കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരുകനെ കൊലയ്ക്ക് കൊടുത്ത സംഭവത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് ഡോക്ടര്‍ ബിലാല്‍..ന്യായീകരണം ??

മുരുകനെ ചികിത്സിക്കുന്നതില്‍ പിഴവ് വരുത്തിയിട്ടില്ല. വെന്‍റിലേറ്റര്‍ സൗകര്യം ഇല്ലെന്ന് അറിയിച്ചത് ആശുപത്രി അധികൃതരാണെന്നും മെഡിസിറ്റിയിലെ ഡോക്ടര്‍ ബിലാല്‍.

  • By Nihara
Google Oneindia Malayalam News

കൊല്ലം: മുരുകന്റെ മരണത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന ന്യായീകരണവുമായി മെഡിസിറ്റിയിലെ ഡോക്ടര്‍ ബിലാല്‍. വെന്റിലേറ്റര്‍ സൗകര്യം ഇല്ലെന്ന് അറിയിച്ചത് ആശുപത്രി അധികൃരാണ്. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച മുരുകനെ പരിശോധിച്ചത് ഡോക്ടര്‍ ബിലാലായിരുന്നു. ആംബുലന്‍സിലെത്തി പരിശോധിച്ചതിനു ശേഷമാണ് വെന്റിലേറ്റര്‍ സൗകര്യത്തെക്കുറിച്ച് അന്വേഷിച്ചത്.

മെഡിസിറ്റിയിലേക്ക് എത്തിച്ച മുരുകന്റെ അവസ്ഥയെക്കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നു. ഇവിടേക്ക് അയക്കുമ്പോള്‍ മുരുകന്റെ അവസ്ഥയെക്കുറിച്ച് ആശപത്രി വ്യക്തമാക്കിയിരുന്നു. ആംബുലന്‍സിലെത്തി പരിശോധിച്ച ശേഷമാണ് വെന്റിലേറ്റര്‍ സൗകര്യത്തെക്കുറിച്ച് തിരക്കിയത്. എന്നാല്‍ സൗകര്യമില്ലെന്ന മറുപടിയാണ് അധികൃതരില്‍ നിന്നും ലഭിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു.

വീഴ്ച പറ്റിയിട്ടില്ലെന്ന് മുരുകനെ പരിശോധിച്ച ഡോക്ടര്‍

വീഴ്ച പറ്റിയിട്ടില്ലെന്ന് മുരുകനെ പരിശോധിച്ച ഡോക്ടര്‍

വാഹനാപകടത്തില്‍ പരിക്കേറ്റ് മെഡിസിറ്റിയിലെത്തിച്ച മുരുകന് ചികിത്സ നല്‍കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ലെന്ന് മെഡിസിറ്റിയിലെ ഡോക്ടര്‍ ബിലാല്‍. ആംബലിന്‍സിലെത്തി പരിശോധന നടത്തിയതിന് ശേഷം വെന്റിലേറ്റര്‍ സൗകര്യത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു.

ആശുപത്രി അധികൃതര്‍ അറിയിച്ചത്

ആശുപത്രി അധികൃതര്‍ അറിയിച്ചത്

വെന്റിലേറ്ററിലേക്ക് മാറ്റുന്നതിന് വേണ്ടി അന്വേഷിച്ചപ്പോഴാണ് വെന്റിലേറ്റര്‍ സൗകര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്. അക്കാര്യം താന്‍ അപ്പോള്‍ തന്ന ആംബുലന്‍സ് ഡ്രൈവറെ അറിയിച്ചിരുന്നു.

കൂട്ടിരിപ്പുകാര്‍ വേണമെന്ന് പറഞ്ഞിട്ടില്ല

കൂട്ടിരിപ്പുകാര്‍ വേണമെന്ന് പറഞ്ഞിട്ടില്ല

മുരുകനെ അഡ്മിറ്റ് ചെയ്യണമെങ്കില്‍ കൂട്ടിരിപ്പുകാര്‍ വേണമെന്നുള്ള കാര്യത്തെക്കുറിച്ച് ആംബുലന്‍സിലെ നഴ്‌സിനോട് പറഞ്ഞിട്ടില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. വെന്റിലേറ്റര്‍ സൗകര്യവും കൂട്ടിരിപ്പുകാര്‍ ഇല്ലാത്തതുമാണ് മുരുകനെ അഡ്മിറ്റ് ചെയ്യാത്തതിന് പിന്നിലെ കാരണമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

നഴ്‌സിന് മനസാക്ഷിക്കുത്തുണ്ടാകും

നഴ്‌സിന് മനസാക്ഷിക്കുത്തുണ്ടാകും

കൂട്ടിരിപ്പുകാര്‍ വേണമെന്ന് താന്‍ പറഞ്ഞുവെന്ന തരത്തില്‍ നഴ്‌സ് പറയുന്നുണ്ടെങ്കില്‍ അവര്‍ക്ക് മനസാക്ഷിക്കുത്തുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. താന്‍ അത്തരത്തിലൊരു കാര്യം പറഞ്ഞിട്ടില്ല.

രോഗികളെ മടക്കി അയച്ചു

രോഗികളെ മടക്കി അയച്ചു

മുരുകനെ കൊണ്ടു വന്നതിന് ശേഷവും വെന്റിലേറ്റര്‍ സൗകര്യം വേണ്ട രോഗികള്‍ ആശുപത്രിയിലേക്ക് എത്തിയിരുന്നുവെങ്കിലും ഇവരെ മടക്കി അയയ്ക്കുകയായിരുന്നു. ആശുപത്രി രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.

അറസ്റ്റിനെ ഭയന്ന് ഡോക്ടര്‍മാര്‍ അവധിയില്‍

അറസ്റ്റിനെ ഭയന്ന് ഡോക്ടര്‍മാര്‍ അവധിയില്‍

മുരുകന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അന്തിമ ഘട്ടത്തിലേക്ക് എത്തിയതോടെ അറസ്റ്റ് ഉണ്ടാവുമെന്ന വാര്‍ത്ത പരന്നതോടെയാണ് ആരോപണവിധേയമായ ആശുപത്രിയില്‍ നിന്നും ഡോക്ടര്‍മാര്‍ സ്ഥലത്തു നിന്നും മുങ്ങിയത്.

അറസ്റ്റ് അനിവാര്യമാണെന്ന് അന്വേഷണ സംഘം

അറസ്റ്റ് അനിവാര്യമാണെന്ന് അന്വേഷണ സംഘം

മുരുകന് ചികിത്സ നിഷേധിച്ച സംഭവത്തില്‍ ആരോപണ വിധേയമായ ആശുപത്രികളിലെ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യണമെന്ന മുറവിളി തുടരുകയാണ്. അറസ്റ്റ് ഒഴിവാക്കുന്നതിനുള്ള സാഹചര്യം ഇല്ലെന്നാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്ന് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

English summary
Dr Bilal explanations on Murukans death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X