനികള്‍ക്കും അതില്‍ പങ്ക് നല്‍കണമെന്ന് സര്‍ക്കാരും തീരുമാനിച്ചത് അനീതിയാണ്. സാമൂഹിക നീതിയെക്കുറിച്ച് വാചാലരാകുന്നവര്‍ സെക്യൂലര്‍ വിശ്വാസ്യത കാത്തുസംരക്ഷണിക്കുന്നതിന് വേണ്ടിയാകാം ഈ അനീതിയ്ക്ക് കൂട്ടുനില്‍ക്കുന്നതെന്നും കെ എസ് രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ശരിക്കും ക്യൂട്ട്... അനന്യ പാണ്ഡേയുടെ ചിത്രങ്ങൾ വൈറൽ

cmsvideo
  More restrictions in Kerala from june 5 to 9 | Oneindia Malayalam

  English summary
  Don't give benefits to Muslims and Latins without studying: KS Radhakrishnan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X