കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ: ഹോമിയോ ഫലപ്രദം സര്‍ക്കാര്‍ ഭയക്കുന്നതെന്തിന് ? ഡോ. അബ്ദുല്‍ ലത്തീഫ്

Google Oneindia Malayalam News

കോഴിക്കോട്: നിപ്പാ ചികിത്സയില്‍ ഹോമിയോ ചികിത്സയെ എതിര്‍ക്കുന്ന അധികാരികള്‍ക്കെതിരെ ഡോക്ടര്‍. രോഗാണു ശരീരത്തില്‍ കടക്കുന്നതിന് മുന്‍പ് നൂറുശതമാനം പ്രതിരോധശക്തി വര്‍ധിപ്പിക്കുമെന്ന് തെളിയിച്ച ഹോമിയോയിലെ പ്രതിരോധമരുന്ന് നല്‍കുന്നതിന് അധികാരികള്‍ക്ക് എന്താണ് പ്രയാസമെന്ന് പ്രശസ്ത ഹോമിയോ ചികിത്സകനും ഹോമിയോ കോളേജ് മുന്‍ പ്രിന്‍സിപ്പളുമായ ഡോ. എം. അബ്ദുല്‍ ലത്തീഫ്. 2002-03 ല്‍ കേരളത്തില്‍ ചിക്കുന്‍ഗുനിയ പടര്‍ന്നുപിടിച്ചപ്പോഴും 2000-01 ല്‍ ടൈഫോയ്ഡ് പടര്‍ന്നു പിടിച്ചപ്പോഴും അട്ടപ്പാടിയില്‍ കോളറ പടര്‍ന്നു പിടിച്ചപ്പോഴുമെല്ലാം ഹോമിയോ മരുന്നുകൊണ്ട് വ്യാപകമായ മാറ്റവും ഗുണവുമുണ്ടായ യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഡെങ്കിപ്പനി വന്ന സമയത്ത് കേരളത്തിലെ രണ്ടേമുക്കാല്‍ കോടിയോളം ജനങ്ങള്‍ക്കാണ് eupatiorial perfoliatum എന്ന മരുന്ന് നല്‍കിയത്. ഈ മരുന്ന് തന്നെയാണ് ചിക്കുന്‍ഗുനിയക്കും നല്‍കിയത്. ഇതിലൂടെ സുഖം പ്രാപിച്ച ആയിരങ്ങള്‍ ഇപ്പോഴും കേരളത്തില്‍ ജീവിച്ചിരിക്കുന്നുണ്ട്. 97 ല്‍ കാസര്‍കോട് സെറിബ്രല്‍ മലേറിയ വന്നപ്പോഴും ആ വര്‍ഷം തന്നെ അട്ടപ്പാടിയില്‍ കോളറ പിടിപെട്ടപ്പോഴും 2000 ത്തില്‍ ഫോര്‍ട്ട് കൊച്ചിയില്‍ കോളറ പടര്‍ന്നപ്പോഴുമെല്ലാം ഹോമിയോപ്പതി മരുന്നുകള്‍ എത്രത്തോളം ഇവിടത്തെ ദുരന്തങ്ങളുടെ വ്യാപ്തി കുറച്ചുവെന്നത് ചരിത്രത്തിന്റെ ഭാഗമാണ്. ഇത്തരമൊരു വൈദ്യശാസ്ത്ര ശാഖയെ വ്യാജമരുന്ന് നല്‍കുന്നവരോട് കൂട്ടിക്കെട്ടുന്ന നിലക്കുള്ള പ്രചാരണം ഖേദകരമാണ്.

dr-abdullatheef-

തിരുവനന്തപുരത്ത് ഡെങ്കിപ്പനി വ്യാപകമായപ്പോള്‍ 670 റെസിഡന്റ്‌സ് അസോസിയേഷനുകളിലൂടെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജ് സ്റ്റാറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ നടത്തിയ പഠനത്തില്‍ 87 ശതമാനം ആളുകള്‍ക്ക് മരുന്ന് ഗുണം ചെയ്തുവെന്നാണ് കണ്ടെത്തിയത്. ഇവിടെ വൈദ്യശാസ്ത്ര രംഗത്തെ എല്ലാ ശാഖകളും യോജിച്ചുള്ള മുന്നേറ്റമാണ് നടത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജപ്പാന്‍ജ്വരം വ്യാപകമായപ്പോള്‍ അലോപ്പതി വിഭാഗം ഡയറക്ടറാണ് സൈന്യത്തോടൊപ്പം ഹോമിയോ മരുന്നുവിതരണത്തിനായി രംഗത്തിറങ്ങിയത്.


