കള്ളവോട്ട് ചെയ്യാൻ നോക്കേണ്ട, ഒരു വർഷം വരെ അകത്തുകിടക്കും
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ പോളിങ് ബൂത്തുകളിലും കള്ളവോട്ട് തടയാനുള്ള ക്രമീകരണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. കള്ളവോട്ട് ചെയ്യുന്നത് ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. മറ്റൊരാളുടെ വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ തന്റെ തന്നെ വോട്ട് ഒന്നിൽ കൂടുതൽ തവണ ചെയ്യാന്‍ ശ്രമിക്കുകയോ ഒരാള്‍ തന്നെ ഒന്നില്‍ കൂടുതല്‍ സ്ഥലത്ത് വോട്ട് ചെയ്യുകയോ ചെയ്യുന്നത് ജനപ്രാതിനിധ്യ നിയമമനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചം കുറ്റകരമാണ്.
വോട്ടുറപ്പിക്കാൻ 'കിറ്റ്, കാഷ്'- ബിജെപിയുടെ 'ശോഭ കെടുത്തി' വോട്ടിന് നോട്ടും വർഗീയ പരാമർശങ്ങളും
ആരുടെയെങ്കിലും പ്രേരണയ്ക്ക് വഴങ്ങിയാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതെന്ന വാദമൊന്നും ശിക്ഷയില്‍ നിന്ന് ഒഴിവാകാൻ സഹായിക്കില്ല. മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖ വ്യാജമായിട്ട് ഉണ്ടാക്കിയാണ് വോട്ട് ചെയ്യാന്‍ ശ്രമിച്ചതെങ്കില്‍ വ്യാജരേഖ ചമച്ചതിനും ആള്‍മാറാട്ടം നടത്തിയതിനും കൂടി കേസ് വരും. കുറ്റകൃത്യം നടന്നതായി തെരഞ്ഞെടുപ്പ് കമ്മിഷനു ബോധ്യപ്പെട്ടാല്‍ നടപടിയെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെടാം.

ഏതെങ്കിലും കാരണവശാല്‍ ഒരാളുടെ പേര് ഒന്നിലധികം വോട്ടര്‍പട്ടികകളിലോ ഒരു വോട്ടര്‍പട്ടികയില്‍ തന്നെ ഒന്നിലധികം തവണയോ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഒരു വോട്ട് മാത്രമേ ചെയ്യാന്‍ പാടുള്ളൂ. അതുപോലെ വോട്ടു ചെയ്യാന്‍ ഹാജരാകാത്തവരുടെയും മരണപ്പെട്ടവരുടെയും സ്ഥലത്തില്ലാത്തവരുടെയും വോട്ട് ആള്‍മാറാട്ടത്തിലൂടെ രേഖപ്പെടുത്തുന്നവര്‍ക്കെതിരെയും കര്‍ശന നിയമനടപടി സ്വീകരിക്കും. കുറ്റക്കാരന്‍ 174 വകുപ്പ് പ്രകാരം ഒരു വര്‍ഷം വരെ തടവുശിക്ഷയ്ക്കും പിഴ ശിക്ഷയ്ക്കും അര്‍ഹനാണ്.
വിദേശത്തോ സംസ്ഥാനത്തിന് പുറത്തോ ഉള്ള വോട്ടറുടെയും വോട്ടേഴ്സ് ലിസറ്റില്‍ പേരുള്ള മരിച്ച ആളുടേയും തിരിച്ചറിയല്‍ രേഖ മറ്റാരെങ്കിലും ആവശ്യപ്പെട്ടാല്‍ നല്‍കരുതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇതുപയോഗിച്ച് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ നല്‍കിയ ആള്‍ക്കെതിരെയും നടപടിയുണ്ടാവും. അതുപോലെ വോട്ടെടുപ്പിന് ഏതെങ്കിലും വിധത്തില്‍ തടസ്സമുണ്ടാക്കുകയോ പോളിങ് ബൂത്തിലോ ബൂത്തിന് സമീപമോ സംഘര്‍ഷമുണ്ടാക്കുകയോ ഉദ്യോഗസ്ഥരുടെ കൃത്യ നിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയുണ്ടാവും.
വോട്ട് ചെയ്യാന്‍ പോകുന്നോ? മൊബൈല്‍ വീട്ടില്‍ വച്ചേക്ക്, ഈ രേഖ സൂക്ഷിക്കണം, വോട്ടര്‍മാര്‍ ചെയ്യേണ്ടത്
ഏത് ബൂത്തിലാണ് വോട്ട് ചെയ്യാൻ പോകേണ്ടതെന്ന് ഇങ്ങനെ അറിയാം
നിങ്ങളുടെ പോളിങ് ബൂത്ത് എവിടെയാണെന്ന് സ്മാർട്ട് ഫോൺ ഉപയോഗിച്ച് എളുപ്പത്തിൽ കണ്ടെത്താം. വോട്ടർ ഐഡി നമ്പർ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, അല്ലെങ്കിൽ പേരും മറ്റ് വിവരങ്ങളും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലൂടെ ബൂത്ത് വിവരങ്ങൾ അറിയാം.