എന്നാലിപ്പോള്‍ നിപ്പാ അതീവഭീഷണി ഉയര്‍ത്തുമ്പോഴും ഇത് ആദ്യമായാണ് വന്നതെന്നു പറഞ്ഞ് ഹോമിയോപ്പതിയടക്കമുള്ളവയെ അകറ്റിനിറുത്തുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഡെങ്കിപ്പനി 2003ല്‍ ഇവിടെ പകര്‍ച്ചവ്യാധിയായി വത് ആദ്യമായിട്ടായിരുന്നല്ലോ. പക്ഷേ അന്ന് ഈ അകല്‍ച്ച ഇല്ലാത്തതിനാല്‍ ഫലപ്രദമായി കാര്യപ്രാപ്തിയോടെ ഹോമിയോപ്പതിക്ക് ഇടപെടുവാന്‍ കഴിഞ്ഞു. നിപ്പാ പ്രതിരോധമരുന്നായി delladonna.30 എന്ന ഗുളിക പ്രായവ്യത്യാസമന്യേ ഒന്നുമുതല്‍ നാലു ഗുളികവരെ അഞ്ചു ദിവസവും ആറാംദിവസം calcarecarb രാവിലെയും വൈകിട്ടുമാണ് നല്‍കേണ്ടതെന്ന് ഡോ. അബ്ദുല്ലത്തീഫ് പറഞ്ഞു. ഈ മരുന്നു നല്കുന്നതിനും തയ്യാറാക്കുന്നതിനും പ്രത്യേക സോഫ്റ്റ് വെയര്‍ തന്നെയുണ്ട്. വൈറല്‍ ബാധകൊണ്ട് ഓര്‍മ നഷ്ടപ്പെടല്‍, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവക്ക് ഏറെ ഗുണകരമാണിതെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ റാപ്പിഡ് എപ്പിഡെമിക് കണ്‍ട്രോള്‍ സെല്‍ ഇന്‍ ഹോമിയോപ്പതിക് മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് മരുന്നു തയ്യാറാക്കുന്നത്.

nipah

മണാശ്ശേരി ഗവ. ഹോമിയോ ആശുപത്രിയില്‍ നിന്ന് നല്കിയ പ്രതിരോധ മരുന്ന് കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം സംഭവിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ല. നാട്ടുകാരില്‍ തന്നെ നല്ലൊരുഭാഗം ഹോമിയോ ഡിസ്‌പെന്‍സറിക്കാര്‍ക്ക് വേണ്ടി രംഗത്തുവന്നു അന്വേഷണ സംഘത്തെ തടഞ്ഞതായി വാര്‍ത്ത കണ്ടു. അതുകൊണ്ടു തന്നെ ഈ വിഷയത്തില്‍ മറ്റു പലപ്രശ്‌നങ്ങളും കൂടിക്കുഴഞ്ഞിട്ടുണ്ടെന്ന് സംശയിക്കുന്നു. സമഗ്രമായ ഒരന്വേഷണത്തിലൂടെ മാത്രമെ ഇതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരുവാന്‍ കഴിയുകയുള്ളൂ. എന്നാല്‍ ചില സമയത്ത് നല്കിയ മരുന്നിന്റെ ഡോസ് അമിതമായാല്‍ ഇത്തരം അസ്വസ്ഥതകളുണ്ടാകാറുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

nipahvirus

നിപ്പായ്ക്ക് ഹോമിയോപ്പതിയില്‍ മരുന്നില്ലെന്ന് ഹോമിയോപ്പതി സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ആര്‍ കെ മഞ്ചന പറഞ്ഞിരുന്നു. നിപ എന്ന രോഗത്തിനായി ഒരു മരുന്നും ഇതുവരെ കണ്ടുപിടിക്കുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല എന്നാണ് അവര്‍ ഉദ്ദേശിച്ചത്. രോഗിയെ ചികിത്സിക്കാന്‍ അവസരം വേണം. അപ്പോള്‍ മാത്രമാണ് നിലവിലെ മരുന്നുകള്‍ പര്യാപ്തമാണോ അല്ലേ എന്ന് പറയാനൊക്കൂ. ഇപ്പോള്‍ നമ്മള്‍ മലേഷ്യയില്‍ നിന്നും ആസ്‌ത്രേലിയയില്‍ നിന്നുംകൊണ്ടു വരുന്ന മരുന്നുകളും പൂര്‍ണമായി ഫലപ്രാപ്തി നല്കുമെന്ന് ആരും പറയുന്നില്ലല്ലോയെന്നും ഡോ. അബ്ദുല്‍ ലത്തീഫ് ചൂണ്ടിക്കാട്ടി.

English summary
Kerala Homeo doctors claim to have a cure for Nipah virus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X