ഇതിന് 3 വഴികളുണ്ട്. ആദ്യത്തെ വഴി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് കണ്ടെത്താമെന്നതാണ്. ഇതിനായി ബ്രൌസറിൽ https://electoralsearch.eci.gov.in/ സെർച്ച് ചെയ്ത് തുറക്കുകയാണ് വേണ്ടത്. ശേഷം ഐഡി കാർഡിലെ 10 അക്ക എപിക് നമ്പർ നൽകണം. സംസ്ഥാനത്തിന്റെ സ്ഥാനത്ത് കേരളം തെരഞ്ഞെടുക്കാം. ക്യാപ്ച കൂടി നൽകി സെർച്ച് ഓപ്ഷൻ സെലക്ട് ചെയ്യാം. അടുത്ത സ്ക്രീനിൽ നിങ്ങളുടെ പേര്, മണ്ഡലം, ബൂത്ത് നമ്പർ (പാർട്ട് നമ്പർ), സീരിയൽ നമ്പർ തുടങ്ങിയ എല്ലാ വിവരങ്ങളും ലഭ്യമാകും.
വോട്ടർ ഐഡി കൈവശമില്ലാത്തവർക്ക് വോട്ടർപ്പട്ടികയുമായി മൊബൈൽ നമ്പർ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ഇതറിയാൻ കഴിയും. വെബ്സൈറ്റിൽ മൊബൈൽ നമ്പറും സംസ്ഥാനവും നൽകുക. ഒടിപി വെരിഫിക്കേഷൻ കൂടി പൂർത്തീകരിച്ചാൽ വോട്ടറുടെ പൂർണ്ണ വിവരങ്ങൾ സ്ക്രീനിൽ തെളിയും. പേര്, വയസ്സ് (അല്ലെങ്കിൽ ജനനതീയതി), ബന്ധുവിന്റെ പേര്, ജില്ല, അസംബ്ലി മണ്ഡലം എന്നീ വിവരങ്ങൾ നൽകിയും ബൂത്ത് അറിയാൻ വഴിയുണ്ട്.
-
'ബാങ്കിലെ അക്കൗണ്ട് സ്റ്റേറ്റ്മെൻ്റെങ്കിലും പുറത്ത് വിടൂ..ശവം തൂക്കി കോൺഗ്രസിന് മാപ്പില്ല ',കെ റഫീഖ് -
വോട്ടർ ഐഡി കാർഡ് എളുപ്പത്തിൽ വീട്ടിൽ കിട്ടും, ഓൺലൈനായി ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ? -
കൊട്ടിക്കയറിയ ആവേശം, നാടും നഗരവും ഇളക്കിയ ആഘോഷം; പരസ്യ പ്രചാരണം അവസാനിച്ചു, ഇനി നിശബ്ദം -
രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രേണു സുധി! 'ആ കൊടി കണ്ടാൽ രക്തം ഇരച്ചുകയറും' -
യുഡിഎഫ് ഭരണം പിടിക്കും; 85 സീറ്റ് വരെ കിട്ടും, മുഖ്യമന്ത്രി രമേശ് ചെന്നിത്തല- സര്‍വെ ഫലം -
സുരേഷ് ഗോപിയില്‍ നിന്ന് 8 കോടി രൂപ കൈപ്പറ്റി; ടിഎന്‍ പ്രതാപന് രാത്രി ബിജെപി, ഗുരുതര ആരോപണം -
'25000 വോട്ടുകൾക്ക് ബേപ്പൂരിൽ ഞാൻ ജയിക്കും, നാല് അപരന്മാരെയാണ് എനിക്കെതിരെ നിർത്തിയത്'; പിവി അൻവർ -
ഡീൽ മുതൽ ‘ഖൗമിലെ കുട്ടി’ വരെ- തെരഞ്ഞെടുപ്പ് പ്രചാരണത്തെ ചൂടുപിടിപ്പിച്ച വാക്കുകൾ -
കാറ്റ് വലത്തോട്ട്-യുഡിഎഫ് വടക്കൻ വീരഗാഥ രചിച്ചേക്കും; മലപ്പുറം ‘ക്ലീൻ സ്വീപ്പി’ലേക്കോ? -
പിടി തരാതെ തെക്കൻ കാറ്റ്- യുഡിഎഫിന് ആത്മവിശ്വാസം, അടിത്തറ ഇളകില്ലെന്ന് ഇടത് -
'വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കി, ലൈഫ് വഴി 5 ലക്ഷം വീടുകൾ'; പ്രോഗ്രസ് കാർഡുമായി മുഖ്യമന്ത്രി -
കേരളം ആവേശക്കടലിൽ; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, വ്യാഴാഴ്ച വിധിയെഴുത്ത്!










Click it and Unblock the Notifications